താൾ:CiXIV290-02.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

സുഗന്ധവൎഗ്ഗങ്ങളും കറകളും, പലമാതൃക വിശേഷപ്പെട്ട ത
ടികളും, വേണ്ടുന്നിടത്തോളം കാണ്മാൻ ഉണ്ട. ആണ്ടിൽ വ
ൎഷകാലങ്ങളോട ചേൎന്ന ഒമ്പത മാസത്തിൽ മിക്ക ദിക്കുകളി
ലും, വള്ളം നടപ്പാറുണ്ട. ഏതാനും പാലങ്ങളും, അണകളും,
ചിറകൾ മുതലായതും തീൎപ്പിക്കയും, വഞ്ചിമാൎത്താണ്ഡരാജാവ
അവർകളുടെ കാലങ്ങളിലും, മണ്ട്രൊസായ്പിന്റെ കാലങ്ങളി
ലും തീൎപ്പിക്കപ്പെട്ട നാട്ടുവഴികൾ നന്നാക്കിക്ക എന്ന വന്നാ
ൽ, ഇനിയും ൟ ദിക്കിന വൎദ്ധനവുണ്ടാകുവാൻ എട ഉണ്ട.
൧൨ വൎഷത്തിനകം തിരുവിതാംകോട്ട കുടിയാനവന്മാരുടെ ദ്ര
വ്യപുഷ്ടി, അധികമായിവരുന്നു എന്ന കാണുന്നു. ചക്രത്തി
ന്റെ കണക്ക എഴുതി വന്നിരുന്ന ജനങ്ങൾ, ഇപ്പോൾ രൂ
പാകൊണ്ടത്രെ കൈകാൎയ്യം ചെയ്തവരുന്നത. മുമ്പെ നെല്ലിന
പത്ത കലിപണം, വിലയായിരുന്നത, ഇപ്പോൾ കൊയി
ത്തസമയത്ത പതിനഞ്ചും, പതിനെട്ടും ആയിരിക്കുന്നു. നാ
ളികേരത്തിന അഞ്ച കലിപണം വിലയായിരുന്നത. ഇപ്പോ
ൾ രണ്ടു രൂപായും ചിലപ്പോൾ അധികവും ആയി വില്ക്ക
പ്പെടുന്നു. ൟ വ്യത്യാസങ്ങൾ വസ്തുവിന്റെ കുറച്ചിൽകൊ
ണ്ടും, ആളുകളുടെ പെരുപ്പംകൊണ്ടും അല്ല: കച്ചവടത്തിന്റെ
വൎദ്ധനവകൊണ്ടും മേടിക്കുന്നതിനെക്കാൾ അധികം വിലക്ക
വില്ക്കുന്നതിൽ, പണത്തിന്റെ അധികവരവകൊണ്ടും ആ
കുന്നു. ഇത കൂടാതെ, വേർവിട്ട ഒര സംഗതിയാൽകൂടെ കാ
ണിക്കാം, പത്ത വൎഷത്തിന മുമ്പെ കുടിയിടയിൽ കൂലിക്കാ
ൎക്കുള്ള ശമ്പളം, ൧൴ ചക്രവും, ഇപ്പോൾ മൂന്ന ചക്രംതന്നെ
പോരാതയും ഇരിക്കുന്നു; മുമ്പെ കമ്മാളൎക്ക ഒര കലിപണം
കൊടുത്ത വന്നിരുന്നത, ഇപ്പോൾ ഒന്നരക്കും, തൎക്കം പറഞ്ഞ
വരുന്നു. ൟ സംസ്ഥാനത്തിലെ ജനങ്ങൾ തങ്ങളുടെ ഉടയ
നാഥനായിരിക്കുന്ന ദൈവത്തെ തക്കതായി ബഹുമാനിക്ക
യും, അയൽക്കാരെ തന്നെപ്പോലെ കരുതികൊൾകയും ചെ
യ്യുമ്പോൾ, തിരുവിതാംകോട്ടിലെ സൌഖ്യവും വൎദ്ധനയും
പോലെ, മറ്റൊരു പ്രദേശത്തിൽ കാണ്മാൻ പ്രയാസമായി
രിക്കും.

കൊച്ചീ രാജ്യം.

ഇതിന്റെ അതിരുകൾ വടക്കും പടിഞ്ഞാറും മലയാം പ്ര
വിശ്യയും കിഴക്ക കോയമ്പുത്തൂരും, മധുരയും വേർതിരിക്കുന്ന
മലകളും, തെക്കഭാഗത്തിൽ തിരുവിതാംകോട സംസ്ഥാനവും
ഉണ്ട. ൟ രാജ്യം പണ്ട ചേരമാൻപെരുമാള തമ്പുരാന്റെ
ദേശത്തിൽ ഉൾപ്പെട്ടിരുന്നു. ഇപ്പോഴത്തെ രാജാക്കന്മാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/28&oldid=180232" എന്ന താളിൽനിന്ന് ശേഖരിച്ചത്