Jump to content

താൾ:CiXIV290-02.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

മകൾക്കും ഉണ്ടാകെണ്ടുന്നത ആകകൊണ്ടും, പണ്ടാരവക
അടിമകൾ എല്ലാവരെയും, അടിമയിൽനിന്നും ഒഴിഞ്ഞിരിക്കു
ന്നതുകൂടാതെ: കോട്ടുകളിലെ തീൎപ്പെങ്കിലും, ഉത്തരവഎങ്കിലും,
യാതൊര അടിമകളെയെ, ബലബന്ധമായി വേല ചെ
യ്യേണ്ടുന്നതിനുള്ള, അവകാശത്തിനെയൊ, സൎക്കാര ഉദ്യോ
ഗസ്തന്മാര, വില്ക്കയും, ൟ സംഗതി എടപെട്ട ആവലാധി,
കൈക്കൊൾകയും അരുത എന്നും; അടിമക്കാരുടെ വസ്തുവക
കൾ, അവർ അടിമയാകുന്നു എന്ന വിചാരിച്ച. അവരുടെ
പക്കൽനിന്നു എടുക്കയാകട്ടെ, അനുഭവത്തിന വിരോധമാ
യിട്ട, പ്രവൃത്തിക്കയാകട്ടെ, ചെയ്തുപോകയും അരുത എന്നും
സ്വാധീനന്മാരായിട്ടുള്ള ആളുകളുടെ നെരെ, പ്രവൃത്തിച്ചാൽ,
ശിക്ഷയുള്ളകുറ്റങ്ങൾ അടിമകളുടെനേരെ പ്രവൃത്തിച്ചാലും, ഒ
രുപോലെ ശിക്ഷയുള്ളതായിരിക്കയും ചെയ്യുമെന്ന വിളംബ
രം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ൟ സംസ്ഥാനം ൩൨ മ
ണ്ടപത്തുംവാതിൽ ആയിട്ട, അംശിച്ചിരിക്കുന്നു. ൧൬ മുൻസീ
പ്പന്മാരും, ൫® ജില്ലാകോൎഡകളും. ഒര ആപ്പീൽ കോഡും ഉണ്ട.
ഇത കൂടാതെ വേണ്ടുന്ന റെവന്യൂ ഉദ്ദ്യോഗസ്ഥന്മാരെയും ആ
ക്കിയിരിക്കുന്നു. ൟ ഓഫീസരന്മാര എല്ലാവരും, രാജനീതി
നടത്തിക്കതക്കതിന്മണ്ണ, വിചാരിക്കയും ജനങ്ങൾക്ക ഉപകാ
രം വരുത്തുകയും ചെയ്ക. എന്ന, വന്നാൽ, ഇത്ര ഭാഗ്യം ഉള്ള
ദേശം, ഇന്ദ്യായിൽ കാണ്മാൻ പ്രയാസം തന്നെ. അത എ
ന്തന്നാൽ മണ്ണിന്റെ വിശേഷവും, നിലങ്ങളിൽ ആവശ്യ
പ്രകാരം ഉള്ള വെള്ളംവരവും, നദികളും, കൂടെകൂടെ ഉള്ള കൊ
യ്ത്തകൾകൊണ്ടും, ക്ഷാമം വരുവാൻ ഒരു പ്രകാരത്തിലും എട
ഇല്ല. ൟ രാജ്യത്തുള്ള ജനങ്ങളുടെ സംഖ്യ, ൧,൨൬൨,൦൦൦, ഇ
തിൽ ൩൫,൦൦൦ ബ്രാഹ്മണരും, ൩൮൫,൦൦൦, ശ്രൂദ്രരും. ൨൦൦,൦൦൦
ക്രിസ്ത്യാനികളും. ൬൨,൦൦൦ മഹമ്മതകാരും ഉണ്ട. മലവെള്ളന്മാ
ര ൧൫,൦൦൦. അടിമക്കാർ ൧൫൦,൦൦൦. ശേഷം ജാതികൾ, കമ്മാ
ളപരുഷകൾ ആകുന്നു. മിശ്യൊൻവക പള്ളിക്കൂടങ്ങളിൽ
൧൦,൦൦൦ ചിൽവാനം പൈതങ്ങൾ പഠിക്കുന്നുണ്ട. നാട്ട പള്ളി
ക്കൂടങ്ങളിൽ ഏകദേശം ഇതിലിരട്ടിയും ആകുന്നു.൧൮൫൫ാ
മാണ്ട, പതിമൂന്നെമുക്കാൽ ലക്ഷം രൂപായുടെ ചരക്കുകൾ
ൟ നാട്ടിൽനിന്ന പരദേശങ്ങളിലേക്ക കൊണ്ടുപോകയും എ
ട്ടരലക്ഷം രൂപായുടെ ചരക്കുകൾ തിരികെ കൊണ്ടുവരപ്പെട്ടു.
സൎക്കാരിലേക്ക നിലത്തിനുള്ള വാരവും, വൃക്ഷാദികൾക്കുള്ള
കരവും, ശേഷം ദേശങ്ങളിലെക്കാൾ അധികം കുറവായും കാ
ണുന്നു. സൎക്കാരവക എറ്റുമതിചരക്കുകൾ മുളക പുകയില,
ഏലം തേക്ക ൟട്ടി, മുതലായ്താകുന്നു. മലകളിൽ പല മാതൃക

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/27&oldid=180231" എന്ന താളിൽനിന്ന് ശേഖരിച്ചത്