താൾ:CiXIV290-02.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

യൊ? എന്ന ചോദിച്ചു, എന്നാറെ ആട്ടിൻകുട്ടി ൟ സംവത്സ
രത്തിൽ ഉണ്ടായ ഞാൻ രണ്ടുമൂന്നു സംവത്സരത്തിനുമുമ്പിൽ
തന്നെ പരിഹസിച്ചത് എങ്ങിനെ? ചെന്നായ, എന്നാൽ നി
ന്റെ ജ്യെഷ്ടൻ ആയിരിക്കും. ആട്ടിൻകുട്ടി, ഞാൻ എന്റെ
അമ്മയുടെ കടിഞ്ഞുൽ പുത്രൻ ആകുന്നുവെല്ലൊ. ചെന്നായ,
നി അവിടെ നിന്ന് വെള്ളം കലക്കി ഇങ്ങോട്ട വിടുന്നത് എ
ന്തിന? ആട്ടിൻകുട്ടി, ഞാൻ താഴത്തും താൻ കരോട്ടും നില്ല
മ്പോൾ, ഞാൻ കലക്കുന്ന വെള്ളം തന്റെ അടുക്കലേക്ക വരു
ന്നത എങ്ങിനെ? ആറ്റിൽ ഒഴക്ക താഴതെക്കുയെല്ലൊ, ആക
ന്നത. ഇത്രയും പറഞ്ഞനേരംകൊണ്ട ചെന്നായ ആട്ടിൻക
ട്ടിയുടെ അടുക്കൽ എത്തി, ഉടനെ അവൻ ചാടി ആട്ടിൻകുട്ടി
യെ കടിച്ചതിന്നുകയും ചെയ്തു.

അതുകൊണ്ട ദുഷ്ടന്മാരുടെ മനോഭാവം അറിഞ്ഞുകൊൾ
വാൻ വളരെ പ്രയാസംതന്നെ എന്ന അറിയണം.

(8) അസ്തിയെന്നും സതിയന്നും

രണ്ടു പശുക്കൾ.

അസതീസംഗദൊഷെണ സതിചമതിവിഭ്രമാ
ഏകരാത്രിപ്രസംഗെന കാഷ്ഠം കണ്ഠാവലംബിതം

ഒരു ഗ്രാമത്തിൽ ഒരു ബ്രാഹ്മണന്ന അസതിയെന്നും സ
തിയെന്നും രണ്ടുപശുക്കൾ ഉണ്ടായിരുന്നു. അസതി ഏറ്റവും
ദോഷമുള്ളവളാകയാൽ, രാത്രികാലങ്ങളിൽ തൊഴുവിൽ വരാ
തെ, വേലിചാടി വിളവുതിന്നുകയും, പകൽ ഒക്കയും കാടുക
ളിൽ കിടന്ന ഉറങ്ങുകയും, ഒത്തപോലെ സഞ്ചരിക്കയും ചെ
യ്തുവന്നു. എന്നാൽ സതി ഗുണമുള്ളവളാകയാൽ പകലുള്ള
സമയം കാട്ടുകളിൽ നടന്ന പുല്ലതിന്നുകയും, അസ്തമിക്കുമ്പോ
ൾ തോഴുവിൽ വന്ന കിടക്കയും, ബ്രാഹ്മണന്റെ കല്പനകളെ
കെൾക്കയും ചെയ്തുവന്നു. ഇങ്ങിനെ കുറഞ്ഞൊരുകാലം കഴി
ഞ്ഞതിന്റെ ശേഷം, ഒരു ദിവസം അസതി സതിയുടെ അ
ടുക്കൽ വന്ന, ഇപ്രകാരം പറഞ്ഞു. നി ൟ ബ്രാഹ്മണന്റെ
കല്പനയും കേട്ട തല്ലുംകൊണ്ട പുല്ലുംതിന്നാതെ എത്തിന ദു:ഖി
ക്കുന്നു, എന്നോടുകൂടി പോന്നാൽ നല്ല നല്ല ധാന്യങ്ങളും തി
ന്ന, സൌഖ്യമായിട്ട സഞ്ചരിക്കാം. സതി അതിനെ കേട്ട ഭ്ര
മിച്ച, അവളോടുകൂടി പോയി, രാത്രിയിൽ വിളവിൽ ചാടി
ധാന്യങ്ങൾ തിന്നുതുടങ്ങി, അപ്പോൾ കാവൽക്കാർ അറിഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/74&oldid=180287" എന്ന താളിൽനിന്ന് ശേഖരിച്ചത്