താൾ:CiXIV290-02.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

ഏറിയ വേദനയുണ്ടായി ഒരു മരത്തിന്റെ കീഴിൽ കിടന്ന
വ്യസനപ്പെട്ടുകൊണ്ട, ൟ എല്ല എങ്ങിനെ ഞാൻ പുറത്തേ
ക്ക വലിച്ചുകളയുന്നു? ഞാൻ ഏതുപ്രകാരം രക്ഷപെടുന്നു എ
ന്തുചെയ്യെണ്ടു?എന്ന പ്രലാപിച്ചു കൊണ്ട കിടക്കുമ്പോൾ,
ആ മരത്തുമ്മെൽ ഒര കൊക്കിനെ കണ്ട, ഹെകൊക്കെ ഞാൻ
അനുഭവിക്കുന്ന വേദനകൾ ഒക്കയും നീ കാണുന്നുവെല്ലൊ,
ൟ എല്ല എടുത്തുകളഞ്ഞ എന്നെ രക്ഷിച്ചാൽ, ഞാൻ ദിവ
സംതോറും കൊണ്ടുവരുന്ന ആഹാരത്തിൽനിന്ന, നിനക്ക
വേണ്ടുന്നെടത്തോളം തരുന്നുണ്ട എന്ന പറഞ്ഞു. എന്നാറെ
ൟ സാവധാനമായ വാക്കുകേട്ട ആ കൊക്കിന ദയതോന്നി
തന്റെ തല ചെന്നായുടെ വായിന്നകത്തിട്ട, എല്ല കൊത്തി
എടുത്തുകളഞ്ഞു. നി ഇനിക്ക മാസം തരാമെന്ന പഠഞ്ഞുവ
ല്ലൊ അതിനെ തരിക എന്ന പറഞ്ഞു. നിന്റെ തല എന്റെ
വായിൽ കടത്തിയ സമയം എന്റെ പല്ലുകൊണ്ട കടിക്ക
തെ വെളിയിൽ എടുക്കുന്നതിന്ന ഇട വരുത്തിയല്ലൊ, ആ
നന്ദി വിചാരിക്കാതെ ഇനി മാസം വേണമെന്ന എന്നോ
ടു പറയുന്നുവെ? നിന്റെ പാട്ടിന്ന നീ പൊയ്കൊ എന്ന
ചെന്നാ പറഞ്ഞു.

അതുകൊണ്ട കഷ്ടകാലത്തുങ്കൽ തങ്ങളെ രക്ഷിക്കുന്ന സ്നേ
ഹിതന്മാരെ ഭാഗ്യകാലത്ത് ഏറയും മറന്നുകഴ്ചയുമെന്ന അറി
യണം.

(8) കാക്കയും കുറുക്കനും.

ഒരു ദിവസം ഒരു കാക്ക കുറയപ്പലഹാരവും കൊത്തിയെ
ടുത്തുകൊണ്ട ഒരു മരത്തിന്റെ മുകളിൽ ചെന്നിരുന്നു, അ
പ്പോൾ ഒരു കുറുക്കൻ അതിനെക്കണ്ടാറെ ഇപളോട വല്ലതും
ഉപായം പറഞ്ഞ ആ പലഹാരം കയ്ക്കലാക്കണമെന്ന നി
നിശ്ചയിച്ചുംകൊണ്ട, ആ മരത്തിന്റെ ചുവട്ടിൽ ചെന്നിരുന്ന
കാക്കയൊ ടുപറഞ്ഞു. അല്ലയൊ കാക്കെ നിന്നെപ്പോലെ ഇത്ര
സൌന്ദൎയ്യമുള്ളവളായിട്ട ഭൂലോകത്തിൽ ഒരു സ്ത്രീകളുമില്ല, അ
ത്രതന്നെയല്ല,നിന്റെ പാട്ട് എത്രയും വിശേഷമാണെന്ന
പലരും പ്രശംസിക്കുന്നതിനെ ഞാൻ കേട്ടട്ടുണ്ട. ആയത ഒ
രിക്കൽ കേൾക്കണമെന്ന ഞാൻ വളരെക്കാലമായിട്ട ആഗ്ര
ഹിക്കുന്നു, ഇപ്പോൾ ദൈവകാരുണ്യംകൊണ്ട നിന്ന കാ
ണ്മാനും സംഗതി വന്നു, എന്നാൽ നീ ഒന്നുപാടുക ഞാൻ
കെൾക്കട്ടെ. ഇപ്രകാരം ആ കുറുക്കുന്റെ ഉപായവാക്കുകളെ
കേട്ട, ഉറക്കെ ശബ്ദിച്ചു, അപ്പോൾ അവളുടെ കൊക്കിൽ ഇ

H

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/71&oldid=180283" എന്ന താളിൽനിന്ന് ശേഖരിച്ചത്