താൾ:CiXIV290-02.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

ൽ, രസം ൨൧൨ാംലക്കത്തിൽ നില്ക്കു കെ ഉള്ളൂ. പിന്നത്തെതി
ൽ ഇത്രയും തന്നെ കരേറുന്തോറും അല്പവ്യത്യാസമായിട്ട, ഓ
രൊലക്കം കുറഞ്ഞുവരും. ഹിമവാൻപൎവ്വതം, ൨൮൦൦൦ ചില്വാ
നം ചുവടു പൊക്കമുള്ളത ആകുന്നു, അവിടെ കളിർ കാരണ
ത്താൽ സസ്യങ്ങൾ ഒന്നുംതന്നെ കാണ്മാനില്ലാത്തതും, ഉറച്ച
മഞ്ഞുകൊണ്ട എന്നും മൂടപ്പെട്ടതായിരുന്നാലും, ൟ കണക്കി
ൻപ്രകാരത്തിൽ അല്പവ്യത്യാസമായിട്ട പല ആളുകളുടെയും
കണക്ക ഒത്തിരിക്കുന്നു. ത്തെർമൊമീറ്റർ എന്നുള്ളത പഞ്ച
സാര ഉണ്ടാക്കുന്ന ആളുകൾക്ക് ബഹു സാരം തന്നെ. അത
എന്തെന്നാൽ കാച്ചേറിപൊയി എന്ന വന്നാൽ, ആരുപിടിക്ക
യില്ല. ബീയറും, പലമാതൃക വാറ്റമരുന്നുകളും ചേക്കുമ്പോൾ
ൟ സൂത്രം ആവശ്യമാകുന്നു.

ഡൈവിങ്ങ്ബെൽ.

മുങ്ങുവാൻ തക്കവണ്ണം ഉള്ള യന്ത്രം. വായു കാണ പ്പെടാ
ത്തത എന്ന വരികിലും, അഗമ്യമുള്ളതാകുന്നുഎന്ന ശോധന
ചെയ്ക അറിഞ്ഞിരിക്കുന്നു. ചൂടിനാൽ വീൎക്കയും, ശിതംകൊ
കൊണ്ടും മറ്റും ലൊപിച്ചുംവരും. വായുവിന്ന ഭാരവും കാണപ്പെ
ടും, ദൃഷ്ടാന്തം. ഒഴിവായിരിക്കുന്ന കണ്ണാടിപാത്രം കമത്തി, അ
തിന്റെ വിളുമ്പ സമമായിട്ട വെള്ളത്തിൽ മുക്കി താഴ്ത്തിയാൽ
വെള്ളം അതിലെക്ക അല്പമെ പ്രവേശിക്കുത്തുള്ളു. ഇതിന്റെ
കാരണം, പാത്രത്തിലെ പായുവിന്ന മെൽപറഞ്ഞ മൂലങ്ങൾ
ഉണ്ടാകകൊണ്ടത്രെ ആകുന്നു. വെള്ളം കേറാത്ത ഇടയിൽ,
ജീവനുള്ള വസ്തുവിനെ നനയാതെയും, വായു ഉണ്ടാകയാൽ
ശാസംമുട്ടാതെയും കുറയനെരത്തെക്കു ജീവനോടെ ഇരിക്കാം.
കണ്ണാടിപാത്രം തുക്കായിട്ട് എത്ര ഭാരത്തോട എങ്കിലും കീഴ്പൊ
ട്ട അമൎത്തിയാൽ, വായു അല്പം ചൊക്കി അസാരം വെള്ളം അ
തിൽ കയറുന്നതല്ലാതെ, മുഴുവനും നിറകയില്ല. കണ്ണാടി അ
ല്പമെങ്കിലും ചരിഞ്ഞാൽ, വായൂകുമള പുറപ്പെട്ട വെള്ളത്താൽ
നിറയും ഡൈവിങ്ങ്ബെൽ എന്നുള്ളത, ൟ കണ്ണാടിപാത്രത്തി
ന്റെ ഒത്ത സദൃശം തന്നെ ആകുന്നു. അഞ്ചെട്ട ആളുകൾക്ക
ഇരിക്കതക്കവണ്ണമുള്ള അടിത്തട്ടില്ലാത്ത ഒര ഇരിമ്പമുറി പ
ണിത, ഇവൎക്ക ഇരിപ്പാൻ ഇടയിൽ ചില പങ്കുപലക ഉറ
പ്പിച്ച, മനുഷ്യരെയും കയറ്റി, കുപ്പികളും തുടലുകളും കൊണ്ട
കപ്പലിൽനിന്ന ആഴത്തിലൊട്ട ഇറക്കി, കൈവിട്ട പൊയി
രിക്കുന്ന സാമാനങ്ങളെ എടുപ്പിക്കയും, പാറകൾവെട്ടി പൊ
ട്ടിക്കയും, മറ്റും വെലകൾ ചെയ്തുവരുന്നു. അല്പനെരം കഴിയു
മ്പോൾ, മുറിയിലെ വായു ആളുകളുടെ ശ്വാസംകൊണ്ടും, ശരീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/90&oldid=180305" എന്ന താളിൽനിന്ന് ശേഖരിച്ചത്