Jump to content

താൾ:CiXIV290-02.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

രാജാവിന്റെ കല്പനപ്രകാരം തിരുവിതാംകേട്ട അതൃത്തി
യിൽ ഉള്ള മൺകോട്ടകളും മറ്റും പണിയപ്പെട്ടിരുന്നു. ൧൭൮൯ാ
മാണ്ട തിരുവിതാംകോട്ട തമ്പുരാൻ, ൟ പടകൾ ഉണ്ടാക്കു
മ്പോൾ കൊച്ചീതമ്പരാന്റെ തലവനായ ഡീപ്പുസുൽത്താൻ
കൊടുങ്ങല്ലൂര മൺകോട്ടകൾ പിടിച്ച, വടക്കംപറവൂര വരെ,
കരേറിവരികയും ചെയ്തു. ൟ ഉപദ്രവി, അനേകം പള്ളികളും
അമ്പലങ്ങളും ചുട്ട, ജനങ്ങളെ ബലാല്ക്കാരമായിട്ട മാൎഗ്ഗം കൂ
ട്ടുകയും, ഏറിയ ആളുകളെ അടിമയിലേക്ക കൊണ്ടുപോയി.
തിരുവിതാങ്കോട്ടിലെ രാജാവ മതിരാശ ഗെവൎണ്ണരോട സ
ഹായത്തിന്ന ആള അയച്ചാറെ, ഇംഗ്ലീഷകാർ ഇതും, മറ്റും
ആവലാധികൾ ഉണ്ടായ കാരണത്താൽ, സഹായം ചെയ്വാ
ൻ വേണ്ടി, ഒരു സൈന്യത്തെ അയച്ച, ഡീപ്പുവിനോട യു
ദ്ധം ചെയ്ത, അവന്റെ രാജ്യത്തിൽ ഒന്നുപാതി കുമ്പിനിയാര
അടക്കിക്കൊള്ളുകയും തിരുവിതംകോട്ടനിന്ന ഡീപ്പു കരേറി
യതായുള്ള സൎവ്വസ്വവും തിരിയെ കൊടുപ്പിക്കയും ചെയ്തു.
൧൭൯൭ാമാണ്ട രാജാവും കുമ്പിനിയാരും തമ്മിൽ ചില ഉടമ്പ
ടികൾ ചെയ്തതിൽ, മൂന്ന കുമ്പിനിപട്ടാളത്തിന വേണ്ടി ചില
വ ആണ്ടതോറും കപ്പമായിട്ട കൊടുത്തകൊള്ളാമെന്ന രാജാ
വ സമ്മതിച്ചു. ൧൮൦൫ാമാണ്ടിൽ തിരുവിതാങ്കൊട്ടു രാജാവും
കുമ്പിനിയാരും തമ്മിൽ രണ്ടാമതും ചില ഉടമ്പടികൾ ചെയ്തു,
അതിനാൽ രാജ്യം നന്നാകത്തക്കതിന്മണ്ണവും, രാജാവിന്റെ
അധികാരങ്ങൾ പ്രബലപ്പെടുന്നതിനുവെണ്ടിയും, ദിവാൻ
ജി, ദളവ, മറ്റ ഏതാനുംപേരുടെ തന്നിഷ്ടങ്ങൾ നടക്കാതെ
ഇരിപ്പാനും ആയി, ൫ കുമ്പിനിപട്ടാളം കൊല്ലത്ത പാൎപ്പിക്ക
പ്പെട്ടു ൧൮൦൯ാമാണ്ട ദിവാൻജിക്ക ബോധിച്ചപ്രകാരത്തിൽ,
കൎയ്യാദികൾ നടത്തിപ്പാൻ വഹിയാ എന്ന കണ്ട, കൊച്ചീ
ദിവാനിജിയോട ഒത്തുംകൊണ്ട, മൂന്നുനാലപ്രാവശ്യം കൊ
ല്ലത്തുള്ള പട്ടാളങ്ങളെ ഉപദ്രവിപ്പാൻ ആളയച്ചാറെ തോറ്റ
മടങ്ങിപോകയും; തെക്കെവഴിയായി തൃശ്ശിനാപള്ളിയിൽനി
ന്നു ഏതാനും പട്ടാളങ്ങളും, വടക്കു പറവൂരവരെ, കണ്ണൂരിൽനി
ന്ന ൬ പട്ടാളവും ഇങ്ങിനെ മൂന്ന ദിക്കിൽ ആയിട്ട, കുമ്പിനി
പട്ടാളങ്ങൾ വന്നുചേൎന്ന; രാജ്യത്തുണ്ടായിരുന്ന കലഹം ഒ
ക്കെയും നിൎത്തുകയും ചെയ്തു. വേലുതമ്പി എന്ന പേരായ ദി
വാനിജിയും മറ്റും ആലപ്പുഴ വെച്ച റസിഡെണ്ടിന്റെ
ഡൊക്റ്റർ സായ്പിനെയും, ൧൨ാം വെള്ളപ്പട്ടാത്തിൽ ചില
ആളുകളേയും ഒര ആപ്പസരെയും, ഉപായത്തിൽ കൈക്കൽ
ആക്കി, പള്ളാതുരുത്തി ആറ്റിൽവെച്ച, മുക്കി കൊല്ലുകയും
ചെയ്തു. ൟ കാരണത്താൽ ഇവർ രണ്ടുപേരയും കൊല്ലത്ത


C 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/25&oldid=180229" എന്ന താളിൽനിന്ന് ശേഖരിച്ചത്