താൾ:CiXIV290-02.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

വെച്ച, ൧൨ാം പട്ടാളത്തിന്ന മുമ്പാകെ, കെട്ടിതുക്കി കൊല്ലക
യും ചെയ്തു. ൧൮൧൦ാമാണ്ട രാജ്യകാൎയ്യങ്ങൾ നടപ്പാകാതെ,
൨൩ ലക്ഷം രൂപാ രാജാവിന പലപ്രകാരത്തിലും കടം വ
ന്നത, തീൎപ്പാൻ ഉള്ളപ്പോൾ, റെസിഡെണ്ടായ മണ്ട്രൊസാ
യ്പിനെ, ദിവാൻജി ആക്കത്തക്കതിന്മണ്ണം, ആനുവാദം കിട്ടു
വാൻ, മതിരാശിലെ ഗവർനമെണ്ടിൽ ചോദിച്ചു; അപെ
ക്ഷ സമ്മതിച്ച, കല്പന ആയശേഷം. ൟ സായ്പ മൂന്നവൎഷം
കൊണ്ട, മേൽപറഞ്ഞ കടങ്ങൾ ഒക്കെയും തീൎത്ത, കരങ്ങൾ,
പിരിവ ഇരട്ടിക്കയും, താണ ഉദ്യോഗസ്ഥന്മാർ, ജനങ്ങളെ ഉ
പദ്രവിക്കാതെ ഇരിക്കത്തക്കതിന്മണ്ണം ഉള്ള ചട്ടങ്ങൾ ഉണ്ടാ
ക്കുകയും, ചില മോഷണക്കാരും, കുലപാതകന്മാരും, ആയി
രുന്ന ആളുകളെ ഒതുക്കം ചെയ്കയും, ആക്കാലങ്ങളിൽ എല്ലാ
കാൎയ്യങ്ങൾക്കും നടപ്പുണ്ടായ കാരണത്താൽ; ഇപ്പോഴും കൂടെ,
അതിനെകുറിച്ച മനുഷ്യർ പ്രസാദിച്ച പഠയാറുണ്ട. മണ്ട്രൊ
സായ്പ ദിവാൻജി ആയിരിക്കുമ്പോൾ, രാജാവ കഴിഞ്ഞപോ
കയും റാണിമഹാരാജാക്കന്മാര രാജ്യഭാരം ചെയ്കയും ചെയ്തു.
നാടനീങ്ങിയ രാജാവ ൧൮൧൯ാമാണ്ട രാജ്യഭാരം ഏറ്റു, ഇ
പ്പോഴത്തെ മഹാരാജാവ ൧൮൪൭ാമാണ്ട രാജ്യഭാരം ചെയ്വാ
ൻ തുടങ്ങി. ഖൎണ്ണെൽ മണ്ട്രൊ തിരുവിതാംകോട്ടനിന്ന പോ
കുമ്പോൾ, കരംപിരിവ, മുപ്പത്തെട്ടലക്ഷം രൂപാ ആക്കി, ദി
വാൻജി ഉദ്യോഗം ഒഴിഞ്ഞമുതൽ, രാജാക്കന്മാര ഗവൎമെണ്ടി
ലെ സമ്മതപ്രകാരം ദിവാൻ ആക്കുകയും, റസിഡണ്ടിന്മാര
ന്യായം ഉപദേശിക്കയും, മറ്റും ചില സഹായങ്ങൾ ചെയ്ക
യും ചെയ്തകൊണ്ടവരുന്നു. കഴിഞ്ഞപോയ രാജാവ, ഇംഗ്ലീഷ
മുതലായി പല ഭാഷകളെയും അഭ്യസിച്ചത കൂടാതെ, ത
ന്റെ പ്രജകളുടെ ഇടയിൽ, ജ്ഞാനം വൎദ്ധിക്കണമെന്ന ഇ
ഷ്ടം ഉണ്ടായിട്ട തിരുവനന്തപുരത്ത, ഗണിതക്കാൎക്കവേണ്ടി ഒ
രു വിശേഷ സ്ഥലം പണിയിപ്പിക്കയും, വിലയേറിയതായു
ള്ള സൂത്രപ്പണികൾവരുത്തി വയ്പിക്കയും, ഒര ഇംഗ്ലീഷ പള്ളി
ക്കൂടവും അച്ചടിപ്പുരയും, സ്ഥാപിക്കയുംചെയ്തു. ഇപ്പഴത്തെ രാ
ജാവും ആ കാൎയ്യങ്ങളിൽ അതപോലെ തന്നെ, താല്പൎയ്യപ്പെട്ട, തി
രുവനന്തപുരത്തേയ്ക്ക സമീപെയുള്ള അഗസ്ത്യകൂടപൎവ്വതത്തി
ൽ ഒര ഗണിതശാലയും, രാജ്യത്തിലെ വിശേഷമായുള്ള വസ്തു
ക്കളും, കൌശലപ്പണികൾ മുതലായ്തും, വച്ചുകാണുന്നതിന
തിരുവനന്തപുരത്ത, മ്യൂസിയം എന്ന വിളിക്കുന്ന ഒരു ശാല
യും സ്ഥാപിച്ചിരിക്കുന്നു. ഇതുകൂടാതയും, ബഹുമാനപ്പെട്ട കു
മ്പിനിയാരുടെ വിസ്കാരമായ രാജ്യങ്ങളിലുള്ള അടിമകൾ, അ
നുഭവിച്ചുവരുന്ന ഗുണങ്ങൾ, തിരുവിതാംകോട്ടിലുള്ള അടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/26&oldid=180230" എന്ന താളിൽനിന്ന് ശേഖരിച്ചത്