താൾ:CiXIV290-02.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ദൻ തോട്ടത്തിൽനിന്ന ദൈവകൊപത്താൽ ഓടിക്കപ്പെട്ട
പ്പോൾ തീൎപ്പിച്ചതെന്ന മഹമ്മദുകാരും പറയുന്നു. എങ്കിലും
ൟ രണ്ടുകഥയും ഭോഷ്കുതന്നെ; അതെന്തന്നാൽ ൟ പാറ
ക്കെട്ടുകൾ, ലങ്കയും പാണ്ടിയും സ്ഥാപിച്ചിരിക്കുന്ന ആദ്യംമു
തലുള്ള ഒറ്റ പാറ തന്നെ ആകുന്നു. ലങ്കയിലെ ദിക്ക വി
ശേഷങ്ങളും കാലക്രമങ്ങളും മിക്കതും മലയാളംപൊലെ ത
ന്നെ. ഇതിന്റെ വടക്കെ ദിക്കിലുള്ള നാട്ടുകാർ തമിഴ ഭാഷ
പറയുന്നവരും, ശൂദ്രരും ആകുന്നു. തെക്കുള്ളവർ ചിങ്കിളി സം
സാരിക്കയും, ഏതാനുംപേർ ബുദ്ധമുനിയെ സേവിക്കുന്നവ
രും, തുലുക്കരും ആകുന്നു. എങ്കിലും ൟ ദ്വീപിലെ പാതിയിൽ
അധികം ആളുകൾ, ക്രിസ്ത്യാനിക്കാർ അത്രെ ആകുന്നത. ഇം
ഗ്ലാണ്ടിൽനിന്ന വളരെ കൃഷിക്കാർ വന്ന ഇതിൽ കാപ്പി, ക
ൎവാ, തെങ്ങ മുതലായ തോപ്പുകൾ ഉണ്ടാക്കിയ കാരണത്താൽ
തിരുനവേലിൽനിന്നും തിരുവിതാംകോട്ട നിന്നും ൧൨,൦൦൦ത്തി
ൽ അധികം കൂലിക്കാർ, ആണ്ടുതോറും അവിടെ പോയി, കാ
ഫലങ്ങൾ പറിച്ച കൊടുക്കുകയും വളരെ കൂലി വാങ്ങിക്കുക
യും ചെയ്യുന്നു. കടുവാ നീക്കി മലയാളത്തിലെ കാട്ടുമൃഗങ്ങൾ
ഒക്കെയും ലങ്കയിൽ ഉണ്ട. ചില ആണ്ടിൽ കടലിൽനിന്ന
ശംഖും, മുരിങ്ങയും എന്നുള്ള കക്കാ, വാരുവാനായിട്ട വളരെ
ആളുകൾ കൂടീട്ടും, അനവധി ദ്രവ്യം എടുപ്പാറുണ്ട. ഇതിനാ
ൽ സൎക്കാർവകെയ്ക്കുള്ള വീതം, ൧൫,൦൦൦പൌണ്ടിൽ അധികം
ആയിട്ടുമുണ്ട. രാമായണം എന്നുള്ളത ലങ്കയിലെ പണ്ടത്തെ
ആളുകളുടെയും, പാണ്ടിയിൽനിന്ന ചെന്ന ഇവരെ ജയിച്ച
രാജാക്കന്മാരുടെയും കഥ; കവിതമുറയായിട്ട ഉണ്ടാക്കി എ
ഴുതിയിരിക്കുന്നതാകുന്നു. പോൎട്ടുഗീകാർ ലങ്കയിൽ വന്ന,
൧൫൦൫ മാണ്ട, ചില സ്ഥലങ്ങൾ ഉണ്ടാക്കി; ലന്തകാർ ഇവ
രെ കളഞ്ഞ ൧൮൦൦ാം ആണ്ടവരെ, കാൎയ്യങ്ങൾ നടത്തിക്കയും
ചെയ്തു. ഇവരെ ഇംഗ്ലീഷുകാർ ജയിച്ച, അന്നുമുതൽ മേൽ
പറഞ്ഞപ്രകാരം നടത്തിക്കയും ചെയ്തുവരുന്നു.

കാശി, ഇപ്പോൾ ബെനാരേസ.

ഇത ഇന്ദ്യായുടെ തലസ്ഥാനമായ കല്ക്കത്തായിൽനിന്ന
൪൦൦ നാഴികവഴി അകലത്തിൽ ഗംഗാനദിയുടെ വടക്കപടി
ഞ്ഞാറ, തീരത്ത ബെങ്കോൾ എന്ന സമസ്ഥാനത്തുള്ളതിൽ
ഒരു പട്ടണമാകുന്നു. അതിൽ ൨൮,൦൦൦ ഓടുകൊണ്ട മേഞ്ഞി
ട്ടുള്ള പുരകളും, ൬൩൦,൦൦൦ കുടിയാനവന്മാരും ഉണ്ട; ഇത അ
ധിക ദ്രവ്യമുള്ള പട്ടണവും, ബ്രാഹ്മണർ തങ്ങളുടെ പു
ണ്യമായ സ്ഥലമെന്നും വിചാരിച്ചുവരുന്നു. അവിടെ എല്ലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/22&oldid=180226" എന്ന താളിൽനിന്ന് ശേഖരിച്ചത്