താൾ:CiXIV290-02.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

ചെയ്യും. കപ്പൽക്കാർ മഴക്കാറും ഓളങ്ങളും അകലത്തിൽ കാണു
ന്നതിനുമുമ്പെ, കാറ്റ പെരുകുവാൻ ഇരിക്കുന്നു എന്ന ൟ
സൂത്രംകൊണ്ട അറികയും, വിദ്വാന്മാർ മറ്റ ഒരളവുകൂടാതെ
മാളികകളുടെയും, അല്പം പൊക്കുമുള്ള സ്ഥലങ്ങളുടെയും ഉയരം
ഇത്രയുണ്ടെന്ന തിട്ടമായിട്ട അറികയും ചെയ്യുന്നു.

ത്തെർമൊമിറ്റർ.


ചൂട അളപ്പാനുള്ള ഒരു സംപ്രദായം മിക്കവസ്തുകളും ചൂട
പിടിക്കുമ്പോൾ വീൎക്കും. വെള്ളം കായുന്തോറും അതേ ഇരിക്കു
ന്ന പാത്രത്തിൽ തിങ്ങുകയും, നിറഞ്ഞിരുന്നാൽ മുടി നിക്കുക
യോ, പൊട്ടിപൊകയൊ ചെയ്യും. ഒരു ഇരിമ്പവാളം ഒരുപോ
ലെ പഴുപ്പിച്ചാൽ, നീളവും വണ്ണവും കൂടും. വേവ അധികം
ചെന്നില്ലാ എന്നുവരികിൽ, ആറുമ്പോൾ മുമ്പിലത്തെ വണ്ണം
തന്നെ ആകയും ചെയ്യും. ഗണിതക്കാരനായ ഗെലിലയൊ
൧൫൯൭ാമാണ്ട എണ്ണയും വാറ്റിയ മരുന്നുകളും കാച്ചി, മേൽ
പറഞ്ഞ കൌശലം ഉണ്ടാക്കുകയുംചെയ്തു. പിന്നത്തെ കാല
ങ്ങളിൽ രസം ഏറ്റം നല്ലതാക്കുന്നു എന്ന കണ്ട, അതിനാൽ
പ്രയോഗിച്ചുവരുന്നു. ഇതിന്റെ സൂത്രപ്പണി ഇതാകുന്നു. പ
ണിക്കാരൻ ഘനംകുറഞ്ഞ ഒരു അറ്റത്ത ഒരു മൊട്ടുള്ള കണ്ണാ
ടികുഴൽ എടുത്ത, മൊട്ട നിറച്ച രസം ഇടുകയും, കുഴലിലെ
വായു നിക്കി മെൽഅറ്റം അടെച്ച, ൟ കുഴൽ ഒരു പലക
യിൽ ചേൎക്കും. വെള്ളം കുളിരിനാൽ ഉറച്ചിരിക്കുമ്പോൾ, അ
ത പൊട്ടിച്ച കുഴലിന്റെ മൊട്ട അതിൽ മുക്കിയാൽ, രസം
നിൽക്കുന്ന ചൊവ്വ ൧ാംലക്കുമായ പരക്കും. പിന്നത്തെതിൽ ക
ടല്പുറത്ത കൊണ്ടുപോയി തിളയ്ക്കുന്ന വെള്ളത്തിൽ മുക്കുമ്പാ
ൾ രസം വീൎത്ത, കുഴലിൽ പൊങ്ങി നിൽക്കുന്ന സ്ഥലത്ത
൨൧൨ എന്ന വരക്കുകയുംചെയ്യും. അരനെല്ലിട ഘനമുള്ള ക
ണ്ണാടികുഴലിൽ മെൽപ്രകാരം രസമിട്ട കാച്ചിയ വെള്ളത്തി
ൽ മുക്കിയാൽ, രസം ഒന്നരചാൺ വീൎക്കുകയുംചെയ്യും. പല
കയിൽ ഒന്നാംലക്കം വരച്ച സ്ഥലം മുതൽ, ൨൧൨ വരച്ച സ്ഥ
ലത്തിന്നിടയിൽ, അതിൽ അടങ്ങുന്ന ലക്കങ്ങൾ സൂക്ഷ്മ
ത്തോടെ വരച്ചുവരുമ്പോൾ, സൂത്രത്തിന്റെ പണി ഏകദേ
ശം മുഖിയായി വായുവിന്റെ ഭാരമളെക്കുന്ന ബെറൊമിറ്റ
ർകൊണ്ട, സ്ഥലങ്ങളുടെ ഉന്നതം അളെക്കാമെന്ന കാണിച്ച
തുപോലെ, ൟ സൂത്രം കൊണ്ടും അളെക്കാം. അത എങ്ങിനെ
എന്നാൽ, കടൽനിരപ്പിൽ തിളയ്ക്കുന്ന വെള്ളത്തിൽ, രസം
൨൧൨ാം ലക്കത്തിൽ നില്ക്ക എന്നുവരുമ്പോൾ, ൫൩ാം ചുവട
മേല്ലോട്ട നാം കയറി സൂത്രം കായുന്ന വെള്ളത്തിൽ മുക്കിയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/89&oldid=180304" എന്ന താളിൽനിന്ന് ശേഖരിച്ചത്