൧൭
ദിക്കുകളിൽ നിന്നും, പരദേശക്കാര വരുന്നതിനാൽ, ഏകദേ
ശം ലക്ഷം ജനങ്ങളുള്ളതിൽ, ൮,൦൦൦ ബ്രാഹ്മണൎക്ക ചിലവ
കഴിഞ്ഞപോകുന്നുണ്ട. അതിന്റെ പണികളും ആറ്റിലോട്ടു
ള്ള നടകളും വിശേഷം തന്നെ. എന്നാൽ ഇത എല്ലാറ്റിനെ
ക്കാൾ വിശേഷതപ്പെട്ടിരിക്കുന്ന ഒരു പണി, ഒരു മഹമ്മദ
പള്ളി ആകുന്നു. ആയത, പ്രധാന അമ്പലം പൊളിച്ച കല്ലു
കൾ കൊണ്ട, ൟ പട്ടണം പിടിച്ച അറങ്ങസെബ എന്ന
രാജാവിനാൽ പണിയിക്കപ്പെട്ടതും, അതിന്റെ ഗോപുരം
പൊന്ന പൂശപ്പെട്ടതും, അതിന്റെ മാളികകൾ പട്ടണത്തി
ലെ എല്ലാ പണികളെക്കാളും ഉയൎന്നതുമാകുന്നു. ൟ പട്ടണ
ത്തിലെ കുടിയാനവന്മാരിൽ പത്തിലൊന്ന മഹമ്മദകാരും,
ഇവർ ഇംഗ്ലീഷുകാർ വരുന്നതിനമുമ്പെ, ബ്രാഹ്മണരുടെ പ്ര
ധാനസ്ഥലങ്ങളിൽ ഒക്കെയും പള്ളികൾ പണിത. പല വി
രോധങ്ങളെയും വരുത്തുമാറായിരുന്നു. ൟ പട്ടണത്തിൽ വി
ല ഏറിയ കല്ലുകളും, നേരിയ തുണികളും സാൽവായും, പട്ടും
അധികം വില്ക്കപ്പെടുന്നുണ്ട. അതിൽ ൩൦൦ ആളുകൾവരെ പ
ഠിച്ചുവരുന്നതായി, കീൎത്തിപ്പെട്ട ഒരു സംസ്കൃത സിമ്മനാരിയു
ണ്ട. അത കൂടാതെ കുമ്പിനിയാരാൽ ഒരു സിമ്മനാരിയും, ക്രി
സ്ത്യാനിമാൎഗ്ഗം അനുസരിച്ച ഒരു ബ്രാഹ്മണൻ, വേറൊരു
സിമ്മനാരിയും പണിയിച്ചിട്ടുണ്ട. ഇത രണ്ടിലും കൂടെ ൨൫൦
ജനങ്ങൾ പഠിച്ചുവരുന്നു. കാശിയും അതിന ചുറ്റുമുള്ള ദേ
ശവും, ഭൂമിയോടുകൂടെ സംബന്ധിച്ചിട്ടില്ലെന്നും, അത ശിവ
ന്റെ ത്രിശൂലത്തിൽ നിൎത്തപ്പെട്ടിരിക്കുന്നു എന്നും ശാസ്ത്രക്കാ
രാൽ പറഞ്ഞ വരുന്നു. എന്നാലും ൧൦൧൭ാമാണ്ടിൽ, മഹമ്മദ
കാർ അതിനെ പിടിച്ച, അതിൽ ഉണ്ടായിരുന്ന അമ്പലങ്ങ
ളെയും ഇടിച്ചുതകൎത്ത വളരെ ആയിരം ബ്രാഹ്മണരെയും
കൊന്നുകളഞ്ഞു. ൧൭൭൫ൽ, ഇംഗ്ലീഷുകാർ അതിനെ പിടിച്ച,
അതിലെ രാജാവിന അടുത്തുണ കൊടുത്തുവരുന്നു. എന്നാൽ
അവന്ന അധികാരം ഇല്ല.
തിരുവിതാംകോട രാജ്യം.
ൟ രാജ്യം ഇന്ദ്യായിലെ തെക്ക പടിഞ്ഞാറെ അറ്റവും,
അതിന്റെ അതൃത്തികൾ വടക്ക കൊച്ചീസംസ്ഥാനവും, പ
ടിഞ്ഞാറും തെക്കും സമുദ്രവും, കിഴക്ക മധുരയും തിരുനവേലി
യോട ചേൎന്ന മലകളും ആകുന്നു. വടക്ക പൈക്കാറ കോട്ടമു
തൽ, കന്യാകുമാരിവരെ, ൧൭൪ നാഴികവഴി നീളവും, വടക്കെ
അറ്റത്ത കൊച്ചിയോട ചേൎന്ന ഏതാനും സ്ഥലങ്ങൾ കൂടി,
൭൫ നാഴിക വീതിയും; എടഭാഗം ൪൦ നാഴിക വീതിയും ഉള്ള