താൾ:CiXIV290-02.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

ഓടിവന്നു, ഉടനെ അസതി ചാടി പൊയ്ക്കളഞ്ഞു, സതി ഭയ
പ്പെട്ട ഓടി ഉഴലുമ്പോൾ, അവർ വന്ന പിടിച്ച അടിച്ച, ദി
വസംപ്രതിയും വന്ന വിളവ തിന്നുന്ന പശു ഇവൾതന്നെ
യാകുന്നൂയെന്നുപറഞ്ഞ, അവർ അവളുടെ കഴത്തിൽ ഒരു ത
ടിയും കെട്ടി വിട്ടു. അതുകൊണ്ട എത്ര തന്നെ ഗുണവാന്മാരാ
യിരുന്നാലും ദുൎജ്ജനങ്ങളോടു കൂടെ ചേൎന്നാൽ അപ്പോൾ ത
ന്നെ ആപത്തുവരുമെന്ന അറിയണം.

(9) രണ്ടുപ്രാവുകളും കാട്ടാളനും പരുന്തും.

കാന്തംപ്രാഹക പൊതികാകുലതയാനാഥാന്ത്യ

കാലൊധുനാവ്യധൊധൃതചാപസംയുത

കരശ്ശ്യ നൊപരിഭ്രാമ്യമതിഏപംസത്യഹുനാ

സദഷ്ടഇഷ്ഠണാശ്യെനൊപിനാശംഗതസ്ലൎണ്ണം

തൌതുയമാലയംപ്രതിയയൗദൈവീവിചിത്രാഗതി:

ഒരു പ്രാവ തന്റെ പിടയോടുകൂടെ ഒരു മരത്തിന്റെ കൊ
മ്പത്ത സൌഖ്യമായിട്ട ഇരിക്കുമ്പോൾ, പിട ഏറ്റവും പരവ
ശത്തൊടുകൂടെ പൂപനോടു പറഞ്ഞു. അല്ലയൊ ഭൎത്താവെ, ന
മ്മുടെ മരണകാലം അടുത്തു നിശ്ചയം, എന്തുകൊണ്ടെന്നാൽ
മരത്തിന്റെ ചുവട്ടിൽ, ഒരു കാട്ടളൻ വില്ലിൽ അമ്പും
തൊടുത്ത വലിച്ചുകൊണ്ടു നമ്മുടെ നേരെ നോക്കിനിൽക്കുന്നു.
അയ്യൊ ! അത്രതന്നെയല്ല, ഒരു പരുന്തും മുകളിൽ പറക്കുന്നു
ണ്ട, ആയതുകൊണ്ടു രണ്ടുവിധേനയും ഇപ്പോൾ നമ്മുടെ മ
രണ സമയം തന്നെ. അപർ ഇപ്രകാരം പറഞ്ഞുകൊണ്ടിരി
ക്കുമ്പോൾ, ഒരു പാമ്പുവന്ന കാട്ടാളാന്റെ കാലിൽ കടിച്ചു അ
പ്പോൾ അവന്റെ കയ്യിലിരുന്ന വില്ല പിടിവിട്ട, തൊടുത്തി
രുന്ന അമ്പ തെറിച്ചുചെന്ന, പരുത്തിന്നുകൊണ്ടു, ഉടന്തന്നെ
കാട്ടാളന്നും പരുന്തും മരിച്ചുപോകയും ചെയ്തു.

അതുകൊണ്ട ദൈവത്തിന്റെ വിധി ഏതുപ്രകാരമെന്ന
അറിവാൻ ആൎക്കുന്തന്നെ കഴിയുന്നതല്ലെന്ന അറിയണം.

(10) വണ്ടും, താമരപ്പവും, ആനയും.

രാത്രിൎഗ്ഗമിഷ്യതിഭവിഷ്യതിചപ്രഭാതം ഭാസ്വാനുദിഷ്യ

തിഹസിഷ്യതി പങ്കജഞ്ചഇത്ഥ വിചിന്തയതികൊശഗ

തെദ്വിരെഫെ ഹാഹന്തഹന്തനളിനിം ദ്വിപഉജ്ജുഹാര.

ഒരു വണ്ട ഒരു ദിവസം നേരംവൈകാറായപ്പോൾ, ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/77&oldid=180290" എന്ന താളിൽനിന്ന് ശേഖരിച്ചത്