താൾ:CiXIV290-02.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

ഞ്ഞാൻ കാളകളുടെ മാംസത്തെ ഭക്ഷിക്കുമൊ ? അല്ലെങ്കിൽ
കൊലാടുകളുടെ രക്തത്തെ കുടിക്കുമോ ?

ദൈവത്തിന സ്തൊത്രം ചെയ്ക ; അത്യുന്നതനായവന
നിന്റെ നെൎച്ചകളെയും കഴിക്ക. ആപത്ത നാളിലും എന്നെ നൊക്കി വിളിക്ക ; എന്നാൽ
ഞാൻ നിന്നെ വിടുവിക്കും, നി എന്നെ മഹത്വപ്പെടുത്തുക
യും ചെയ്യും.


നോട്ടീസ്സ മേൽ എഴുതിയിരിക്കുന്ന മൃഗചരിത്ര വിവരങ്ങൾ ഏതാനും റവറ
ണ്ട ബൈട്ലർ സായ്പ എഴുതിയ മൃഗചരിത്രത്തിൽനിന്ന് എടുക്കപ്പെട്ടത ആകുന്നു; ആ
പുസ്തകത്തിൽ പലതരത്തിലുള്ള ജീവജന്തുകളെയും പ്രാണികളെയും കഠിച്ച, വിവ
രമായിട്ട എഴുതിയിരിക്കുന്നത എല്ലാവരും വായിച്ച സത്തൊക്കിപ്പാനുള്ളത ആകുന്നു.

കെട്ടകഥകൾ.

(1) നായും തന്റെ നിഴലും.

ഒരു നായ കാട്ടിൽകൂടെ നടക്കുംപൊൾ, അവന ഒരു മാം
സത്തിന്റെ കഷ്ണം കിട്ടി, ആയതു കടിച്ചും കൊണ്ടുപോ
യി ഒരു പുഴയിൽ തടികൊണ്ട ഇട്ടിരിക്കുന്ന പാലത്തുമ്മേൽ
ചെന്നുകയറി, കനിഞ്ഞുനോക്കിയാറെ, ആ പെള്ളത്തിൽ ത
ന്റെ നിഴൽ കണ്ടു. അപ്പോൾ അതിൽ മറ്റൊരു നായ മാം
സവും കടിച്ചു കൊണ്ട നിൽക്കുന്നുണ്ട, അതിന ഭയപ്പെടു
ത്തി ആ മാംസവും തനിക്കു കയ്ക്കലാക്കണമന്ന നിശ്ചയി
ച്ച, ഉറക്കെ കരച്ചു: അപ്പോൾ തന്റെ വായിൽ ഇരുന്ന മാം
സം വെള്ളത്തിൽ വീണുപോയി. അതിനാൽ ആ നായ, ഏ
റ്റവും വ്യസനിച്ചു.

അതുകൊണ്ടു നാം മറ്റുള്ളവരുടെ മുതൽ ആഗ്രഹിച്ചാൽ,
നമുക്കുള്ളതുകൂടി പൊയ്പൊകും എന്ന അറിയണം.

(2) ചെന്നായും കൊക്കും.

ഒരു കാട്ടിൽ ഒരു ചെന്നായ ഉണ്ടായിരുന്നു, അവൻ അ
വിടെയുള്ള ചെറിയ മൃഗങ്ങളെ ഒക്കയും പിടിച്ചു ഭക്ഷിച്ചുവ
ന്നു. ഒരു ദിവസം ഒരു മൃഗത്തിനെ പിടിച്ചു തിന്നപ്പോൾ, ഒ
ര എല്ല അവന്റെ തൊണ്ടയിൽ തടഞ്ഞു. ആയെല്ല വെളിയി
ൽ എടുത്ത കളയുന്നതിന അവന കഴിഞ്ഞില്ല. അതുകൊണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/68&oldid=180280" എന്ന താളിൽനിന്ന് ശേഖരിച്ചത്