താൾ:CiXIV290-02.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

അധിക നീളം കൂടാതെ ഇരിക്കും. ചില നദികൾ കീഴ്പോട്ട ഇ
റങ്ങി മണ്ണിന്റെ കീഴെ ഒഴുകി കുറെ അധികം അകലം ചെ
ന്നിട്ട പിന്നെയും പൊങ്ങുകയും ചെയ്യും. ചില ഇന്തുപ്പമല
കളിൽ, അധിക ഭംഗിയുള്ളതും അതിശയപ്പെട്ട മുറികളും, ശാ
ലകളും കാണുന്നുണ്ട. ഇതിലേക്ക കൊണ്ടുപോകുന്ന ദീപത്തി
ന്റെ ശോഭ, ഉപ്പേൽ വീഴുമ്പോൾ പലനിറമുള്ള പളുങ്ക കല്ലു
പോലെ ചുറ്റും വൎണ്ണിക്കയും ചെയ്യും.

നദികൾ.

അന്തരീക്ഷവായുക്കൾ, ആദിത്യന്റെ ഊഷ്മാവുകൊണ്ട
സമുദ്രത്തിലും ഭൂമിയിലും നിന്ന ഉണ്ടാകുന്നവ ആകുന്നു. ൟ
വായുക്കൾ ഘനംപിടിച്ച മേഘവും മഞ്ഞുമായിതീൎന്ന വീണ്ടും
ഭൂമിയിലേക്ക വീഴുന്നു, ഉയൎന്ന പ്രദേശങ്ങളിലെ തണുപ്പ
വിവരം, മുൻ പറയപ്പെട്ടിരിക്കുന്നു. എപ്പോഴെങ്കിലും ഒരു ശീ
തമായ കാറ്റ സമുദ്രത്തിലെ, അല്ലെങ്കിൽ സമഭൂമികളിലെ
വായുവിനെ ഇളക്കി, പൎവ്വതത്തിന നേരെ അടിച്ചാൽ, ആ
ശീതകാറ്റ, ഘനംപിടിച്ച മഴത്തുള്ളികളായിട്ടൊ, അല്ലെങ്കിൽ
ഉറച്ച നീരായി, ആലിപ്പഴങ്ങളായിട്ടൊ, ഉറച്ച മഞ്ഞായിട്ടൊ
വീഴുകയും ചെയ്യുന്നു; ഇതിനാൽ നദികളുടെ ആരംഭം ഉയ
ൎന്ന സ്ഥലങ്ങളിൽ നിന്നാകുന്നു. അവിടെ നിന്ന അവ ക്ര
മേണ സമുദ്രത്തിലേക്ക ഒഴുകുന്നു. എന്നാൽ ഭൂമിയിലെ അ
ധിക ഭാഗങ്ങൾ, സമുദ്രതീരങ്ങളിലേക്കാൾ, ഉൾപ്രദേശങ്ങ
ളിലോട്ട അധികം ഉയൎന്നവയാകുന്നു; അല്ലെന്നുവരികിൽ ദേ
ശം തന്നെ ൟറമുള്ളതായിതീരും. ഇപ്രകാരം റയിൻ നദിയു
ടെ ആരംഭം സമുദ്രത്തിന മീതെ ൬൦൦൦ അടി ആകുന്നു, ഇവ
വടക്ക പടിഞ്ഞാറോട്ട ൮൫൦ നാഴിക ഒഴുകിയതിന്റെ ശേ
ഷം ജർമൻ കടലിലേക്ക വീഴുന്നു, ദാന്യുബനദി, ആ പൎവ്വത
ത്തിൽ തന്നെ, ആരംഭിച്ച ൧൮൩൩ നാഴിക കിഴക്കോട്ട ഒഴുകി,
കരിങ്കടലിലേക്ക വീഴുന്നു. ഇംഗ്ലാണ്ടിൽ മഴ ആണ്ടിൽ ൬൦ അം
ഗുലം ആഴമായും; ഇന്ദ്യായിലെ സമഭൂമികളിൽ ൨൨൦ആയിട്ടും
പൎവ്വതങ്ങളിൽ പലപ്പോഴും ൩൦൦ മുതൽ ൩൨൦ വരെയും, പെയ്യു
ന്നു. ഒരു നദിയുടെ വേഗത, അവയിലെ വെള്ളത്തിന്റെ
ഗംഭീരതയാലും, ചാൽ വീതികളാലും, അവയുടെ മട്ടലുകളുടെ
ചായ്വിനാലും ഉണ്ടാകുന്നവ ആകുന്നു. ചില നദികൾ അവ
യുടെ മുയപ്പുകളിലെ ചാല, പലപ്പോഴും മാറ്റി വെപ്പാറുണ്ട.
അമ്മറിക്കായിലെ അമസൊൻ നദിയും, ഗംഗാനദിയും ഇത
പോലെയുള്ള മറ്റ പല നദികളിലും ചേറ അധികമായിട്ട,
അവയുടെ മട്ടലുകളിൽ വെക്കയും, സമുദ്രത്തിലേക്കു വീഴുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/34&oldid=180240" എന്ന താളിൽനിന്ന് ശേഖരിച്ചത്