Jump to content

വേദോക്തപുസ്തകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വേദോക്തപുസ്തകം (1904)

[ 1 ] SCRIPTURE SENTENCES
IN
MALAYALAM

Fourth Edition

വേദോക്തപുസ്തകം

MANGALORE

BASEL MISSION BOOK AND TRACT DEPOSITORY

1904

Price: 9 Pies. വില: ൯ പൈ.   [ 3 ] SCRIPTURE SENTENCES
IN
MALAYALAM

Fourth Edition.

വേദോക്തപുസ്തകം

MANGALORE

BASEL MISSION BOOK AND TRACT DEPOSITORY

1903 [ 4 ] മുഖവുര.

ബാസൽ‌‌ ജൎമ്മൻ മിശ്ശൻ സംഘത്തിന്റെ മേൽ
വിചാരകസഭയുടെ കല്പനപ്രകാരം അച്ചടിച്ചിട്ടുള്ള
ഈ വേദോക്തപുസ്തകം ഈ മിശ്ശൻസംഘത്തിൻ കീ
ഴിലുള്ള എല്ലാപാഠശാലകളിലും കുട്ടികൾ പഠിക്കേ
ണ്ടതാകുന്നു. ഇന്ന തരത്തിൽ ഇന്ന ഖണ്ഡം പഠിക്കേ
ണമെന്നു പുസ്തകത്തിൽ തന്നെ സൂചിപ്പിച്ചിരിക്കുന്നു.
ക്രിസ്തീയകുട്ടികൾ ഓരോ തരത്തിന്നു നിയമിക്ക
പ്പെട്ട അതാതു ഖണ്ഡത്തിലുള്ള സകലവേദോക്ത
ങ്ങളേയും ഒട്ടൊഴിയാതെ മനഃപാഠം ചെയ്യേണ്ടതാ
കുന്നു. ഹിന്തുകുട്ടികളോ നക്ഷത്രചിഹ്നം ഉള്ള
വേദോക്തങ്ങളെ പഠിച്ചാൽ മതി. ഗുരുനാഥ
ന്മാർ ഈ വേദോക്തങ്ങളിലെ പ്രയാസമുള്ള ശബ്ദങ്ങ
ളെയും വാചകങ്ങളെയും തെളിയിച്ചു അതാതു വേ
ദോക്തത്തിന്റെ സാരം കുട്ടികൾക്കു ഗ്രഹിപ്പിച്ചു കൊടു
ക്കയും ഒരോ തരത്തിന്നു നിയമിച്ചിട്ടുള്ള വേദോക്ത
ങ്ങളെ അതതു കൊല്ലത്തിന്നകം തന്നെ മുഴുവനും [ 5 ] പഠിപ്പിച്ചു തീൎക്കുകയും മുമ്പുള്ള തരങ്ങളിൽ പഠി
ച്ചതു നല്ലവണ്ണം ആവൎത്തിപ്പിക്കയും ചെയ്യേണ്ടതാ
കുന്നു. പിന്നെ സഭാശാലകളിലെ ആറാം തരത്തിൽ
ലുഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകവും
ഏഴാം തരത്തിൽ സ്ഥിരീകരണപുസ്തകവും വേണ്ടും
പോലെ വ്യാഖ്യാനിച്ചു മനഃപാഠം ചെയ്യിക്കേണ്ടതാ
കുന്നു. അഞ്ചാം തരത്തിന്നു മീതെ ഹിന്തുകുട്ടികൾ
വായനെക്കു നിയമിച്ചിരിക്കുന്ന അതതു വേദപുസ്ത
കങ്ങളിൽനിന്നു തക്കതായ ഓരോ അംശങ്ങളെ മനഃ
പാഠം ചെയ്താൽ മതി.

എന്നു മേല്വിചാരകസഭയുടെ കല്പനപ്രകാരം

Wilhelm Dilger,
Inspector of B.G Mission Schools,
Malabar District.

NETTUR,
17th February 1896. [ 6 ] പൊരുളടക്കം. ‌

I. ഖണ്ഡം: ശിശുതരത്തിൽ പഠിപ്പാനുള്ള ഉക്തം 25.
II. ” ഒന്നാം തരത്തിൽ ” ” 40.
III. ” രണ്ടാം തരത്തിൽ ” ” 58.
IV. ” മൂന്നാം തരത്തിൽ ” ” 74.
V. ” സ്ഥിരീകരണപുസ്തകം അനുസരിച്ചു ക്രമപ്പെ
ടുത്തിയതു:

1) നാലാം തരത്തിനുവേണ്ടിയുള്ള ഉക്തം 1—94.
2) അഞ്ചാം തരത്തിനുവേണ്ടിയുള്ള ഉക്തം 95—207.

സൂചകം.– ക്രിസ്തീയകുട്ടികൾ ആറാം തര
ത്തിൽ ലുഥർപണ്ഡിതരുടെ ചെറിയ ചോദ്യോത്തര
പുസ്തകവും ഏഴാം തരത്തിൽ സ്ഥിരീകരണപുസ്ത
കവും പഠിക്കേണ്ടതാകുന്നു. [ 7 ] I. ഒന്നാം ഖണ്ഡം.
(ശിശു തരത്തിന്നു വേണ്ടി.)

*1. ദൈവം സ്നേഹം തന്നെ ആകുന്നു.
൧. യോഹന്നാൻ ൪, ൧൬.

2. അവൻ മുമ്പെ നമ്മെ സ്നേഹിച്ചതുകൊണ്ടു
നാം സ്നേഹിക്കാക! ൧. യോഹ. ൪, ൧൯.

*3. നമ്മുടെ ദൈവം സ്വൎഗ്ഗത്തിൽ തന്നെ: പ്രസാ
ദിച്ചതെല്ലാം താൻ ചെയ്യുന്നു. സങ്കീ. ൧൧൫, ൩..

4. മനുഷ്യരോടു അസാദ്ധ്യമെങ്കിലും ദൈവത്തോടു
സകലവും സാദ്ധ്യമാകുന്നു. മത്ത. ൧൯, ൨൬.

*5. ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളി
യും ആയി മനുഷ്യകൈകളുടെ ക്രിയയത്രെ. സങ്കീ.
൧൩൫, ൧൫.

*6. ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃ
ഷ്ടിച്ചു, ദൈവസാദൃശ്യത്തിൽ അവനെ സൃഷ്ടിച്ചു,
ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ഉല്പത്തി
൧, ൨൭.

*7. മനുഷ്യൻ കാഴ്ചയെ നോക്കുന്നു: യഹോവയോ
ഹൃദയത്തെ നോക്കുന്നു. ൧. ശമു. ൧൬, ൭.

*8. മനുഷ്യന്റെ ഹൃദയത്തിലെ ധ്യാനം ബാല്യം
മുതൽ ദോഷമുള്ളതാകുന്നു. ൧. മോശെ ൮, ൨൧.

9. ദൈവമേ, എനിക്കു ശുദ്ധഹൃദയം സൃഷ്ടിക്ക, ഉറ
പ്പുള്ള ആത്മാവിനെ എന്റെ ഉള്ളിൽ പുതുക്കുക.
സങ്കീ. ൫൧, ൧൦. [ 8 ] *10. ശുഭഫലം തരാത്ത മരം ഒക്കയും വെട്ടപ്പെട്ടു
തിയ്യിൽ ഇടപ്പെടും. മത്താ. ൭. ൧൯.

*11. പാപത്തിൻ ശമ്പളം മരണമത്രെ. റോമ.
൬, ൨൩..
*12. നഷ്ടമായതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ
മനുഷ്യപുത്രൻ വന്നതു. ലൂക്ക്.. ൧൯, ൧൦.

13. ആയവൻ സ്വജനത്തെ അവരുടെ പാപങ്ങ
ളിൽനിന്നു രക്ഷിപ്പതാകകൊണ്ടു അവന്നു യേശുവെ
ന്നു പേർ വിളിക്ക. മത്താ. ൧, ൨൧.

*14. അവന്റെ പുത്രനായ യേശുക്രിസ്തന്റെ
രക്തം നമ്മെ സകലപാപത്തിൽനിന്നും ശുദ്ധീകരി
ക്കുന്നു. ൧. യോഹ. ൧, ൭.

*15. കൎത്താവായ യേശുവിൽ വിശ്വസിക്ക! എ
ന്നാൽ നീയും നിന്റെ ഗൃഹവും രക്ഷപെടും. അ
പ്പോ. ൧൬, ൩൧.

*16. ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടു
വിൻ അവരെ തടുക്കരുതു! ദൈവരാജ്യം ഇപ്രകാരമു
ള്ളവൎക്കാകുന്നു സത്യം. മാൎക്ക്. ൧൦, ൧൪.

*17. അല്ലയോ! അദ്ധ്വാനിച്ചും ഭാരം ചുമന്നും
നടക്കുന്നൊരേ, ഒക്കയും എന്റെ അടുക്കൽ വരു
വിൻ! ഞാൻ നിങ്ങളെ തണുപ്പിക്കും. മത്തായി
൧൧, ൨൮.

*18. വാനവും ഭൂമിയും ഒഴിഞ്ഞു പോകും: എന്റെ
വചനങ്ങൾ ഒഴിഞ്ഞുപൊകയില്ല താനും. മത്താ.
൨൪, ൩൫.

*19. ദൈവത്തിന്റെ വചനം കേട്ടും കാത്തും
കൊള്ളുന്നവൻ ധന്യർ. ലൂക്ക്. ൧൧, ൨൮. [ 9 ] *20. ഭ്രമപ്പെടായ്വിൻ! ദൈവത്തൊടു ഇളിച്ചു പോ
യി കൂടാ. കാരണം മനുഷ്യൻ എന്തു വിതെച്ചാലും
അതിനെ തന്നെ കൊയ്യും. ഗലാ. ൬, ൭.

21. അനുസരണം ബലിയേക്കാളും നല്ലതു. ൧.ശ
മുവേൽ ൧൫, ൨൨..

*22. മക്കളേ, നിങ്ങളുടെ പിതാക്കളെ കൎത്താവിൽ
അനുസരിപ്പിൻ! ഇതു ന്യായമല്ലോ ആകുന്നു. എ
ഫെ. ൬, ൧.

*23. എന്മകനേ, പാപികൾ നിന്നെ വശീകരി
ച്ചാൽ മനം ചെല്ലായ്ക! സദൃ. ൧, ൧൦.

24. ലോകവും അതിൻ മോഹവും കഴിഞ്ഞു പോ
കുന്നു; ദൈവേഷ്ടത്തെ ചെയ്യുന്നവനോ എന്നേക്കും
വസിക്കുന്നു. ൧. യോഹ. ൨, ൧൭.

*25. അത്യുന്നതങ്ങളിൽ ദൈവത്തിനു തേജസ്സും
ഭൂമിയിൽ സമാധാനവും മനുഷ്യരിൽ പ്രസാദവും
ഉണ്ടു. ലൂക്ക്. ൨, ൧൪. [ 10 ] II. രണ്ടാം ഖണ്ഡം.
(ഒന്നാം തരത്തിന്നു വേണ്ടി.)

*1. ആദിയിൽ ദൈവം ആകാശത്തെയും ഭൂമിയെ
യും സൃഷ്ടിച്ചു. ഉൽ‌പത്തി ൧, ൧.

2. ദൈവം താൻ ഉണ്ടാക്കിയതെല്ലാം നോക്കിയ
പ്പോൾ ഇതാ ഏറ്റവും നല്ലതായിരുന്നു. ഉൽ‌പത്തി
൧,൩൧.

*3. നമ്മുടെ ദൈവമായ യഹോവ ഏകകൎത്താ
വാകുന്നു. മാൎക്ക്. ൧൨, ൨൯.

*4. അസത്തുക്കളിൽ പ്രശംസിക്കുന്ന വിഗ്രഹസേ
വികൾ ഒക്കെയും നാണിക്കും. സങ്കീ. ൯൭, ൭.

*5. സൈന്യങ്ങളുടയ യഹോവ പറയുന്നതു: ഞാൻ
ആദ്യനും ഞാൻ അന്ത്യനും ആകുന്നു; ഞാൻ എന്നി
ദൈവമില്ല. യശായ ൪൪, ൬.

6. കണ്ടാലും യഹോവ നല്ലവൻ എന്നു രുചി
നോക്കുവിൻ! അവങ്കൽ ആശ്രയിക്കുന്ന പുരുഷൻ
ധന്യൻ. സങ്കീ. ൩൪, ൯.

*7. യഹോവ എല്ലാവർക്കും നല്ലവൻ. അവന്റെ
കരൾക്കനിവു അവന്റെ സകലക്രിയകളുടെ മേലും
ഇരിക്കുന്നു. സങ്കീ. ൧൪൫, ൯.

*8. നിന്റെ ദൈവമായ യഹോവയെ നിന്റെ
പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും സൎവ്വശക്തി
യോടും കൂടെ സ്നേഹിക്ക! മത്താ. ൨൨. ൩൭.

*9. വ്യത്യാസം ഒട്ടും ഇല്ല: കാരണം എല്ലാവരും
പാപം ചെയ്തു ദൈവതേജസ്സില്ലാതെ ചമഞ്ഞു.
റോമർ ൩, ൨൩.
[ 11 ] *10. പാപം ചെയ്യുന്നവനെല്ലാം അധൎമ്മത്തെയും
ചെയ്യുന്നു: പാപം അധൎമ്മം തന്നെ. യോ. ൩, ൪.

*11. എല്ലാവരാലും കൈകൊള്ളപ്പെടത്തക്ക പ്ര
മാണവചനമാവിതു; ക്രിസ്തുയേശു പാപികളെ രക്ഷി
പ്പാൻ ലോകത്തിൽ വന്നു. ൧. തിമോ. ൧, ൧൫.

*12. ഇതാ ലോകത്തിന്റെ പാപത്തെ ചുമന്നെടു
ക്കുന്ന ദൈവത്തിൻ കുഞ്ഞാടു. യോഹ. ൧, ൨൯.

13. യേശുക്രിസ്തൻ ഇന്നലേയും ഇന്നും എന്നേ
ക്കും താൻ തന്നെ. എബ്രാ. ൧൩, ൮.

*14. പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ
ഉണ്ടു; പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാ
ണുകയില്ല. യോഹ. ൩, ൩൬.

15. പിതാവേ, ഞാൻ സ്വൎഗ്ഗത്തോടും നിന്നോടും
പാപം ചെയ്തു: ഇനി നിന്റെ മകൻ എന്നു വിളിക്ക
പ്പെടുവാൻ യോഗ്യനുമല്ല. ലൂക്ക്. ൧൫, ൨൧.

16. എന്റെ അടുക്കെ വരുന്നവനെ ഞാൻ പുറ
ത്തു തള്ളിക്കളകയില്ല. യോഹ. ൬, ൩൭.

*17. നിന്റെ ദൈവമായ യഹോവയെ കുമ്പിട്ടു
അവനെ മാത്രം ഉപാസിക്ക! മത്താ. ൪, ൧൦.

18. ഞെരുക്കനാളിൽ എന്നെ വിളിക്ക ഞാനും
നിന്നെ ഉദ്ധരിക്കും നീ എന്നെ മഹത്വപ്പെടുത്തുകയും
ചെയ്യും. സങ്കീ. ൫൦, ൧൫.

*19. യാചിപ്പിൻ! എന്നാൽ നിങ്ങൾക്കു തരപ്പെടും;
അന്വേഷിപ്പിൻ! എന്നാൽ കണ്ടെത്തും; മുട്ടുവിൻ!
എന്നാൽ നിങ്ങൾക്കു തുറക്കപ്പെടും. മത്താ. ൭, ൭.

*20. സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നി
ന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. നിന്റെ [ 12 ] രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലേ
പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങൾക്കു വേ
ണ്ടുന്ന അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാ
ൎക്കു ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ
വിട്ടുതരേണമേ. ഞങ്ങളെ പരീക്ഷയിൽ കടത്താതെ
ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമേ. രാജ്യ
വും ശക്തിയും തേജസ്സും എന്നേക്കും നിണക്കല്ലോ
ആകുന്നു: ആമെൻ. മത്താ. ൬, ൯ – ൧൩..
21. നിങ്ങളുടെ സകലചിന്തയും അവന്റെ മേൽ
ചാടുവിൻ! അവനല്ലോ നിങ്ങൾക്കായി കരുതുന്നതു.
൧. പേത്രൻ ൫, ൭.
22. നീ തിന്നു തൃപ്തിയാകുമ്പോൾ നിന്റെ ദൈ
വമായ യഹോവയെ സ്തുതിക്കേണ്ടതാകുന്നു. ആവ
ൎത്തനം ൮, ൧൦.
*23. മനുഷ്യൻ അപ്പത്താൽ തന്നെയല്ല ദൈവ
വായിലൂടെ വരുന്ന സകലവചനത്താലത്രെ ജീവിക്കു
ന്നതു. മത്താ. ൪, ൪.
24. തിരുവെഴുത്തുകളെ ആരാഞ്ഞുകൊൾവിൻ!
അവറ്റിൽ നിങ്ങൾക്കു നിത്യജീവൻ ഉള്ളപ്രകാരം
തോന്നുന്നുവല്ലോ: അവയും എനിക്കു സാക്ഷികളായി
നില്ക്കുന്നു. യോഹന്നാൻ ൫, ൩൯.
25. യഹോവേ, നിന്റെ ഭവനത്തിൽ പാൎപ്പും
നിന്റെ തേജസ്സിൻ വാസസ്ഥലവും ഞാൻ സ്നേഹി
ക്കുന്നു. സങ്കീ. ൨൬, ൮.
*26. മക്കളേ, നിങ്ങളുടെ പിതാക്കളെ എല്ലാംകൊ
ണ്ടും അനുസരിപ്പിൻ: ഇതല്ലോ കൎത്താവിന്നു പ്രസാ
ദം ഉള്ളതു. കൊലോസ്സർ ൩, ൨൦.
[ 13 ] *27. അപ്പനെ പരിഹസിച്ചു അമ്മെക്കു അനുസര
ണത്തെ നിരസിക്കുന്ന കണ്ണിനെ താഴ്വരയിലേ കാ
ക്കകൾ കൊത്തിപ്പറിച്ചു കഴുക്കുഞ്ഞങ്ങൾ തിന്നും. സദൃശം ൩൦, ൧൭.

*28. നിങ്ങളെ നടത്തുന്നവരെ അനുസരിച്ചടങ്ങി
യിരിപ്പിൻ! അവർ കണക്കുബോധിപ്പിക്കേണ്ടുന്നവ
രായി നിങ്ങളുടെ ദേഹികൾക്കു വേണ്ടി ജാഗരിച്ചിരി
ക്കുന്നുവല്ലോ. ആയതു അവർ ഞരങ്ങീട്ടല്ല സന്തോ
ഷിച്ചു ചെയ്വാൻ നോക്കുവിൻ! അല്ലാഞ്ഞാൽ നി
ങ്ങൾക്കു നന്നല്ല. എബ്രായർ ൧൩, ൧൭.

*29. കൈസൎക്കുള്ളവ കൈസർക്കും ദൈവത്തിന്നു
ള്ളവ ദൈവത്തിന്നും ഒപ്പിച്ചു കൊടുപ്പിൻ! മത്താ
യി ൨൨, ൨൧.

*30. ഞാൻ സൎവ്വശക്തിയുള്ള ദൈവമാകുന്നു: നീ
എന്റെ മുമ്പാകെ നടന്നുകൊണ്ടു തികവുള്ളവനാ
യിരിക്ക! ഉല്പത്തി ൧൭, ൧.

31. ദോഷം രുചിക്കുന്ന ദേവനല്ല നീ: ദുഷ്ടന്നു
നിങ്കൽ പാൎപ്പില്ല. സങ്കീൎത്തനം ൫, ൫.

32. ഇത്ര വലിലയ ദോഷം പ്രവൃത്തിച്ചു ദൈവ
ത്തിന്റെ നേരെ പാപം ചെയ്വാൻ എനിക്കു എങ്ങി
നെ കഴിയും. ഉല്പത്തി ൩൯, ൯.

*33. മനുഷ്യർ നിങ്ങൾക്കു എന്തെല്ലാം ചെയ്യേ
ണം എന്നു നിങ്ങൾ ഇച്ഛിച്ചാൽ അപ്രകാരം തന്നെ
നിങ്ങളും അവൎക്കു ചെയ്വിൻ. മത്തായി ൭, ൧൨.

*34. നല്ലതു ചെയ്വാൻ അറിഞ്ഞിട്ടും ചെയ്യാത്ത
വന്നു അതു പാപമാകുന്നു. യാക്കോബ് ൪, ൧൭. [ 14 ] 35. നന്മചെയ്വാനും കൂറ്റായ്മ കാട്ടുവാനും മറ
ക്കൊല്ല! ഈ വക ബലികളിലല്ലോ ദൈവപ്രസാദം
ഉണ്ടാകുന്നു. എബ്രായർ ൧൩, ൧൬.

*36. നിങ്ങൾ മോഷ്ടിക്കയും കളവു പറകയും അ
ന്യോന്യം വഞ്ചിക്കയും ചെയ്യരുതു! ലേവ്യ. ൧൯, ൧൧.

37. വേല ചെയ്യാൻ മനസ്സില്ലാത്തവൻ ഭക്ഷിക്ക
യും അരുതു. ൨. തെസ്സലോനിക്യർ ൩, ൧൦.

38. മരണപൎയ്യന്തം വിശ്വസ്തനാക! എന്നാൽ
ഞാൻ ജീവകിരീടത്തെ നിണക്കു തരും. വെളിപ്പാടു
൨, ൧൦.

*39. അവനവൻ ശരീരംകൊണ്ടു നല്ലതാകിലും
തിയ്യതാകിലും ചെയ്തതിന്നു അടുത്തതെ പ്രാപിക്കേ
ണ്ടതിന്നു നാം എല്ലാവരും ക്രിസ്തന്റെ ന്യായാസന
ത്തിൻ മുമ്പാകെ പ്രത്യക്ഷമാകേണ്ടതു. ൨. കൊരി.
൫, ൧൦.

*40. എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ട
വരേ, വരുവിൻ! ലോകസ്ഥാപനം മുതൽ നിങ്ങൾ
ക്കായി ഒരുക്കിയ രാജ്യത്തെ അനുഭവിച്ചുകൊൾവിൻ!
മത്തായി ൨൫, ൩൪. [ 15 ] III. മൂന്നാം ഖണ്ഡം.

(രണ്ടാം തരത്തിന്നു വേണ്ടി.)

1. നമ്മുടെ കൎത്താവു വലിയവനും ഊക്കേറിയ
വനും അവധിയില്ലാത്ത വിവേകമുള്ളവനും തന്നെ.
സങ്കീർത്തനം ൧൪൭, ൫.

2. യഹോവേ, നിന്റെ ക്രിയകൾ എത്ര പെരുകു
ന്നു! എല്ലാറ്റെയും നീ ജ്ഞാനത്തിൽ തീൎത്തു ഭൂമി
നിന്റെ സമ്പത്തിനാൽ സമ്പൂൎണ്ണം. സങ്കീൎത്തനം
൧൦൪, ൨൪.

*3. സൈന്യങ്ങളുടെ യഹോവ വിശുദ്ധൻ വിശു
ദ്ധൻ വിശുദ്ധൻ! സൎവ്വഭൂമിയുടെ നിറവു അവന്റെ
തേജസ്സു തന്നെ. യശായ ൬, ൩.

* 4. യഹോവയായ ഞാൻ നിന്റെ ദൈവമാകു
ന്നു: ഞാനല്ലാതെ അന്യദേവകൾ നിണക്കുണ്ടാക
രുതു. നിണക്കു യാതൊരു വിഗ്രഹത്തെയും പ്രതിമ
യെയും ഉണ്ടാക്കരുതു: അവറ്റെ കുമ്പിടുകയും സേ
വിക്കയും അരുതു. നിന്റെ ദൈവമായ യഹോവയു
ടെ നാമാ വൃഥാ എടുക്കരുതു. സ്വസ്ഥനാളിനെ
ശുദ്ധീകരിപ്പാൻ ഓൎക്ക. നിന്റെ മാതാപിതാക്കന്മാ
രെ ബഹുമാനിക്ക. നീ കുലചെയ്യരുതു. നീ വ്യഭി
ചരിക്കരുതു. നീ മോഷ്ടിക്കരുതു. കൂട്ടുകാരന്റെ നേരെ
കള്ളസാക്ഷി പറയരുതു. കൂട്ടുകാരന്റെ ഭവനത്തെ
മോഹിക്കരുതു: കൂട്ടുകാരന്റെ ഭാൎയ്യയെയും ദാസീ
ദാസന്മാരെയും കാളകഴുതകളെയും കൂട്ടുകാരന്നുള്ള
യാതൊന്നിനെയും മോഹിക്കരുതു. പുറപ്പാടു ൨൦,
൨ — ൧൭. [ 16 ] 5. യഹോവയെ വാഴ്ത്തുവിൻ! കാരണം അവൻ
നല്ലവൻ തന്നെ: അവന്റെ ദയ യുഗപൎയ്യന്തം ഉള്ള
തല്ലോ. സങ്കീർത്തനം ൧൦൬, ൧.

*6. കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്ക
പ്പെടേണ്ടതിന്നു പിതാവു നമുക്കു എത്ര വലിയ സ്നേ
ഹത്തെ നല്കിയിരിക്കുന്നു. ൧. യോഹന്നാൻ ൩, ൧.

7. യഹോവേ, നിന്റെ ദയ വാനങ്ങളിലേക്കും
നിൻ വിശ്വാസ്യത ഇളമുകിലോളവും എത്തുന്നു.
സങ്കീൎത്തനം ൩൬, ൬.

*8. ഭൂമി ഉള്ള നാൾ ഒക്കെയും വിതയും കൊയ്ത്തും
ശീതവും ഉഷ്ണവും വേനലും വൎഷവും പകലും രാത്രി
യും ഒഴിഞ്ഞുപോകയില്ല. ഉല്പത്തി ൮, ൨൨.

*9. പ്രാൎത്ഥനകേൾ്ക്കുന്നവനേ, നിന്നോളം എല്ലാ
ജഡവും ചെല്ലും. സങ്കീൎത്തനം ൬൫, ൩.

10. യഹോവ മന്ത്രണത്തെ അത്ഭുതവും ചൈത
ന്യത്തെ വലുതുമാക്കുന്നു. യശായ ൨൮, ൨൯.

11. യഹോവയിൽ രസിച്ചുകൊൾക! അവനും
നിന്റെ ഹൃദയചോദ്യങ്ങളെ നിണക്കു തരും. സങ്കീ
ൎത്തനം ൩൭, ൪.

*12. ദൈവം ലോകത്തെ സ്നേഹിച്ച വിധമാവിതു:
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന
വനെല്ലാം നശിക്കാതെ നിത്യജീവനുള്ളവനാകേണ്ട
തിന്നു അവനെ തരുവോളം തന്നെ. യോ. ൩, ൧൬.

13. സൌഖ്യവാന്മാൎക്കു വൈദ്യനെ കൊണ്ടു ആ
വശ്യമില്ല ദുസ്ഥന്മാൎക്കേ ഉള്ളൂ: ഞാൻ നീതിമാന്മാരെ
യല്ല പാപികളെ മാനസാന്തരത്തിലേക്കു വിളിപ്പാൻ
വന്നിരിക്കുന്നു. ലൂക്ക. ൫, ൩൧, ൩.൨. [ 17 ] *14. ദൈവം ലോകത്തിന്നു അവരുടെ പിഴകളെ
കണക്കിടാതെ നിരപ്പിൻ വചനത്തെ ഞങ്ങളിൽ
സമൎപ്പിച്ചുംകൊണ്ടു ലോകത്തെ ക്രിസ്തനിൽതന്നോടു
നിരപ്പിച്ചതു. ൨. കൊരിന്തർ ൫, ൧൯.

*15. വിശേഷിച്ചു മറ്റൊരുത്തനിലും രക്ഷയില്ല:
നാം രക്ഷപ്പെടുവാൻ മനുഷ്യരിൽ കൊടുക്കപ്പെട്ട വേ
റൊരു നാമവും വാനത്തിൻ കീഴിൽ ഇല്ല. അപ്പോ.
൪, ൧൨.

16. യഹോവേ, നീ അകൃത്യങ്ങളെ കുറിക്കൊ
ണ്ടാൽ, കൎത്താവേ, ആർ നില്പു. നിന്നെ ഭയപ്പെടേ
ണ്ടതിന്നു വിമോചനം നിന്നോടുണ്ടല്ലോ. സങ്കീ
ൎത്തനം ൧൩൦, ൩, ൪.

*17. ഞാൻ തന്നെ വഴിയും സത്യവും ജീവനുമാ
കുന്നു: എന്നിലൂടേ അല്ലാതെ ആരും പിതാവിനോടു
ചേരുന്നില്ല. യോഹന്നാൻ ൧൪, ൬.

*18. ഞാൻ വന്നതു അവൎക്കു ജീവൻ ഉണ്ടാവാനും
വഴിച്ചലുണ്ടാവാനും തന്നെ. യോഹന്നാൻ ൧൦, ൧൦

*19. വിശുദ്ധാത്മാവു കല്പിക്കുന്നതു പോലെ ഇന്നു
നിങ്ങൾ അവന്റെ ശബ്ദത്തെ കേട്ടാൽ ഹൃദയത്തെ
കഠിനമാക്കരുതു. എബ്രായർ ൩, ൭. ൮.

*20. ദൈവാത്മാവിനാൽ നടത്തപ്പെടുന്നവർ അ
ത്രയും ദൈവപുത്രന്മാരാകുന്നു. രോമർ ൮, ൧൪.

*21. മുമ്പെ ദൈവത്തിന്റെ രാജ്യത്തെയും അവ
ന്റെ നീതിയെയും അന്വേഷിപ്പിൻ! എന്നാൽ ഇവ
എല്ലാം നിങ്ങൾ്ക്കു കൂടേ കിട്ടും. മത്തായി ൬, ൩൩. [ 18 ] 23. ദൈവഭക്തി ഇപ്പോഴും എപ്പോഴുമുള്ള ജീവ
ന്റെ വാഗ്ദത്തം പ്രാപിച്ചിട്ടു സകലത്തിന്നും പ്ര
യോജനമാകുന്നു. ൧.തിമോത്ഥ്യൻ ൪, ൮.

24. നിൻ ധൎമ്മത്തിലെ അതിശയങ്ങളെ കാണേ
ണ്ടതിന്നു എന്റെ കണ്ണൂകളെ തുറക്കേണമേ! സങ്കീ
ൎത്തനം ൧൧൯, ൧൮.

*25. എന്മകനേ, നിന്റെ ഹൃദയത്തെ എനിക്കു
താ: നിൻ കണ്ണുകൾ എന്റെ വഴികളിൽ പ്രസാദിപ്പൂ
താക! സദൃശങ്ങൾ ൨൩, ൨൬.

26. ഞാനും എന്റെ കുഡുംബവും യഹോവയെ
സേവിക്കും. യോശുവ ൨൪. ൧൫.

*27. താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാ
തിരിപ്പാൻ സൂക്ഷിക്ക. ൧. കൊരിന്തർ ൧൦, ൧൨.

28.പിശാചിനോടു മറുത്തുനില്പിൻ എന്നാൽ അ
വൻ നിങ്ങളെ വിട്ടോടി പോകും. ദൈവത്തോടു
അണഞ്ഞു കൊൾവിൻ എന്നാൽ നിങ്ങളോടു അണ
യും. യാക്കോബ് ൪, ൭. ൮.

29. ഭ്രമപ്പേടായ്വിൻ! ഉത്തമഭാവങ്ങളെ കെടുക്കു
ന്നു ദുസ്സംഗങ്ങൾ. ൧. കൊരിന്തർ ൧൫, ൩൩.

30. എല്ലാ പ്രാർത്ഥനയാലും യാചനയാലും ഏതു
നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി
തന്നെ ജാഗരിച്ചുംകൊൾ്വിൻ! എഫെസ്യർ ൬, ൧൮.

*31. എന്മകനേ, നിന്റെ അച്ഛന്റെ ശിക്ഷയെ
കേൾക്ക! അമ്മയുടെ ധൎമ്മോപദേശത്തെ ഒഴിച്ചു
വിടൊല്ല! സദൃശങ്ങൾ ൧, ൮.

32. തോഴൻ എല്ലകാലത്തും സ്നേഹിക്കുന്നു:
ഞെരുക്കത്തിന്നു സഹോദരനായി ജനിക്കും. സദൃ
ശങ്ങൾ ൧൭, ൧൭. [ 19 ] 33. സന്തോഷിക്കുന്നവരോടു കൂടി സന്തോഷിക്ക
യും കരയുന്നവരോടു കൂടി കരകയും ചെയ്വിൻ! റോ
മർ ൧൨, ൧൫.

*34. പുരുഷന്റെ കോപം ദൈവനീതിയെ നട
ത്തുന്നില്ല. യാക്കോബ് ൧, ൨൦.

*35. കോപിച്ചാലും പാപം ചെയ്യായ്വിൻ! സൂ
ൎയ്യൻ നിങ്ങളുടെ ചൊടിപ്പിന്മേൽ അസ്തമിക്കരുതു!
എഫെ. ൪, ൨൬.

36. ഓരോരുവൻ തന്റേവ അല്ല അന്യരുടേവ
റ്റെ വിചാരിച്ചുംകൊൾ്ക! ക്രിസ്തയേശുവിൽ ഉള്ള
ഭാവം നിങ്ങളിലും ഉണ്ടാവൂതാക! ഫിലിപ്പ്യർ ൨, ൪.

37. വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതു ഏറെ
ധന്യം. അപ്പോ. ൨൦, ൩൫.

38. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈ
വം സ്നേഹിക്കുന്നു. ൨. കൊരിന്തർ ൯, ൭.

*39. നിങ്ങളുടെ വാക്കു അതേ അതേ എന്നും ഇല്ല
ഇല്ല എന്നും ആയിരിക്ക: ഇവറ്റിനു മീതെയുള്ളതു
ദുഷ്ടനിൽനിന്നാകുന്നു. മത്തായി ൫, ൩൭.

*40. മനത്താഴ്മയെ പുതെച്ചുകൊൾ്വിൻ! ദൈവം
ഡംഭികളോടു എതിൎത്തു നിന്നു താഴമയുള്ളവൎക്കല്ലോ
കരുണ നല്കുന്നു. ൧. പേത്രൻ ൫, ൫.

*41. എൻ ദൈവമേ, നീ ഹൃദയത്തെ ശോധന
ചെയ്യുന്നുവെന്നും പരമാൎത്ഥം നിണക്കു പ്രസാദമുള്ള
തെന്നും ഞാൻ അറിയുന്നു. ൧. നാളാ. ൨൯, ൧൭.

*42.തെറ്റുകളെ ആർ ബോധിക്കുന്നു? മറഞ്ഞു
ള്ളവറ്റിൽനിന്നു എന്നെ നിൎദ്ദൊഷീകരിക്കേണമേ.
സങ്കീൎത്തനം ൧൯, ൧൩.

*43. ചെറുപ്പത്തിലെ പാപങ്ങളെയും എൻ ദ്രോ
ഹങ്ങളെയും ഓൎക്കാതെ നിന്റെ നന്മനിമിത്തം
[ 20 ] യഹോവേ, നിൻ ദയാപ്രകാരം എന്നെ ഓൎത്തുകൊ
ള്ളേണമേ. സങ്കീൎത്തനം ൨൫, ൭.

44. എൻദേഹിയേ യഹോവയെ അനുഗ്രഹിക്ക:
അവന്റെ സകല ഉപകാരങ്ങളെ മറക്കയുമരുതേ!
സങ്കീൎത്തനം ൧൦൩, ൨.

*45. ഒന്നിന്നായും ചിന്തപ്പെടരുതേ! എല്ലാറ്റിലും
സ്തോത്രം കൂടിയ പ്രാൎത്ഥനായാചനകളാലേ നിങ്ങ
ളുടെ ചോദ്യങ്ങൾ ദൈവത്തോടു അറിയിക്കപ്പെടാവൂ!
ഫിലിപ്പ്യർ ൪, ൬.

46. അല്പംകൊണ്ടാകട്ടെ അധികംകൊണ്ടാകട്ടെ
രക്ഷിപ്പാൻ യഹോവെക്കു തടസ്ഥം ഇല്ല. ൧. ശമു
വേൽ ൧൪, ൬.

47. കൎത്താവെ സേവിച്ചു ആശയാൽ സന്തോ
ഷിച്ചു ക്ലേശത്തിൽ സഹിച്ചുനിന്നു പ്രാൎത്ഥനയിൽ
അഭിനിവേശിച്ചു കൊൾ്വിൻ! റോമർ ൧൨, ൧൧. ൧൨.

48. അവൻ യഹോവയാകുന്നു: തനിക്കു പ്രസാദ
മുള്ളതിനെ ചെയ്യുമാറാക: ൧.ശമുവേൽ ൩, ൧൮.

*49. ദൈവത്തെ സ്നേഹിക്കുന്നവൎക്കു സകലവും
നന്മെക്കായി സഹായിക്കുന്നു എന്നു നാം അറിയുന്നു.
റോമർ ൮, ൨൮.

50. സമാധാനം ഞാൻ നിങ്ങൾക്കു വിട്ടേക്കുന്നു
എന്റെ സമാധാനത്തെ ഞാൻ നിങ്ങൾക്കു തരു
ന്നുണ്ടു. ലോകംതരുംപോലേ അല്ല ഞാൻ നിങ്ങൾ്ക്കു
തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങുകയും അഞ്ചു
കയും അരുതു! യോഹന്നാൻ ൧൪, ൨൮.

51. കൎത്താവെന്നോടു: എൻ കരുണ നിണക്കു
മതി, എന്റെ ശക്തിബലഹീനതയിൽ തികഞ്ഞു വരു
ന്നുവല്ലോ എന്നു പറഞ്ഞു. ൨. കൊരിന്തർ ൧൨, ൯. [ 21 ] *52. അല്ലയോ അദ്ധാനിച്ചും ഭരം ചുമന്നും നട
ക്കുന്നോരേ ഒക്കയും എന്റെ അടുക്കെ വരുവിൻ! ഞാൻ
നിങ്ങളെ തണുപ്പിക്കും. ഞാൻ സൌമ്യതയും ഹൃദയ
താഴ്മയും ഉള്ളവനാകകൊണ്ടു എന്റെ നുകം നിങ്ങ
ളിൽ ഏറ്റുകൊണ്ടു എങ്കൽനിന്നു പഠിപ്പിൻ! എ
ന്നാൽ നിങ്ങളുടെ ദേഹികൾ്ക്കു വിശ്രാമം കണ്ടെത്തും.
കാരണം എന്റെ നുകം ഗുണമായും എന്റെ ചുമടു
ലഘുവായും ഇരിക്കുന്നു. മത്തായി ൧൧, ൨൮ − ൩൦.

*53. ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും
മനുഷ്യൎക്കു വെച്ചു കിടക്കുന്നു. എബ്രായർ ൯, ൨൭.

*54. ജ്ഞാനഹൃദയം കൊണ്ടുവരത്തക്കവണ്ണം ഞ
ങ്ങളുടെ ദിവസങ്ങളെ എണ്ണുവാൻ ഗ്രഹിപ്പിക്കേ
ണമേ! സങ്കീൎത്തനം ൯൦, ൧൨.

*55. നാം കാഴ്ചകൊണ്ടല്ല സാക്ഷാൽ വിശ്വാസം
കൊണ്ടു നടക്കുന്നവരാകുന്നു. ൨. കൊരിന്തർ ൫, ൭.

56. നിങ്ങളുടെ നാമങ്ങൾ സ്വൎഗ്ഗങ്ങളിൽ എഴുതി
വെച്ചതിൽ സന്തോഷിച്ചു കൊൾ്വിൻ! ലൂക്ക് ൧൦, ൨൦.

57. എനിക്കു ജീവിക്കുന്നതു ക്രിസ്തൻ തന്നെ മരി
ക്കുന്നതും ലാഭമത്രെ. ഞാൻ യാത്രയായി ക്രിസ്ത
നോടു കൂടെ ഇരിപ്പാൻ കാംക്ഷപ്പെടുന്നു. ഫിലി
പ്പ്യർ ൧, ൨൧− ൨൩.

*58. മനുഷ്യപുത്രന്റെ മുമ്പിൽ നില്പാൻ യോഗ്യ
രായി തോന്നേണ്ടതിന്നു എല്ലാസമയത്തിലും പ്രാ
ൎത്ഥിച്ചും ജാഗരിച്ചുംകൊണ്ടിരിപ്പിൻ! ലൂക്ക്. ൨൧, ൩൬. [ 22 ] IV. നാലാം ഖണ്ഡം.
(മൂന്നാം തരത്തിന്നു വേണ്ടി.)

1. സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വ
ശക്തനായി പിതാവായിരിക്കുന്ന ദൈവത്തിങ്കൽ
ഞാൻ വിശ്വസിക്കുന്നു. (വിശ്വാസപ്രമാണം.)

*2. ലോകവും അതിൽ ഉള്ളവ ഒക്കയും ഉണ്ടാ
ക്കിയ ദൈവം സ്വൎഭൂമിക്കും കൎത്താവാകകൊണ്ടു കൈ
പ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല.
അപ്പോ. ൧൭, ൨൪.

*3. ചെറിയെ നടുന്നവൻ കേൾക്കാതിരിക്കുമോ?
കണ്ണിനെ നിൎമ്മിക്കുന്നവൻ കാണാതിരിക്കുമോ? സങ്ക
ൎത്തനം ൯൪, ൯.

*4 സ്വർഗ്ഗത്തിൽനിന്നു യഹോവ നോക്കി സകല
മനുഷ്യപുത്രരെയും കാണുന്നു. സങ്കീ. ൩൩, ൧൩

5. അവന്റെ പ്രവൃത്തി തികവുള്ളതു അവന്റെ
വഴികൾ എല്ലാം ന്യായം തന്നെ, അവൻ സത്യത്തീ
ന്റെ ദൈവം; അവനിൽ അന്യായം ഇല്ല; അവൻ
നീതിയും നേരും ഉള്ളവൻ ആകുന്നു. ആവൎത്തനം ൩൨, ൪.

6. ദൈവം വ്യാജം പറയുംവണ്ണം മനുഷനല്ല,
അനുതപിക്കുംവണ്ണം മനുഷ്യപുത്രനുമല്ല. അവൻ
പറഞ്ഞതു ചെയ്യാതെയും സംസാരിച്ചതു അനുഷ്ഠി
ക്കാതെയും ഇരിക്കുമോ. സംഖ്യ. ൨൩, ൧൯.

*7. ഉയരത്തിൽനിന്നുണ്ടായി അശേഷം നല്ല ദാ
നവും തികഞ്ഞവരവും വെളിച്ചങ്ങളുടെ പിതാവിൽ
നിന്നു ഇറങ്ങിവരുന്നുള്ളു. യാക്കോബ് ൧, ൧൭. [ 23 ] *8. അപ്പന്നു മക്കളിൽ കനിവുള്ളതു പോലെ യ
ഹോവെക്കു തന്നെ ഭയപ്പെടുന്നവരിൽ കനിവുണ്ടു.
സങ്കീൎത്തനം ൧൦൩, ൧൩.

*9. എല്ലാവരുടെ കണ്ണുകളും നിന്നെ പാൎത്തിരിക്കു
ന്നു: നീയും തത്സമയത്തു താന്താന്റെ തീൻ അവ
ൎക്കു നൽകുന്നു. തൃക്കൈ നീ തുറന്നു എല്ലാജീവിക്കും
പ്രസാദതൃപ്തി വരുത്തുന്നു. സങ്കീൎത്തനം ൧൪൫, ൧൫, ൧൬.

10. ജീവനും ദയയും നീ എന്നോടു പ്രവൃത്തിച്ചു
നിന്റെ സന്ദൎശനം എൻ ആത്മാവിനെ കാത്തു.
യോബ് ൧൫, ൧൨.

*11. യഹോവ ഭവനത്തെ തീൎക്കാതെ ഇരുന്നാൽ
അതിനെ തീൎക്കുന്നവർ വെറുതെ അദ്ധ്വാനിക്കുന്നു.
യഹോവ പട്ടണത്തെ കാക്കാതെ ഇരുന്നാൽ കാ
വല്ക്കാരൻ വെറുതെ ഉണൎന്നിരിക്കുന്നു. സങ്കീൎത്തനം
൧൨൭, ൧.

*12. പ്രകാശത്തെ നിൎമ്മിച്ചും അന്ധകാരം സൃഷ്ടി
ച്ചും സമാധാനം ഉണ്ടാക്കി തിന്മവരുത്തിക്കൊണ്ടും
ഇരിക്കുന്ന യഹോവയായ ഞാൻ ഇവയൊക്കയും
ചെയ്യുന്നു. യശായ ൪൫, ൭.

*13. അവന്റെ ഏകപുത്രനായി നമ്മുടെ കൎത്താ
വായ യേശുക്രിസ്തുവിങ്കലും ഞാൻ വിശ്വസിക്കുന്നു.
. ആയവൻ പരിശുദ്ധാത്മാവിനാൽ മറിയ എന്ന
കന്യകയിൽ ഉല്പാദിതനായി ജനിച്ചു പൊന്ത്യപി
ലാത്തന്റെ താഴെ കഷ്ട മനുഭവിച്ച ക്രശിക്കപ്പെട്ടു
മരിച്ചു അടക്കപ്പെട്ടു പാതാളത്തിലിറങ്ങി മൂന്നാം ദി
വസം ഉയൎത്തെഴുനീറ്റു സ്വൎഗ്ഗാരോഹണമായി സൎവ്വ
ശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത്തു [ 24 ] ഭാഗത്തിരിക്കുന്നു. അവിടെനിന്നു ജീവികളോടും മരി
ച്ചവരോടും ന്യായം വിസ്തരിപ്പാൻ വരികയും ചെയ്യും.
(വിശ്വാസപ്രമാണം.)

*14. ഭയപ്പെടായ്വിൻ! കണ്ടാലും വംശത്തിന്നെ
ല്ലാം ഉണ്ടാവാനുള്ള ഒരു മഹാസന്തോഷം ഞാൻ നി
ങ്ങളോടു സുവിശേഷിക്കുന്നു. ഇന്നല്ലോ കത്താവാ
കുന്ന ക്രിസ്തൻ എന്ന രക്ഷിതാവു ദാവീദുരിൽ നിങ്ങ
ൾ്ക്കായി ജനിച്ചിരിക്കുന്നു. ല്യൂക്ക് ൨, ൧൦. ൧൧,

*15. മനുഷ്യപുത്രൻ, ശുശ്രൂഷ ചെയ്യിപ്പാനല്ല,
താൻ ശുശ്രഷിപ്പാനും അനേകൎക്കു വേണ്ടി തന്റെ
പ്രാണനെ വീണ്ടെടുപ്പായി കൊടുപ്പാനും വന്നിരി
ക്കുന്നു. മത്തായി ൨൦, ൨൮.

*16. നമ്മുടെ ദ്രോഹങ്ങൾ നിമിത്തം അവൻ മുറി
ഞ്ഞു നമ്മുടെ അകൃത്യങ്ങളാൽ തകൎന്നുപോയി; നമ്മു
ടെ ശാന്തിക്കുള്ള ദണ്ഡനം അവന്മേൽ ആയി
അവന്റെ പുണ്ണിനാൽ നമുക്കു സൌഖ്യം വന്നു.
യശായ ൫൩, ൫.

17. കൎത്താവേ, ഞങ്ങൾ ആരെ ചേൎന്നു പോകേ
ണ്ടു? നിത്യജീവന്റെ മൊഴികൾ നിണക്കുണ്ടു; നീ
ജീവനുള്ള ദൈവത്തിന്റെ പുത്രനായ മശിഹ എന്നു
ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു. യോ
ഹന്നാൻ ൬, ൬൮. ൬൯.

*18, എന്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ള
തല്ല. ഞാൻ രാജാവാകുന്നു സത്യം: സത്യത്തിന്നു
സാക്ഷി നില്ക്കേണ്ടതിന്നു ഞാൻ ജനിച്ചും അതിന്നാ
യി ലോകത്തിൽ വന്നും ഇരിക്കുന്നു. സത്യത്തിൽ
നിന്നുള്ളവൻ എല്ലാം എന്റെ ശബ്ദം കേൾക്കുന്നു.
യോഹന്നാൻ ൧൮, ൩൬. ൩൭. [ 25 ] 19. നമ്മെ സകല അധൎമ്മത്തിൽനിന്നും വീണ്ടെ
ടുത്തു സൽക്രിയകളിൽ എരിവേറിയൊരു സ്വന്ത
ജനത്തെ തനിക്കു തിരിച്ചു ശുദ്ധീകരിക്കേണ്ടതിന്നു
ക്രിസ്തു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തിരി
ക്കുന്നു. തീതൻ ൨, ൧൪.

20. വിശ്വാസം മൂലം നീതീകരിക്കപ്പെട്ടിട്ടു നമ്മു
ടെ കൎത്താവായ യേശുക്രിസ്തനാൽ നമുക്കു ദൈവ
ത്തോടു സമാധാനം ഉണ്ടു. നാം നിലനില്ക്കുന്ന
കരുണയിൽ അടുപ്പിപ്പു അവനാൽ അത്രെ വിശ്വാ
സം മൂലം ലഭിച്ചതു. ദെവതേജസ്സിൻ ആശയിങ്കൽ
നാം പ്രശംസിക്കയും ചെയ്യുന്നു. റോമർ ൫, ൧. ൨.

*21. അവൻ വെളിച്ചത്തിൽ ഇരിക്കും പോലെ
നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ അന്യോന്യം
കൂട്ടായ്മയുണ്ടു: അവന്റെ പുത്രനായ യേശുക്രിസ്ത
ന്റെ രക്തം നമ്മെ സകലപാപത്തിൽനിന്നും ശുദ്ധീ
കരിക്കുന്നു. ൧. യോഹന്നാൻ ൧, ൭.

*22. നല്ല ഇടയൻ ഞാൻ ആകുന്നു. എന്റെ
ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു. ഞാൻ
അവറ്റെ അറികയും അവ എന്നെ അനുഗമിക്കയും
ചെയ്യുന്നു. അവറ്റിന്നു ഞാൻ നിത്യജീവനെ കൊ
ടുക്കുന്നു. അവ എന്നേക്കും നശിച്ചുപോകയില്ല.
ആരും എന്റെ കയ്യിൽനിന്നു അവറ്റെ പറിച്ചുകള
കയുമില്ല, യോഹന്നാൻ ൧൦, ൧൨, ൨൭. ൨൮.

*23. ദൈവമേ, എനിക്കു ശുദ്ധഹൃദയം സൃഷ്ടിക്ക!
ഉറപ്പുള്ള ആത്മാവിനെ എന്റെ ഉള്ളിൽ പുതുക്കുക!
തിരുമുഖത്തിൽനിന്നു എന്നെ തള്ളിക്കുളകയും നി
ന്റെ വിശുദ്ധാത്മാവെ എന്നിൽനിന്നു എടുക്കയും
ചെയ്യരുതു. സങ്കീൎത്തനം ൫൧, ൧൨, ൧൩. [ 26 ] *24. നിന്റെ യൌവനദിവസങ്ങളിൽ നിന്റെ
സ്രഷ്ടാവിനെ ഓൎത്താലും: തിന്മനാളുകൾ വരുന്നതി
ന്നും ഇതിൽ എനിക്കു ഇഷ്ടം ഒട്ടും ഇല്ല എന്നു നീ പ
റയുന്ന ആണ്ടുകൾ അണയുന്നതിന്നും മുമ്പെ തന്നെ!
സഭാപ്രസംഗി ൧,൨, ൧.

25. എന്റെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹി
ക്കും. എന്നെ തേടുന്നവർ എന്നെ കണ്ടെത്തുകയും
ചെയ്യും. സദൃശങ്ങൾ ൮, ൧൭,

26. പരിശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടായ്മ
യാകുന്ന ശുദ്ധസാധാരണസഭയിലും പാപമോചന
ത്തിലും ശരീരത്തോടെ ജീവിച്ചെഴുനീല്ക്കുന്നതിലും നി
ത്യജീവങ്കലും ഞാൻ വിശ്വസിക്കുന്നു. (വിശ്വാസപ്ര.)

27. യഹോവയെ ഭയപ്പെടുന്നവരെ ചെറിയവരും
വലിയവരുമായി അവൻ അനുഗ്രഹിക്കും. സങ്കീ
ൎത്തനം ൧൧൫, ൧മ്പ.

*28. ഹേ മനുഷ്യ, നല്ല തിന്നതെന്നും യഹോവ നി
ന്നോടു അന്വേഷിക്കുന്നതിന്നതെന്നും നിന്നോടു അ
റിയിച്ചിട്ടുണ്ടല്ലോ: ന്യായം ചെയ്കയും ദയയെ സ്നേ
ഹിക്കയും നിൻ ദൈവത്തോടു വിനയമായി നടക്ക
യും വേണ്ടുന്നതേയുള്ളൂ. മീഖ ൬, ൮.

29. വീണ്ടെടുപ്പിൻ നാളിലേക്കു നിങ്ങൾക്കു മുദ്ര
യായി വന്നുള്ള വിശുദ്ധദൈവാത്മാവിനെ ദുഃഖിപ്പി
ക്കൊല്ല! എഫെസ്യർ ൪, ൩൦.

30. അവന്റെ കല്പനകളെ സൂക്ഷിക്കുന്നതല്ലോ
ദൈവസ്നേഹമാകുന്നു. അവന്റെ കല്പനകൾ ഭാര
മുള്ളതുമല്ല. ൧. യോഹന്നാൻ ൫, ൩..

*3. തന്റെ യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും
ഒരുമ്പെടാതെയും ആ ഇഷ്ടപ്രകാരം ചെയ്യാതെയും [ 27 ] മുള്ള ദാസൻ വളരേ അടികൊള്ളും. അറിയാതെക
ണ്ടു അടികൾക്കു യോഗ്യമായവ ചെയ്തവനോ കുറയ
അടികൊള്ളും. ആൎക്കെല്ലാം വളരെ കൊടുക്കപ്പെട്ടു
വോ അവനോടു വളരെ അന്വേഷിക്കപ്പെടും. ആരു
ടെ പക്കൽ വളരെ സമൎപ്പിച്ചുവോ അവനോടു അധി
കം ചോദിക്കയും ചെയ്യും ലൂക്ക് ൧൨, ൪൭. ൪൮.

32. നിൻ പ്രസാദം ചെയ്വാൻ എന്നെ പഠിപ്പി
ച്ചാലും! എൻ ദൈവം നീയല്ലോ; നിന്റെ നല്ല ആ
ത്മാവു സമഭൂമിയിൽ എന്നെ നടത്തുകയാവൂ! സങ്കീ
ൎത്തനം ൧൪൩, ൧൦.

*33. യൌവ്വനാഭിലാഷങ്ങളെ വിട്ടോടി നീതി വി
ശ്വാസസ്നേഹങ്ങളെയും ശുദ്ധഹൃദയത്തിൽനിന്നു ക
ൎത്താവെ വിളിക്കുന്നവർ എല്ലാവരോടും സമാധാന
ത്തെയും പിന്തുടൎന്നുകൊൾക! ൨.തിമോ. ൨, ൨൨.

*34. ദുൎജ്ജനങ്ങളിൽ അസൂയഭാഭാവിക്കയും അവരേടു
കൂടുവാൻ ആഗ്രഹിക്കയും അരുതു! കാരണം അവ
രുടെ ഹൃദയം നാശത്തെ ധ്യാനിക്കയും അധരങ്ങൾ
കിണ്ടത്തെ ഉരെക്കയും ചെയ്യുന്നു. സദൃ. ൨൪, ൧.൨.

35. യഹോവയെ വാഴ്ത്തുന്നതും അത്യുന്നത തിരു
നാമത്തെ കീൎത്തിക്കുന്നതും നല്ലതു. കാലത്തു നിന്റെ
ദയയും രാത്രികളിൽ നിന്റെ വിശ്വസ്തതയും കഥി
ക്കുന്നതും നന്നു. സങ്കീൎത്തനം ൯൨, ൨. ൩.

*36. നരെച്ചവന്റെ മുമ്പാകെ നി എഴുനീല്ക്ക
യും വൃദ്ധന്റെ മുഖത്തെ ബഹുമാനിക്കയും നിന്റെ
ദൈവത്തെ ഭയപ്പെടുകയും ചെയ്ക. ഞാൻ യഹോ
വയാകുന്നു. ലേവ്യ ൧൯, ൩൨.

*37. കണ്ടാലും സഹോദരന്മാർ ചേൎന്നു ഒന്നിച്ചു
വസിക്കുന്നതു എത്ര നല്ലതും എത്ര മനോഹരവുമാ [ 28 ] കുന്നു. അവിടെ അല്ലോ യഹോവ അനുഗ്രഹത്തെ
കല്പിച്ചിരിക്കുന്നു: എന്നന്നേക്കുമുള്ള ജീവനെ തന്നെ.
സങ്കീൎത്തനം ൧൩൩, ൧. ൩.

38. കൎത്താവിൽ എപ്പോഴും സന്തോഷിപ്പിൻ! പി
ന്നേയും ഞാൻ പറയുന്നു: സന്തോഷിപ്പിൻ! നിങ്ങളു
ടെ സൌമ്യത എല്ലാ മനുഷ്യൎക്കും അറിയായ്വരിക! ഫിലിപ്പ്യർ ൪, ൪. ൫.

*39. ദോഷത്തിന്നു ദോഷത്തെയും ശകാരത്തിന്നു
ശകാരത്തെയും പകരം ചെയ്യാത്തവർ എന്നു തന്നെ
യല്ല ഇതിന്നായിട്ടു വിളിക്കപ്പെട്ടവരെന്നറിഞ്ഞു അ
നുഗ്രഹിക്കുന്നവരായും ഇരിപ്പിൻ! എന്നാൽ അനു
ഗ്രഹത്തെ അനുഭവിപ്പാറാകും.. ൧. പേത്രൻ ൩, ൯.

*40, നിന്റെ മുഖത്തിലെ വിയൎപ്പോടു കൂടെ നീ
അപ്പം ഭക്ഷിക്കും. കാരണം നീ പൂഴിയാകുന്നു:
പൂഴിയോടു തിരികെ ചേരുകയും ചെയ്യും. ഉല്പത്തി
൩, ൧൯.

*41. വിശപ്പള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊ
ടുക്ക; മണ്ടി ചാടിയ സാധുക്കളെ പുരയിൽ കൊണ്ടു
വരിക; നഗ്നനെ കണ്ടാൽ പുതപ്പിക്ക; നിന്റെ ഉട
പ്പിറപ്പിൽ നിന്നു ഒളിച്ചുകൊള്ളരുതു! യശാ. ൫, ൭.

42. ഉയരമുള്ളവറ്റെ ചിന്തിക്കാതെ താണവ
റ്റിൽ ഉൾപെട്ടും കൊൾക! റോമർ ൧൨, ൧൬.

*43, യഹോവ നേരുള്ളവൎക്കു വസ്തുത്വം നിക്ഷേ
പിക്കുന്നു. തികവിൽ നടക്കുന്നവൎക്കു പലിശയാകും.
സദൃശങ്ങൾ ൨, ൭.

*44: വ്യാജത്തെ ഞാൻ പകെച്ചുവെറുക്കുന്നു:നിൻ
ധൎമ്മത്തെ സ്നേഹിക്കുന്നു. സങ്കീ. ൧൧൯, ൧൬൩. [ 29 ] *45. തിന്മയിൽ നിന്നു നിൻ നാവിനെയും ചതി
ചൊല്വതിൽ നിന്നു അധരങ്ങളെയും സൂക്ഷിക്ക! ദോ
ഷത്തോടു അകന്നു ഗുണം ചെയ്ക; സമാധാനത്തെ
അന്വേഷിച്ചു അതിനെ പിന്തേരുക! സങ്കീൎത്തനം
൩൪, ൧൩. ൧൪.

*46. യഹോവേ, നീ എന്നെ ആരാഞ്ഞു അറിഞ്ഞി
രിക്കുന്നു. എൻ ഇരിപ്പും എഴുനീല്പും നീയേ അറിയു
ന്നു. എൻ അഭിപ്രായം ദൂരത്തു നിന്നു ബോധിക്കുന്നു.
എൻ നടപ്പും കിടപ്പും നീ ചേറിക്കണ്ടു എന്റെ എ
ല്ലാവഴികളിലും പരിചയിച്ചിരിക്കുന്നു. യഹോവേ,
കണ്ടാലും നീ മുറ്റും അറിയാത്ത ഒരു മൊഴിയും
എന്റെ നാവിൽ ഇല്ലല്ലോ. സങ്കീ. ൧൩൯, ൧-൪.

*47. തന്റെ ദ്രോഹങ്ങളെ മൂടുന്നവന്നു സിദ്ധി
യില്ല: ഏറ്റു പറഞ്ഞു വിടുന്നവനു കനിവുണ്ടാകും.
സദൃശങ്ങൾ ൨൮, ൧൩.

*48. എൻദേഹിയേ, യഹോവയെ അനുഗ്രഹിക്ക!
എൻ ഉള്ളിലേവയെല്ലാം അവന്റെ വിശുദ്ധനാമ
ത്തെ തന്നെ. നിന്റെ അകൃത്യങ്ങളെ ഒക്കെയും
ക്ഷമിച്ചു നിന്റെ എല്ലാ ബാധകൾക്കും ചികിത്സിച്ചു
നിന്റെ ജീവനെ കുഴിയിൽനിന്നു വീണ്ടെടുത്തും ദയ
യും കനിവും ചൂടിച്ചും തരുന്നവനെ തന്നെ, സങ്കീ
ൎത്തനം ൧൦൩, ൧. ൩. ൪.

*49. ഏതു തിന്നും ഏതു കുടിക്കും എന്നു നിങ്ങളുടെ
പ്രാണന്നായിക്കൊണ്ടും ഏതുടുക്കും എന്നു ശരീരത്തി
ന്നായും ചിന്തപ്പെടരുതു! ആഹാരത്തേക്കാൾ പ്രാ
ണനും ഉടുപ്പിനേക്കാൾ ശരീരവും ഏറെ വലുതല്ലോ.
മത്തായി ൬, ൨൫ [ 30 ] 50. കൎത്താവു നാളിൽ നാളിൽ അനുഗ്രഹിക്കപ്പെ
ട്ടവനാക! നമ്മിൽ ഭാരം ചുമത്തിയാൽ ദൈവംതന്നെ
നമ്മുടെ രക്ഷ. ഈ ദൈവം നമുക്കു ത്രാണനങ്ങളുടെ
ദൈവം: മരണത്തിൽനിന്നു പോക്കുകൾ യഹോവ
എന്ന കൎത്താവിൻ വക്കൽ ഉണ്ടു. സങ്കീ. ൬൮, ൨൦.൨൧.

*51. നമുക്കു ഈ നൊടികൊണ്ടുള്ള ലഘു സങ്കടം
അനവധി അതിയായിട്ടു നിത്യതേജസ്സിൻ ധനത്തെ
നമുക്കു സമ്പാദിക്കുന്നു. അതിന്നായും നാം കാണുന്ന
വയല്ല കാണാത്തവയത്രെ നോക്കിക്കൊള്ളുന്നു. കാ
ണുന്നതല്ലോ താല്ക്കാലികം കാണാത്തതു നിത്യം
തന്നെ. ൨. കൊരി. ൪, ൧൭. ൧൮.

*52. പരീക്ഷ സഹിക്കുന്ന ആൾ ധന്യൻ: അവൻ
കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കൎത്താവു
തന്നെ സ്നേഹിക്കുന്നവൎക്കു വാഗ്ദത്തം ചെയ്ത ജീവകി
രീടത്തെ പ്രാപിക്കും സത്യം. യാക്കോബ് ൧, ൧൨.

53. എനിക്കു ദൈവസാമീപ്യം നല്ലു; നിന്റെ
തൊഴിലുകളെ എല്ലാം ഞാൻ വൎണ്ണിപ്പാനായി യ
ഹോവയായ കൎത്താവിൽ എൻ ആശ്രയം വെച്ചിരി
ക്കുന്നു. സങ്കീൎത്തനം ൭൩, ൨൮.

54. വാൎദ്ധക്യത്തോളവും ഞാൻ അവൻ താൻ:
നരവരേയും നിങ്ങളെ ചുമക്കും. ഞാൻ അങ്ങിനേ ചെയ്തു ഞാൻ വഹിക്കയും ഞാൻ ചുമക്കയും വിടു
വിക്കയും ചെയ്യും. യശായ ൪൬, ൪.

55. നാം നല്ലതിനെയും ദൈവത്തിൽ നിന്നു
അംഗീകരിക്കുന്നുവല്ലോ: തിയ്യതിനെ അംഗീകരിക്കാ
തിരിക്കുമോ? യോബ് ൨, ൧൦.

56. നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടു; ലോ
കത്തിൽ നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും. എങ്കിലും [ 31 ] ധൈൎയ്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചിരി
ക്കുന്നു. യോഹന്നാൻ ൧൬, ൩൩.

57. യഹോവ എന്റെ വെളിച്ചവും രക്ഷയും
തന്നെ: ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ
ജീവന്റെ ശരണം: ഞാൻ ആരെ പേടിക്കും? സങ്കീ
ൎത്തനം ൨൭, ൧.

*58. മലകൾ നീങ്ങുകയും കുന്നുകൾ കുലുങ്ങുക
യും ആം. എന്നാൽ നിന്നോടുള്ള എന്റെ ദയ
നീങ്ങുകയില്ല എന്റെ സമാധാനനിയമം കുലുങ്ങു
കയും ഇല്ല എന്നു നിന്നെ കനിഞ്ഞ യഹോവ പറ
യുന്നു. യശായ ൫൪, ൧൦.

59. പിതാവേ, നീ ലോകസ്ഥാപനത്തിന്നുമുമ്പെ
എന്നെ സ്നേഹിച്ചിട്ടു എനിക്കു നല്കിയ എന്റെ തേജ
സ്സിനെ നീ എനിക്കു തന്നിട്ടുള്ളവർ കാണ്മാൻ തക്ക
വണ്ണം ഞാൻ ഇരിക്കുന്ന ഇടത്തു ആയവരും എന്റെ
കൂടെ ഇരിക്കേണമെന്നു ഞാൻ ഇച്ഛിക്കുന്നു. യോഹ
ന്നാൻ ൧൭, ൨൪.

*60. കൎത്താവായ യേശുക്രിസ്തന്റെ കരുണയും
ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ
കൂട്ടായ്മയും നിങ്ങളെല്ലാവരോടും കൂടെ ഇരിപ്പൂതാക ൨. കൊരിന്തർ ൧൩, ൧൪.

*61. സകലജഡവും പുല്ലുപോലെയും അതിൻ
തേജസ്സ് എല്ലാം പുല്ലിൻ പൂ പോലെയും ആകുന്നു.
പുല്ലു വാടി പൂവുതിരുകയും ചെയ്യുന്നു: കൎത്താവിൻ
വചനമോ എന്നേക്കും നിലനില്ക്കുന്നു. ൧. പേത്രൻ
൧, ൨൪. ൨൫. [ 32 ] 62. നിങ്ങളുടെ കൎത്താവു വരുന്ന ദിവസം ഇന്ന
തെന്നു അറിയായ്കകൊണ്ടു ഉണൎന്നുകൊൾവിൻ! മത്താ
യി ൨൪, ൪൨.

63. നമ്മിൽ ആരും തനിക്കു തന്നെ ജീവിക്കുന്നില്ല
ആരും തനിക്കു തന്നെ ചാകുന്നതുമില്ല: നാം ജീവിച്ചാ
ലും കൎത്താവിന്നു ജീവിക്കുന്നു; ചത്താലും കത്താവി
ന്നു ചാകുന്നു. അതുകൊണ്ടു ജീവിച്ചാലും ചത്താലും
കൎത്താവിന്നുള്ളവരാകുന്നു. റോമർ ൧൪, ൭.൮.

64. ആമെൻ ആമെൻ ഞാൻ നിങ്ങളോടു പറ
യുന്നു: ഒരുത്തൻ എന്റെ വചനം കാത്തു കൊ
ണ്ടാൽ അവൻ എന്നേക്കും മരണം കാണുകയില്ല.
യോഹന്നാൻ ൮, ൫൧.

65. നീതിമാന്റെ ഓൎമ്മ അനുഗ്രഹത്തിന്നു ആ
കും! ദുഷ്ടരുടെ പേരോ പുഴുത്തു പോകും. സദൃ
ശങ്ങൾ ൧൦, ൭.

*66. ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനയെ
കാത്തുകൊൾക! ഇതു എല്ലാമനുഷ്യൎക്കും വേണ്ടതല്ലോ.
കാരണം നല്ലതായാലും തിയ്യതായാലും സകലക്രിയ
യെയും ദൈവം മറന്നതിന്നു ഒക്കെക്കും നടത്തുവാ
നുള്ള ന്യായവിധിയിൽ വരുത്തും. സഭാപ്രസംഗി
൧൨, ൧൩. ൧൪.

*67. കൎത്താവിൽ ചാകുന്ന മൃതന്മാർ ഇന്നുമുതൽ
ധന്യർ തന്നെ. അതേ അവർ തങ്ങളുടെ പ്രയത്ന
ങ്ങളിൽ നിന്നു ഒഴിഞ്ഞു തണുക്കേണ്ടതു: അവരുടെ
ക്രിയകൾ അവൎക്കു പിഞ്ചെല്ലുകയും ചെയ്യുന്നു എന്നു
ആത്മാവു പറയുന്നു. വെളിപ്പാടു ൧൪, ൧൩.

68. എന്റെ പിതാവിൻ ഭവനത്തിൽ പലപാൎപ്പി
ടങ്ങളുമുണ്ടു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ [ 33 ] പോകുന്നു സത്യം. ഞാൻ ഇരിക്കുന്നതിൽ നിങ്ങളും
ഇരിക്കേണ്ടതിന്നു പിന്നേയും വന്നു നിങ്ങളെ എന്നോടു
ചേത്തുകൊള്ളും. യോഹന്നാൻ ൧൪, ൨. ൩.

69. സമാധാനത്തിന്റെ ദൈവമായവൻ തന്നെ
നിങ്ങളെ അശേഷം ശുദ്ധീകരിക്ക: നിങ്ങളുടെ ആത്മാ
വും ദേഹവും ദേഹിയും സമസ്തം നമ്മുടെ കൎത്താ
വായ യേശുക്രിസ്തന്റെ പ്രത്യക്ഷതയിൽ അനിന്ദ്യ
മായി കാക്കപ്പെടാക! തെസ്സ. ൫, ൨൩.

*70. നിന്റെ കിരീടത്തെ ആരും എടുക്കായ്വാൻ
നിണക്കുള്ളതിനെ പിടിച്ചുകൊൾ്ക! വെളിപ്പാടു
൩, ൧൧.

71. കൎത്താവു സകലദുഷ്കൎയ്യത്തിൽനിന്നും എ
ന്നെ ഉദ്ധരിച്ചു തന്റെ സ്വർഗ്ഗീയരാജ്യത്തിൽ ആക്കി
രക്ഷിക്കും. അവന്നു യുഗയുഗാന്തരങ്ങളോളം തേജ
സ്സുണ്ടാവൂതാക! ൨. തിമോത്ഥ്യൻ ൪, ൧൮.

72. നല്ലവനും വിശ്വസ്തുനും ആയ ദാസനേ, നീ
അല്പത്തിങ്കൽ വിശ്വസ്തനായിരുന്നു നിന്നെ പലതി
ന്മേലും ആക്കിവെക്കും; നിന്റെ കൎത്താവിൻ സന്തോ
ഷത്തിൽ അകമ്പൂകുക! മത്തായി ൨൫, ൨൧.

*73. ദൈവം തന്നെ സ്നേഹിക്കുന്നവൎക്കു ഒരുക്കി
യവ കൺ കാണാത്തതും , ചെവി കേൾ്ക്കാത്തതും
മനുഷ്യന്റെ ഹൃദയത്തിൽ ഏറാത്തതുമായവയത്രെ.
ദൈവം തന്റെ ആത്മമൂലം നമുക്കു വെളിപ്പെടുത്തി
യിരിക്കുന്നു. ൧. കൊരിന്തർ ൨,൯.൧൦.

74.ദൈവം അവരുടെകണ്ണുകളിൽനിന്നു അശ്രു
ക്കളെല്ലാം തുടച്ചു കളയും വെളിപാടു ൨൧, ൪. [ 34 ] V. അഞ്ചാം ഖണ്ഡം.
(സ്ഥിരീകരണപുസ്തകം അനുസരിച്ചു
ക്രമപ്പെടുത്തിയതു.)
(1) നാലാം തരത്തിന്നു വേണ്ടി.

(A. തലവാചകം. ചോദ്യം 1-4.)
1. ഭൂമിയിൽ ഉള്ളവയല്ല മേലേവ തന്നെ വിചാ
രിപ്പിൻ! കൊലൊസർ ൩, ൨.

*2. പുഴുവും പൂപ്പും കെടുക്കയും കള്ളന്മാർ തുരന്നു
കക്കുകയും ചെയ്യുന്ന ഈ ഭൂമിമേൽ നിങ്ങൾ്ക്കു നിക്ഷേ
പങ്ങളെ സ്വരൂപിക്കാതെ പുഴുവും പൂപ്പും കെടുക്കാ
തെയും കള്ളന്മാർ തുരന്നു കക്കാതെയും ഇരിക്കുന്ന
സ്വൎഗ്ഗത്തിലത്രെ നിങ്ങൾ്ക്കു നിക്ഷേപങ്ങളെ സ്വരൂ
പിച്ചു കൊൾവിൻ ! കാരണം നിങ്ങളുടെ നിക്ഷേപം
എവിടെ അവിടെ നിങ്ങളുടെ ഹൃദയവും ആകും.
മത്തായി ൬, ൧൯. ൨൧.

3. നിത്യജീവൻ എന്നതോ സത്യമായുള്ള ഏക
ദൈവമാകുന്ന നിന്നെയും നീ അയച്ച യേശു തന്നെ
ക്രിസ്തൻ എന്നും അറിയുന്നതു തന്നെ. യോഹ
ന്നാൻ ൧൭, ൩.

*4. കൎത്താവേ, കൎത്താവേ, എന്നു പറയുന്നവനെ
ല്ലാം സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല: സ്വൎഗ്ഗസ്ഥ
നായ എന്റെ പിതാവിന്റെ ഇഷ്ടത്തെ ചെയ്യുന്ന
വനത്രെ. മത്തായി ൭, ൨൧.

5. നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ പിതാ
വായ ദൈവത്തിന്നു സ്നോത്രം! അവൻ തന്റെ കനി [ 35 ] വിൻ ആധിക്യപ്രകാരം യേശുക്രിസ്തൻ മരിച്ചവരിൽ
നിന്നു എഴുനീറ്റതിനാൽ നമെ വീണ്ടും ജനിപ്പി
ച്ചതു ജീവനുള്ള പ്രത്യാശെക്കും വിശ്വാസത്താൽ
ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾ്ക്കായി സ്വ
ൎഗ്ഗത്തിൽ സൂക്ഷിച്ചു വെച്ചതും കേടു മാലിന്യം വാട്ടം
എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നും തന്നെ.
൧. പേത്രൻ ൧, ൩. ൪. ൫.

6. പുത്രനുള്ളവന്നു ജീവനുണ്ടു: ദൈവപുത്രൻ
ഇല്ലാത്തവന്നു ജീവനുമില്ല. ൧. യോഹ. ൬, ൧൨.

7. നീ ബാല്യം മുതൽ തിരുവെഴുത്തുകളെ അറിക
കൊണ്ടു ആയവ ക്രിസ്തുയേശുവിലെ വിശ്വാസ
ത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയാ
കുന്നു. സകലവേദവാക്യം ദൈവശ്വാസീയം ആ
കയാൽ ഉപദേശത്തിന്നും പ്രാമാണ്യത്തിന്നും ശാസ
നത്തിന്നും നീതിയിലെ അഭ്യാസത്തിന്നും ദൈവമനു
ഷ്യൻ സകല നല്ല പ്രവൃത്തിക്കും കോപ്പുണ്ടായി തിക
ഞ്ഞവൻ ആകുവാനും പ്രയോജനമാകുന്നു. ൧. തി
മോ. ൩, ൧൫. ൧൭.

8. നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു: ഇന്നതു
ആകും എന്നു ഇതുവരേ പ്രസിദ്ധമായതുമില്ല. പ്ര
സിദ്ധമായാലോ നാം അവനെ ഉള്ളവണ്ണം കാണ്മ
തിനാൽ അവനോടു സദൃശന്മാരാകും. ൧. യോഹ
ന്നാൻ ൩, ൨. ൩.

*9. വിശ്വസിച്ചും സ്റ്റാനപ്പെട്ടും ഉള്ളവൻ രക്ഷി
ക്കപ്പെടും: വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ
അകപ്പെടും. മാൎക്ക് ൧൬, ൧൬. [ 36 ] (B. സ്നാനത്തെക്കുറിച്ചുള്ള ചോദ്യം 5-11.)

*10. സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാര
വും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നി
ങ്ങൾ പുറപ്പെട്ടു പിതാ പുത്രൻ വിശുദ്ധാത്മാവു
എന്നീ നാമത്തിലേക്കു സ്നാനം ഏല്പിച്ചും ഞാൻ
നിങ്ങളോടു കല്പിച്ചവ ഒക്കയും സൂക്ഷിപ്പാൻ തക്കവ
ണ്ണം ഉപദേശിച്ചും ഇങ്ങിനെ സകലജാതികളെയും
ശിഷ്യരാക്കിക്കൊൾവിൻ! ഞാനോ ഇതാ യുഗസ
മാപ്തിയോളം എല്ലാനാളും നിങ്ങളോടു കൂടെ ഉണ്ടു.
മത്തായി ൨൮, ൧൮ - ൨൦.

*11. നിങ്ങൾ മനം തിരിഞ്ഞു ഓരോരുത്തൻ പാ
പമോചനത്തിന്നായി യേശു ക്രിസ്തന്റെ നാമത്തിൽ
സ്നാനം ഏല്ക്കുക! എന്നാൽ വിശുദ്ധാത്മാവാകുന്ന
ദാനം ലഭിക്കും. അപ്പോ. ൨, ൩൮.

12. ക്രിസ്തങ്കലേക്കു സ്നാനപ്പെട്ട നിങ്ങൾ എപ്പേ
രും ക്രിസ്തനെ ഉടുത്തിരിക്കുന്നു. ഗലാതൃർ ൩, ൨൭.

*18. ആമെൻ ആമെൻ ഞാൻ നിന്നോടു പറയു
ന്നു: വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജനി
ച്ചില്ല എങ്കിൽ ഒരുത്തന്നും ദൈവരാജ്യത്തിൽ കട
പ്പാൻ കഴികയില്ല. യോഹന്നാൻ ൩, ൫.

14. നാം അവന്റെ കരുണയാൽ നീതീകരിക്ക
പ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാ
ശികളായി തീരേണ്ടതിന്നു നാം ചെയ്ത നീതിക്രിയ
കളെ വിചാരിച്ചല്ല തന്റെ കനിവാലത്രെ നമ്മെ
രക്ഷിച്ചിരിക്കുന്നതു നമ്മുടെ രക്ഷിതാവായ യേശു ക്രി [ 37 ] സ്തൻമൂലം നമ്മുടെ മേൽ ധാരാളമായി പകൎന്നു തന്ന
വിശുദ്ധാത്മാവിലേ നവീകരണവും പുനൎജ്ജന്മവും
ആകുന്ന കുളികൊണ്ടു തന്നെ. തീതൻ ൩, ൫. ൭.

15. ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം
നിലനില്ക്കുന്നു. കൎത്താവു തനിക്കുള്ളവരെ അറിഞ്ഞി
രിക്കുന്നുവെന്നും കൎത്താവിൻനാമത്തെ ഉച്ചരിക്കുന്ന
വനെല്ലാം അനീതിയെ വൎജ്ജിച്ചുകൊൾക എന്നും
ഉള്ളതു തന്നെ അതിന്നു മുദ്രയാകുന്നു. ൨. തിമോ
ത്ഥ്യൻ ൨, ൧൯.

16. ഞാൻ ഇസ്രയേൽഗൃഹത്തോടു തീൎക്കും നിയ
മം ഇതു തന്നെ: എന്റെ ധൎമ്മത്തെ ഞാൻ അവ
രുടെ ഉള്ളിലാക്കി അവരുടെ ഹൃദയത്തിൽ എഴുതും.
ഞാൻ അവൎക്കു ദൈവവും അവർ എൻ ജനവും
ആകും. യറമിയ ൩൧, ൩൩

(C. വിശ്വാസത്തെ കുറിച്ചുള്ള ചോദ്യം 12-42.)

*17. വിശ്വാസം ആകട്ടെ, ആശിച്ചവറ്റിങ്കൽ ആ
ശ്രയവും കാണപ്പെടാത്ത കാൎയ്യങ്ങളുടെ പ്രാമാണ്യ
വുമാകുന്നു. എബ്രായർ ൧൧, ൧.

*18. എന്നാൽ വിശ്വാസം കൂടാതെ ദൈവപ്രസാ
ദം വരുത്തുവാൻ കഴികയില്ല: ദൈവം ഉണ്ടെന്നും
തന്നെ തിരയുന്നവൎക്കു പ്രതിഫലം കൊടുക്കുന്നവനെ
ന്നും വിശ്വസിച്ചിട്ടു വേണമല്ലോ ദൈവത്തെ അണ
യുവാൻ. എബ്രായർ ൧൧, ൬.

*19. അവൎക്കു ദൈവം പ്രകാശിപ്പിച്ചതിനാലല്ലോ
ദൈവത്തിങ്കൽ അറിയായ്വന്നതു അവരിൽ സ്പഷ്ടമാ [ 38 ] കുന്നു. എന്തെന്നാൽ അവന്റെ ശാശ്വതശക്തിയും
ദിവ്യത്വവുമായി അവന്റെ കാണാത്ത ഗുണങ്ങൾ
ലോകസൃഷ്ടിമുതൽ പണികളാൽ ബുദ്ധിക്കു തിരി
ഞ്ഞു കാണായി വരുന്നതു അവർ പ്രതിവാദം ഇല്ലാ
തെ ആവാൻ തന്നെ. റോമർ ൧, ൧൯, ൨൦.

*20. ധൎമ്മമില്ലാത്ത ജാതികളും ധൎമ്മത്തിൽ കല്പി
ച്ചവ സ്വഭാവത്താൽ ചെയ്യുന്തോറും ഇങ്ങിനെ ധൎമ്മ
മില്ലാതിരിക്കുന്നവർ തങ്ങൾക്കു തന്നെ ധൎമ്മമാകുന്നു.
ധൎമ്മത്തിൻ ക്രിയ തങ്ങളുടെ ഹൃദയങ്ങളിൽ എഴുതി
കിടക്കുന്നപ്രകാരം കാട്ടി ഒപ്പിക്കുന്നുവല്ലോ. അവ
രുടെ മനോബോധവും കൂടെ സാക്ഷ്യം കൊടുക്കുന്നു.
അവൎക്കു തമ്മിൽ വിചാരങ്ങൾ കുറ്റം ചുമത്തുകയും
പ്രതിവാദം ചൊല്കയും ചെയ്യും. റോമർ ൨, ൧൪, ൧൫.

21. ദൈവവചനം എന്നതോ ജീവനും ചൈതന്യ
വും ഉള്ളതായി ഇരുമുനയുള്ള ഏതു വാളിനേക്കാളും
മൂൎത്തതും ആത്മാവെയും ദേഹിയെയും സന്ധിമജ്ജ
കളെയും വേൎവ്വിടുക്കും വരെ കൂടി ചെല്ലുന്നതും ഹൃദയ
ത്തിലേ ചിന്തനാഭാവങ്ങളെയും വകതിരിക്കുന്നതുമാ
കുന്നു. എബ്രായർ ൪, ൧൨.

22. ദൈവത്തെ ഒരുത്തനും ഒരുനാളും കണ്ടിട്ടില്ല:
പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പു
ത്രൻ അവനെ തെളിയിച്ചിരിക്കുന്നു. യോഹ. ൧, ൧൩.

*23. ദൈവം ആത്മാവാകുന്നു: അവനെ കുമ്പിടു
ന്നവർ ആത്മാവിലും സത്യത്തിലും കുമ്പിടുകയും
വേണം. യോഹന്നാൻ ൪, ൨൪.

24. കൎത്താവേ, നീ തലമുറ തലമുറയായിട്ടു ഞ
ങ്ങൾക്കു ശരണമാകുന്നു. മലകൾ ജനിച്ചതിന്നും
നീ ഭൂമിയെയും ഊഴിയെയും ഉല്പാദിച്ചതിന്നു മുമ്പെ [ 39 ] യുഗം മുതൽ യുഗപൎയ്യന്തം, ദൈവമേ, നി ഉണ്ടു.
സങ്കീൎത്തനം ൯൦, ൧, ൨.

25. ദൈവമേ, നിന്റെ ആണ്ടുകൾ തലമുറ തല
മുറകളോളം ഉണ്ടു. പൂൎവ്വത്തിങ്കൽ നീ ഭൂമിയെ
സ്ഥാപിച്ചു വാനങ്ങൾ തൃക്കൈകളുടെ ക്രിയയും
തന്നെ. അവ കെട്ടുപോകും നീ നില്ക്കും. അവ
എല്ലാം വസ്ത്രം പോലെ പഴകും ഉടുപ്പുകണക്കേ നീ
അവറ്റെ മാറ്റും അവ തേമ്പുകയും ചെയ്യുന്നു.
നീയോ അവൻ തന്നെ നിന്റെ ആണ്ടുകൾ തീൎന്നു
പോകയുമില്ല. സങ്കീൎത്തനം ൧൦൨, ൨൫-൨൮.

*26. വാനങ്ങൾ ദൈവതേജസ്സെ വൎണ്ണിക്കുന്നു. ആ
കാശത്തട്ടു അവന്റെ കൈക്രിയയെ കഥിക്കുന്നു.
പകൽ പകലിന്നു ചൊല്ലിനെ പൊഴിയുന്നു; രാത്രി
രാത്രിക്കു അറിവിനെ ഗ്രഹിപ്പിക്കുന്നു. സങ്കീൎത്തനം
൧൯, ൧. ൩.

27. അത്യുന്നതന്റെ മറവിൽ വസിച്ചും, സൎവശ
ക്തന്റെ നിഴലിൽ പാൎത്തുംകൊണ്ടു ഞാൻ യഹോ
വയോടു: ഹേ എൻ ആശ്രയവും ദുൎഗ്ഗവും ഞാൻ തേ
റുന്ന ദൈവവും എന്നു പറയും. സങ്കീൎത്തനം
൯൧, ൧. ൨.

*28. യുഗങ്ങളുടെ രാജാവായി അക്ഷയനും അദൃശ്യ
നും ആകുന്ന ഏകദൈവത്തിന്നു ബഹുമാനവും തേ
ജസ്സും യുഗയുഗാന്തരങ്ങളോളം ഉണ്ടാവൂതാക. ൧. തി
മോത്ഥ്യൻ ൧, ൧൭.

*29. ഹാ ദൈവത്തിന്റെ കൃപാധനം ജ്ഞാനം
അറിവു ഇവറ്റിൻ ആഴമെന്തു? അവന്റെ ന്യായവി
ധികൾ എത്ര അപ്രമേയവും വഴികൾ അഗോചരവു
മാകുന്നു? കൎത്താവിൻ മനസ്സു ആരു പോൽ അറി [ 40 ] ഞ്ഞു അവന്നു ആരു പോൽ മന്ത്രിയായി കൂടി? റോ
മർ ൧൧, ൩൩. ൩൪.

*30. അവൻ ഒരു രക്തത്തിൽനിന്നു മനുഷ്യജാതി
ഒക്കെയും ഉളവായി ഭൂതലത്തിൽ എങ്ങും കുടിയിരിക്കു
മാറാക്കിയതല്ലാതെ അവരുടെ കുടിയിരിപ്പിന്നു നിൎണ്ണ
യിച്ച സമയങ്ങളെയും അതിരുകളെയും നിശ്ചയിച്ചി
രിക്കുന്നു. അപ്പോ. ൧൭, ൨൬ - ൨൮.

31. എല്ലാവൎക്കും മേല്പെട്ടും എല്ലാവരെക്കൊണ്ടും
പ്രവൃത്തിച്ചും എല്ലാവരിലും ഇരുന്നും എല്ലാവൎക്കും ഒരു
ദൈവവും പിതാവുമായവൻ ഉണ്ടു. എഫെ. ൪, ൬.

82. നിന്റെ ആത്മാവിൽനിന്നു ഞാൻ എവിടെ
പോവു തിരുമുഖത്തെ വിട്ടു എവിടേക്കു മണ്ടും? സ്വ
ൎഗ്ഗം ഞാൻ ആരോഹിച്ചാലും നീ അവിടെ ഉണ്ടു
പാതാളത്തെ കിടക്കയാക്കിയാലും നീ അതാ. ഞാൻ
അരുണോദയചിറകുകളെ എടുത്തു കടലറുതികളിൽ
കുടിയിരുന്നാലും അവിടെയും തൃക്കൈ എന്നെ നട
ത്തും നിൻ വലങ്കൈ എന്നെ പിടിക്കും. സങ്കീൎത്ത
നം ൧൩൯, ൭. ൧൦.

*33. ദൈവം മനുഷ്യന്റെ പ്രവൃത്തിയെ അവന്നു
പകരം കൊടുക്കുന്നു. അവനവന്റെ മാൎഗ്ഗം പോലെ
അവനെ എത്തിക്കയും ചെയ്യും. ദൈവം ദോഷം
ചെയ്കയില്ല സൎവ്വശക്തൻ ന്യായത്തെ മറിക്കയുമില്ല.
യോബ് ൩൪, ൧൧. ൧൨.

*34. ദൈവം വെളിച്ചമാകുന്നു അവനിൽ ഇരുട്ടു
ഒട്ടുമില്ല. അവനോടു കൂട്ടായ്മയുണ്ടെന്നു ചൊല്ലി നാം
ഇരുട്ടിൽ നടന്നാൽ കളവു പറയുന്നു സത്യം ചെയ്യു
ന്നതുമില്ല. ൧. യോഹന്നാൻ ൧, ൫. ൬. [ 41 ] *35. നിങ്ങളെ വിളിച്ച വിശുദ്ധന്നു തക്കവണ്ണം
അനുസരണമുള്ള പൈതങ്ങളായി എല്ലാ നടപ്പിലും
വിശുദ്ധരാകുവിൻ: ഞാൻ വിശുദ്ധനാകയാൽ വിശു
ദ്ധരാകുവിൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. ൧. പേ
ത്രൻ ൧, ൧൫. ൧൬.

*36. യഹോവയുടെ വചനം നേരുള്ളതു അവ
ന്റെ സകലക്രിയയും വിശ്വാസ്യതയിൽ തന്നെ.
സങ്കീൎത്തനം ൩൩, ൪.

*37. കനിവു ഒടുങ്ങായ്കയാൽ യഹോവകരുണകൾ
നാം മുടിയാത്തതിന്നു കാരണം. ഉഷസ്സുതോറും അവ
പുതുതും നിന്റെ വിശ്വാസ്യത വലുതും ആകുന്നു.
വിലാപം. ൩, ൨൨. ൨൩.

*38. ദൈവത്തിന്റെ ദയ നിന്നെ മാനസാന്തര
ത്തിലേക്കു നടത്തുന്നുവെന്നു ബോധിക്കാതെ അവ
ന്റെ ദയ പൊറുതി ദീൎഘക്ഷാന്തി ഇവറ്റിൻ ധന
ത്തെ നിരസിക്കുന്നുവോ? റോമർ ൨, ൪.

*39. യഹോവ കരളലിവും കനിവുമുള്ളവൻ.; ദീൎഘ
ക്ഷാന്തിയും ദയയും പെരുകിയവൻ തന്നെ. നമ്മു
ടെ പാപങ്ങൾക്കു തക്കവണ്ണം നമ്മോടു ചെയ്യാ,
നമ്മുടെ അകൃത്യങ്ങൾ പോലെ നമ്മിൽ പിണെക്കാ.
കാരണം സ്വൎഗ്ഗം ഭൂമിമേൽ ഉയരുംപോലെ അവനെ
ഭയപ്പെടുന്നവരുടെ മേൽ അവന്റെ ദയ ഉയരുന്നു.
ഉദയം അസ്തമാനത്തോടു അകലുംപോലെ അവൻ
നമ്മുടെ ദ്രോഹങ്ങളെ നമ്മോടു അകറ്റുന്നു. സങ്കീ
ൎത്തനം ൧൦൩, ൮. ൧0 - ൧൨.

*40. വാനത്തിലേ പറവജാതികളെ നോക്കുവിൻ!
അവ വിതെക്കാതെയും കൊയ്യാതെയും പാണ്ടിശാല
കളിൽ കൂട്ടി വെക്കാതെയും ഇരിക്കുന്നു. എന്നിട്ടും [ 42 ] സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവറ്റെ പുല
ൎത്തുന്നു. അവറ്റിൽ നിങ്ങൾ ഏറ്റം വിശേഷമ
ല്ലോ. മത്തായി ൬, ൨൬.

41. നിങ്ങളുടെ നിനവുകൾ എൻ നിനവുകൾ
അല്ലല്ലോ എൻ വഴികൾ നിങ്ങളുടെ വഴികളും അല്ല
ല്ലോ എന്നു യഹോവയുടെ അരുളപ്പാടു. ഭൂമിയി
ലും വാനങ്ങൾ ഉയരുംപ്രകാരം തന്നെ അങ്ങേ വഴി
കളിൽ എൻ വഴികളും അങ്ങേ നിനവുകളിൽ എൻ
നിനവുകളും ഉയരുന്നു സത്യം. യശാ. ൫൫, ൮. ൯.

42. വാനത്തിലാകട്ടെ ഭൂമിയിൽ ആകട്ടെ ദേവ
കൾ എന്നു ചൊല്ലിയവർ ഉണ്ടെങ്കിലും പിതാവാകു
ന്ന ഏകദൈവമേ നമുക്കുള്ളൂ. ആയവനിൽ നിന്നു
സകലവും അവനിലേക്കു നാമും ആകുന്നു. ൧. കൊ
രിന്തർ ൮, ൫. ൬.

48. കൃപാവരങ്ങൾക്കു വകുപ്പുകളുണ്ടു ഏകാത്മാവു
താനും; ശുശ്രൂഷകൾക്കും വകുപ്പുകളുണ്ടു കൎത്താവോ
ഒരുവൻ; വ്യാപാരങ്ങൾക്കും വകുപ്പുകളുണ്ടു എല്ലാ
വരിലും എല്ലാം വ്യാപരിക്കുന്ന ദൈവം ഒരുവൻ
തന്നെ. ൧. കൊരിന്തർ ൧൨, ൪, ൬.

44, ആരാനും എന്നെ സ്നേഹിച്ചാൽ അവൻ എ
ന്റെ വചനം കാത്തുകൊള്ളും എൻ പിതാവു അവ
നെ സ്റ്റേഹിക്കും. ഞങ്ങളും അവന്നടുക്കേ വന്നു അ
വനോടു വാസം ചെയ്യും. യോഹന്നാൻ ൧൪, ൨൩.

*45. ദൃശ്യത്തിൽ നിന്നല്ല ഈ കാണുന്നവ ഉണ്ടാ
വാനായി ദൈവത്തിൻ വചനത്താൽ ഉലകങ്ങൾ [ 43 ] നിൎമ്മിച്ചു കിടക്കുന്നു എന്നു വിശ്വാസത്താൽ നാം
അറിയുന്നു. എബ്രായർ ൧൧, ൩.

*46. എല്ലാവരും വഴിതെറ്റി ഒരുപോലെ നിസ്സാ
രമായി പോയി: ഗുണം ചെയ്യുന്നവനില്ല ഒരുത്തൻ
പോലുമില്ല. റോമർ ൩, ൧൨.

*47. ഞങ്ങൾക്കു പാപം ഇല്ല എന്നു പറഞ്ഞാൽ
നമ്മെ നാം തെറ്റിക്കുന്നു. നമ്മിൽ സത്യവും ഇല്ല
യായ്വന്നു. ൧. യോഹന്നാൻ ൧, ൮.

*48. ഏകമനുഷ്യനാൽ പാപവും പാപത്താൽ
മരണവും ലോകത്തിൽ പുക്കു: ഇങ്ങിനെ എല്ലാവരും
പാപം ചെയ്കയാൽ മരണം സകലമനുഷ്യരോളവും
പരന്നു. ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ
അനേകർ പാപികളായി തീൎന്നിരിക്കുന്നു. റോമർ
൫, ൧൨. ൧൯.

*49. പിശാചായവൻ ആദ്ദ്യം മുതൽ ആളെക്കൊ
ല്ലിയായി അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യ
മായതിൽ നിലനില്ക്കുന്നതുമില്ല. അവൻ പൊളി പറ
യുമ്പോൾ സ്വന്തത്തിൽ നിന്നെടുത്തു പറയുന്നു.
കാരണം അവൻ പൊള്ളനും അവന്റെ പിതാവും
ആകുന്നു. യോഹന്നാൻ ൮, ൩൪.

*50. പാപത്തെ ചെയ്യുന്നവനെല്ലാം പാപത്തി
ന്റെ ദാസനാകുന്നു. യോഹന്നാൻ ൮, ൩൪.

51. ജഡത്തിൽ നിന്നു ജനിച്ചതു ജഡമാകുന്നു.
ആത്മാവിൽ നിന്നു ജനിച്ചതു ആത്മാവാകുന്നു.
യോഹന്നാൻ ൩, ൬. [ 44 ] *52, ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്ത
മോഹത്താൽ ആകൎഷിച്ചു വശീകരിക്കപ്പെടുകയാലാ
കുന്നു. പിന്നെ മോഹം ഗൎഭം ധരിച്ചു പാപത്തെ
പ്രസവിക്കുന്നു. പാപം മുഴുത്തു ചമഞ്ഞു മരണ
ത്തെ ജനിപ്പിക്കുന്നു. യാക്കോബ് ൧, ൧൪. ൧൫.

*53, ദുശ്ചിന്തകൾ കുലകൾ വ്യഭിചാരങ്ങൾ പുല
യാട്ടുകൾ മോഷണങ്ങൾ കള്ളസ്സാക്ഷികൾ ദൂഷണ
ങ്ങൾ എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടു
വരുന്നു. മത്തായി ൧൫, ൧൯.

54. തന്റെ വഴികൾ ഒക്കെയും തനിക്കു നേരെ
ന്നു തോന്നുന്നു. ഹൃദയങ്ങളെ തൂക്കി നോക്കുന്നവൻ
യഹോവയത്രെ. സദൃശങ്ങൾ ൨൧, ൨.

55. ദൈവത്തിൽനിന്നു ജനിച്ചവനെല്ലാം അവ
ന്റെ വിത്തു ഉള്ളിൽ വസിക്കയാൽ പാപം ചെയ്യാതി
രിക്കുന്നു. ദൈവത്തിൽനിന്നു ജനിച്ചതാൽ പാപം
ചെയ്വാൻ കഴികയുമില്ല. ൧. യോഹന്നാൻ ൩, ൪.

56. സത്യത്തിൻ പരിജ്ഞാനം ഗ്രഹിച്ചശേഷം
നാം മനഃപൂൎവ്വമായി പിഴെച്ചാൽ പാപങ്ങൾക്ക് വേ
ണ്ടി ഇനി ബലി ശേഷിക്കാതെ ന്യായവിധിയുടെ എ
ന്തൊരു ഭയങ്കരപ്രതീക്ഷയും എതിരികളെ ഭക്ഷിപ്പാ
നുള്ള അഗ്ന്യൂഷ്മാവും അത്രെ ഉള്ളു. എബ്രായർ
൧൦, ൨൬. ൨൭.

*57. തന്റെ ജഡത്തിന്മേൽ വിതെക്കുന്നവൻ ജഡ
ത്തിൽനിന്നു കേടു കൊയ്യും: ആത്മാവിന്മേൽ വിതെ [ 45 ] ക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊ
യ്യും. ഗലാത്യർ ൬, ൮.

*58. പാപത്തിൻ ശമ്പളം മരണം അത്രെ. ദൈ
വത്തിൻ കൃപാവരമോ നമ്മുടെ കൎത്താവായ യേശു
ക്രിസ്തൃനിൽ നിത്യജീവൻ തന്നെ. റോമർ ൬, ൨൩.

59. ദൈവം ഒരുവനല്ലൊ ദൈവത്തിന്നും മനുഷ്യ
ൎക്കും ഏകമദ്ധ്യസ്ഥനുമുള്ളൂ: എല്ലാവൎക്കും വേണ്ടി
വീണ്ടെടുപ്പിൻ വിലയായി തന്നെത്താൻ കൊടുത്ത
മനുഷ്യനായ ക്രിസ്തുയേശു തന്നെ. ൧. തിമോ
ത്ഥ്യൻ ൨, ൫. ൬.

*60. ദൈവം തന്റെ ഏകജാതനായ പുത്രനെ
നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിൽ അ
യച്ചിരിക്കകൊണ്ടു ദൈവസ്നേഹം നമ്മിൽ പ്രസിദ്ധ
മായ്വന്നു. ൧. യോഹന്നാൻ ൪, ൯.

*61. പിതാവിന്നു തന്നിൽ തന്നെ ജീവനുള്ള പ്രകാ
രമേ അവൻ പുത്രന്നും തന്നിൽ തന്നെ ജീവനുള്ളവൻ
ആകുമാറു നല്കിയിരിക്കുന്നു. യോഹ ൫, ൨൬. ൨൭.

62. ക്രിസ്തൻ കാണാത്ത ദൈവത്തിന്റെ പ്രതി
മയും സൃഷ്ടിക്കൊക്കെക്കും ആദ്യജാതനുമാകുന്നു. സൎവ്വ
വും അവനാലും അവങ്കലേക്കും സൃഷ്ടിക്കപ്പെട്ടിരി
ക്കുന്നു. കൊലൊസർ ൧, ൧൫. ൧൬.

*63. വചനം ജഡമായി ചമഞ്ഞു കൃപയും സത്യ
വുംകൊണ്ടു പൂൎണ്ണനായി നമ്മിൽ കുടിപാൎത്തു. അവ
ന്റെ തേജസ്സെ പിതാവിൽനിന്നു ഏകജാതനായവ
ന്റെ തേജസ്സായിട്ടു ഞങ്ങൾ കാണുകയും ചെയ്തു.
യോഹന്നാൻ ൧, ൧൪. [ 46 ] 64. ക്രിസ്തയേശുവിലുള്ള ഭാവം നിങ്ങളിലും ഉണ്ടാ
വൂതാക. ആയവൻ ദൈവരൂപത്തിൽ വസിക്കു
മ്പോൾ ദൈവത്തോടു ഒത്തതായി ചമയുന്നതു പി
ടിച്ചു പറിപ്പാൻ തോന്നാതെ ദാസരൂപം എടുത്തു
മനുഷ്യസാദൃശ്യത്തിലായി തീൎന്നു വേഷത്തിലും മനു
ഷ്യനെന്നു കാണായിവന്നു. അവൻ തന്നെത്താൻ
ഒഴിച്ചു മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ
തന്നെത്താൻ താഴ്ത്തി അധീനനായ്വന്നു. ഫിലിപ്പ്യർ
൨, ൫ - ൮.

*65. പിതൃപാരമ്പൎയ്യത്താലെ നിസ്സാരമായ നട
പ്പിൽ നിന്നു നിങ്ങളെ മേടിച്ചു വിടുവിച്ചതു പൊൻ
വെള്ളി മുതലായ അനിത്യവസ്തുക്കളെ കൊണ്ടല്ല
നിൎദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്നൊത്ത
ക്രിസ്തന്റെ വിലയേറിയ രക്തം കൊണ്ടത്രെ എന്നു
അറിയുന്നുവല്ലോ. ൧. പേത്രൻ ൧, ൧൮. ൧൯.

66. അതുകൊണ്ടത്രെ ദൈവം അവനെ ഏറെ
ഉയൎത്തി സകലനാമത്തിന്നും മീതേയുള്ള നാമവും
സമ്മാനിച്ചു: സ്വൎഗ്ഗസ്ഥൎക്കും ഭൂമിസ്ഥൎക്കും അധോ
ലോകൎക്കും ഉള്ള മുഴങ്കാൽ ഒക്കെയും യേശുനാമ
ത്തിൽ മടങ്ങുകയും എല്ലാനാവും യേശുക്രിസ്തൻ
കൎത്താവു എന്നു പിതാവായ ദൈവത്തിൻ തേജസ്സി
ന്നായി ഏറ്റുപറകയും ചെയ്യേണ്ടതിന്നത്രെ. ഫിലി
പ്പ്യർ ൨, ൯-൧൧.

*67. ക്രിസ്തുയേശു നമുക്കു ദൈവത്തിൽനിന്നു ജ്ഞാ
നവും നീതിയും വിശുദ്ധിയും വീണ്ടെടുപ്പും ആയി
ഭവിച്ചിരിക്കുന്നു. ൧. കൊരിന്തർ ൧, ൩൦. [ 47 ] *68. പാപത്തെ അറിയാത്തവനെ നാം അവനിൽ
ദൈവനീതിയാകേണ്ടതിന്നു ദൈവം നമുക്കുവേണ്ടി
പാപം ആക്കിയിരിക്കുന്നു. ൨. കൊരിന്തർ ൫. ൨൧.

*69. പിശാചിന്റെ ക്രിയകളെ അഴിപ്പാനായി
തന്നെ ദൈവപുത്രൻ പ്രത്യക്ഷനായിവന്നു. ൧. യോ
ഹന്നാൻ ൩, ൮.

70. ക്രിസ്തുയേശു മരണത്തെ നീക്കി സുവിശേഷം
കൊണ്ടു ജീവനെയും കെടായ്മയെയും വിളങ്ങിച്ചിരി
ക്കുന്നു. ൨. തിമോത്ഥ്യൻ ൧, ൧൦.

71. ക്രിസ്തൻ നിങ്ങൾക്കു വേണ്ടി കഷ്ടപ്പെട്ടു നി
ങ്ങൾ അവന്റെ കാൽവടുക്കളിൽ പിഞ്ചെല്ലുവാനാ
യി ഒരു പ്രമാണം വെച്ചു വിട്ടിരിക്കുന്നു. അവൻ
പാപം ചെയ്തില്ല. അവന്റെ വായിൽ ചതി കാ
ണപ്പെട്ടതുമില്ല. ശകാരിക്കപ്പെട്ടും ശകാരിക്കാതെ
യും കഷ്ടം അനുഭവിച്ചും ഭീഷണം ചൊല്ലാതെയും
പാൎത്തു. നേരായി വിധിക്കുന്നവനിൽ തന്നെ ഏല്പി
ക്കയും ചെയ്തു. ൧. പേത്രൻ ൨, ൨൧. ൨൩.

72. ശത്രുക്കളായ നമുക്കു അവന്റെ പുത്രമരണ
ത്താൽ ദൈവത്തോടു നിരപ്പു വന്നുവെങ്കിൽ നിരന്ന
ശേഷം നാം അവന്റെ ജീവനാൽ എത്ര അധികം
രക്ഷിക്കപ്പെടും. റോമർ ൫, ൧൦.

73. വിലെക്കു നിങ്ങൾ കൊള്ളപ്പെട്ടു: ആയതുകൊ
ണ്ടു ദൈവത്തെ നിങ്ങളുടെ ശരീരത്തിലും ആത്മാവി
ലും മഹത്വീകരിപ്പിൻ! ൧. കൊരിന്തർ ൬, ൧൯. ൨ഠ.

*74. ക്രിസ്തൻ എല്ലാവൎക്കും വേണ്ടി മരിച്ചതു ജീവി
ക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേ [ 48 ] ണ്ടി മരിച്ചുയിൎത്തവനായിക്കൊണ്ടു ജീവിക്കേണ്ടതിന്നു
തന്നെ. ൨. കൊരിന്തർ ൫, ൧൫.

75. എല്ലാവരോടും സമാധാനത്തെയും വിശുദ്ധീ
കരണത്തെയും പിന്തുടരുവിൻ. അതുകൂടാതെ ആരും
കൎത്താവിനെ കാണുകയില്ലല്ലോ. എബ്രാ. ൧൨, ൧൪.

*76. പ്രാണമയനായ മനുഷ്യൻ ദൈവാത്മാവി
ന്റേവ കൈക്കൊള്ളുന്നില്ല: അതു അവന്നു ഭോഷത്വം
അല്ലോ ആകുന്നതു. ့ ആത്മീകമായി വിവേചിക്കേണ്ട
താകയാൽ അതു അവന്നു തിരിവാൻ കഴികയും ഇല്ല.
൧. കൊരിന്തർ ൨, ൧൪.

77. പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള
വിശുദ്ധാത്മാവു എന്ന കാൎയ്യസ്ഥനായവൻ നിങ്ങൾക്കു
സകലവും ഉപദേശിച്ചും ഞാൻ നിങ്ങളോടു പറഞ്ഞ
തൊക്കയും ഓൎപ്പിച്ചും തരും. യോഹ. ൧൪, ൨൬.

*78. നിങ്ങൾ ദുഷ്ടരെങ്കിലും നിങ്ങളുടെ മക്കൾക്കു
നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നുവെങ്കിൽ
സ്വൎഗ്ഗത്തിൽനിന്നു പിതാവു തന്നോടു യാചിക്കുന്ന
വൎക്കു വിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
ലൂക്ക് ൧൧, ൧൩.

*79. ക്രിസ്തയേശു എന്നുള്ള അടിസ്ഥാനം ഇട്ടുകി
ടക്കുന്നതു എന്നിയെ മറ്റൊന്നു വെപ്പാൻ ആൎക്കും
കഴികയില്ല സത്യം. ൧. കൊരിന്തർ ൩, ൧൧.

80. അതുകൊണ്ടു നിങ്ങൾ ഇനി അന്യരും പര
ദേശികളും അല്ല വിശുദ്ധരുടെ സഹപൌരന്മാരും
ദൈവത്തിൻ ഭവനക്കാരുമാകുന്നു. ക്രിസ്തൻ താൻ
മൂലക്കല്ലായിരിക്കെ അപ്പോസ്തലരും പ്രവാചകരും [ 49 ] വെച്ച അടിസ്ഥാനത്തിന്മേൽ നിങ്ങൾ പണിചെ
യ്യപ്പെട്ടവർ തന്നെ. എഫെസ്യർ ൨, ൧൯. ൨൦.

81. നിങ്ങൾ അന്ധകാരത്തിൽനിന്നു തന്റെ അ
ത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ
സദ്ഗുണങ്ങളെ വൎണ്ണിപ്പാൻ തക്കവണ്ണം തെരിഞ്ഞെടു
ത്തൊരു ജാതിയും രാജകീയപുരോഹിതകുലവും വി
ശുദ്ധവംശവും പ്രത്യേകം സമ്പാദിച്ച പ്രജയും ആ
കുന്നു. ൧. പേത്രൻ ൨, ൯.

*82. ഇടുക്കുവാതിലൂടെ അകമ്പൂകുവിൻ! കാരണം
നാശത്തിലേക്കു ചെല്ലുന്ന വാതിൽ വീതിയുള്ളതും
വഴി വിശാലവും അതിൽ കൂടി കടക്കുന്നവർ അനേ
കരുമാകുന്നു. ജീവങ്കലേക്കു ചെല്ലുന്ന വാതിൽ ഹാ
എത്ര ഇടുക്കും വഴി ഞെരുക്കവും ആകുന്നു. അതി
നെ കണ്ടെത്തുന്നവർ ചുരുക്കമത്രെ. മത്തായി ൭,
൧൩. ൧൪.

83. ഞാൻ പുതിയ ഹൃദയത്തെ നിങ്ങൾക്കു തരി
കയും പുതിയ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ
ഇടുകയും കൽഹൃദയത്തെ നിങ്ങളുടെ മാംസത്തിൽ
നിന്നു നീക്കി മാംസഹൃദയത്തെ തരികയും ചെയ്യും.
എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ തന്നു
നിങ്ങൾ എൻ വെപ്പുകളിൽ നടന്നു എൻ ന്യായ
ങ്ങളെ കാത്തു അനുഷ്ഠിപ്പാറാക്കും. ഹെസ. ൩൬,
൨൬. ൨൭.

*84. ദ്രോഹം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയ
വൻ ധന്യൻ. യഹോവ അകൃത്യം എണ്ണാതെ വിട്ടും
ആത്മാവിൽ വ്യാജം ഇല്ലാതെയും ഇരിക്കുന്ന മനു
ഷ്യൻ ധന്യൻ. സങ്കീൎത്തനം ൩൨, ൧. ൨. [ 50 ] *85 സുവിശേഷത്തിൽ എനിക്കു ലജ്ജയില്ല: കാര
ണം അതു വിശ്വസിക്കുന്നവന്നു ഒക്കയും രക്ഷക്കായി
ദൈവശക്തിയാകുന്നു. റോമർ ൧, ൧൬.

*86. കല്ലറകളിൽ ഉള്ളവർ എല്ലാം മനുഷ്യപുത്ര
ന്റെ ശബ്ദം കേട്ടു നന്മകൾ ചെയ്തവർ ജീവന്റെ
പുനരുത്ഥാനത്തിന്നായും തിന്മകൾ ചെയ്തവർ ന്യാ
യവിധിയുടെ പുനരുത്ഥാനത്തിന്നായും പുറപ്പെടു
വാനുള്ള നാഴിക വരുന്നു. യോഹന്നാൻ ൫, ൨൮. ൨൯.

*87. ഞാനേ പുനരുത്ഥാനവും ജീവനുമാകുന്നു.
എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
ജീവിച്ചിരുന്നു എങ്കൽ വിശ്വസിക്കുന്നവനെല്ലാം എ
ന്നേക്കും മരിക്കയുമില്ല. യോഹന്നാൻ ൧൧, ൨൫, ൨൬.

88. നല്ല അങ്കം ഞാൻ പൊരുതു ഓട്ടത്തെ തിക
ച്ചു വിശ്വാസത്തെ കാത്തിരിക്കുന്നു. ഇനി നീതിയാ
കുന്ന കിരീടം ഇനിക്കായി വെച്ചുകിടക്കുന്നു. ആയതു
നീതിയുള്ള ന്യായാധിപതിയായ കൎത്താവു ആ ദിവ
സത്തിൽ എനിക്കു നല്കും. ൨, തിമോത്ഥ്യൻ ൪, ൭. ൮.

*89. നമ്മുടെ രാജ്യകാൎയ്യമാകട്ടെ വാനങ്ങളിൽ ആ
കുന്നു: അവിടെനിന്നു നാം കൎത്താവായ യേശുക്രിസ്ത
നെ രക്ഷിതാവായി കാത്തുനില്ക്കുന്നു. ആയവൻ
നമ്മുടെ താഴ്ചയുടെ ശരീരത്തെ തന്റെ തേജസ്സിൻ
ശരീരത്തോടു അനുരൂപം ആകുവാൻ മറുവേഷമാ
ക്കിത്തീൎക്കും. ഫിലിപ്പ്യർ ൩, ൨൦. ൨൧.

90. കുറയകഷ്ടപ്പെട്ടുവെങ്കിൽ നമ്മെ യേശുക്രിസ്ത
നിൽ തന്റെ നിത്യതേജസ്സിലേക്കു വിളിച്ചവനായി
സൎവ്വകൃപാവരമുടയ ദൈവം താൻ നിങ്ങളെ യഥാ
സ്ഥാനത്തിലാക്കി ഉറപ്പിച്ചു ശക്തീകരിച്ചു അടിസ്ഥാ [ 51 ] നപ്പെടുത്തുകയും ചെയ്യും. അവന്നു തേജസ്സും ബ
ലവും യുഗാദിയുഗങ്ങളിലും ഉണ്ടാവൂതാക. ൧. പേ
ത്രൻ ൫, ൧൦. ൧൧.

91. അവ്വണ്ണം തന്നെ ആത്മാവും നമ്മുടെ ബല
ഹീനതെക്കു തുണനില്ക്കുന്നു. എങ്ങിനെയെന്നാൽ
വേണ്ടുംപോലെ നാം പ്രാൎത്ഥിക്കേണ്ടതു ഇന്നതു എ
ന്നറിയാ: ആത്മാവു തന്നെ ഉച്ചരിയാത്ത ഞരക്കങ്ങ
ളെക്കൊണ്ടു നമ്മുടെ പക്ഷമെടുക്കുന്നു താനും, റോ
മർ ൮, ൨൬.

92. കരുണയാൽ നിങ്ങൾ വിശ്വാസം മൂലം രക്ഷി
ക്കപ്പെട്ടവരാകുന്നു. അതും നിങ്ങളിൽനിന്നല്ല ഈ
ദാനം ദൈവത്തിന്റേതത്രെ. ആരും പ്രശംസിച്ചു
പോകായ്വാൻ ക്രിയകളിൽനിന്നല്ല: ആയവന്റെ പ
ണി അല്ലോ ക്രിസ്തുയേശുവിങ്കൽ സൽക്രിയകൾക്കാ
യി സൃഷ്ടിക്കപ്പെട്ട നാം ആകുന്നു. നാം അവറ്റിൽ
നടക്കേണ്ടതിന്നു ദൈവം അവറ്റെ മുമ്പിൽ ഒരുക്കി
യതു. എഫേസ്യർ ൨, ൮. ൧൦.

*93. എല്ലാതടച്ചലെയും മുറുകേപറ്റുന്ന പാപ
ത്തേയും വെച്ചേച്ചു നമുക്കു മുൻകിടക്കുന്ന പോർ
പാച്ചലെ ക്ഷാന്തിയോടെ കഴിച്ചോടുക! വിശേ
ഷാൽ വിശ്വാസത്തിന്റെ നായകനും തികവു വരു
ത്തുന്നവനുമായ യേശുവെ നോക്കിക്കൊൾക! എബ്രാ
യർ ൧൨, ൧. ൨.

*94. ഭയത്തോടും വിറയലോടും നിങ്ങളുടെ രക്ഷ
യെ അനുഷ്ഠിപ്പിൻ! ഇച്ഛിക്കുന്നതിനെയും സാധിപ്പി
ക്കുന്നതിനെയും നിങ്ങളിൽ ദൈവം അല്ലോ പ്രസാദം
ഹേതുവായിട്ടു സാധിപ്പിക്കുന്നതു. ഫിലി.൨.൧൨.൧൩. [ 52 ] (2) അഞ്ചാം തരത്തിന്നു വേണ്ടി.

(D. പ്രാൎത്ഥനയെകുറിച്ചുള്ള ചോദ്യം 43–46.)

*95. തന്നോടു വിളിക്കുന്നവൎക്കെല്ലാം യഹോവ സ
മീപസ്ഥൻ: ഉണ്മയിൽ തന്നോടു വിളിക്കുന്നവൎക്കെ
ല്ലാം തന്നെ. അവനെ ഭയപ്പെടുന്നവൎക്കു പ്രസാദം
ആയതിനെ അവൻ ചെയ്തു അവരുടെ കൂറ്റു കേട്ടു
അവരെ രക്ഷിക്കും. സങ്കീ. ൧൪൫, ൧൮. ൧൯.

96. എന്റെ വായിലെ ചൊല്ലുകളും നിന്റെ
മുമ്പിലെ എൻഹൃദയജ്ഞാനവും നിണക്കു തെളിയു
മാറാക! എൻ പാറയും വീണ്ടെടുപ്പവനും ആകുന്ന
യഹോവേ! സങ്കീൎത്തനം ൧൯, ൧൫.

97. എല്ലാസമയത്തും, ജനമേ, അവനെ തേറു
വിൻ: അവൻമുമ്പിൽ ഹൃദയം പകരുവിൻ! ദൈവം
നമുക്കു ആശ്രയം. സങ്കീൎത്തനം ൬൨, ൯.

98. ഇനി ഞാൻ സകലത്തിന്നും മുമ്പെ പ്രബോ
ധിപ്പിക്കുന്നതു: എല്ലാ മനുഷ്യൎക്കായിക്കൊണ്ടും യാച
നകൾ പ്രാൎത്ഥനകൾ പക്ഷവാദങ്ങൾ സ്തോത്രങ്ങളും
ചെയ്യേണ്ടു! നാം സൎവ്വഭക്തിയോടും ഘനത്തോടും
സാവധാനവും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേ
ണ്ടതിന്നു വിശേഷാൽ രാജാക്കന്മാൎക്കും സകല അധി
കാരസ്ഥന്മാൎക്കും വേണ്ടി ചെയ്യേണ്ടു! ൧. തിമോ
ത്ഥ്യൻ ൨, ൧. ൨.

99. ഞങ്ങളുടെ നീതികളെ വിചാരിച്ചല്ല നി
ന്റെ ഏറിയ കരൾക്കനിവുകളെ വിചാരിച്ചത്രെ
നിന്റെ മുമ്പിൽ ഞങ്ങൾ യാചനകളെ വെച്ചേക്കു
ന്നതു. കൎത്താവേ, കേട്ടാലും! കത്താവേ, നീ മോചി [ 53 ] ച്ചാലും! കൎത്താവേ, ചെവിക്കൊണ്ടു ചെയ്താലും!
നിൻ നിമിത്തം, എൻ ദൈവമേ, വൈകരുതെ!
ദാനിയേൽ ൯, ൧൮. ൧൯.

100. നിങ്ങൾ പുത്രർ ആകകൊണ്ടു, അബ്ബാ പി
താവേ, എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവി
നെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചിരിക്കുന്നു.
ഗലാത്യർ ൪, ൬.

*101. എപ്പോഴും സന്തോഷിപ്പിൻ! ഇടവിടാതെ
പ്രാൎത്ഥിപ്പിൻ! എല്ലാറ്റിലും സ്തോത്രം ചെയ്വിൻ! എ
ന്നതു ക്രിസ്തുയേശുവിൽ നിങ്ങളോടു ദൈവേഷ്ടമല്ലോ
ആകുന്നതു. ൧. തെസ്സലോനിക്യർ ൫, ൧൬ - ൧൮.

102. യഹോവയെ വാഴ്ത്തുന്നതും, അത്യുന്നത, തിരു
നാമത്തെ കീൎത്തിക്കുന്നതും നല്ലതു: കാലത്തു നിന്റെ
ദയയും രാത്രികളിൽ നിന്റെ വിശ്വസ്തതയും കഥി
ക്കുന്നതു തന്നെ. സങ്കീൎത്തനം ൯൨, ൨. ൩.

*103. നീ പ്രാൎത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ
കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ
പിതാവിനോടു പ്രാൎത്ഥിക്ക! രഹസ്യത്തിൽ കാണു
ന്ന നിന്റെ പിതാവു പരസ്യത്തിൽ നിണക്കു പകരം
തരും. മത്തായി ൬, ൬.

*104. ഞാൻ സ്വൎഗ്ഗങ്ങളിലും ഭൂമിയിലുമുള്ള ഏതു
കുഡുംബത്തിന്നും പേർ വരുവാൻ ഹേതുവും നമ്മു
ടെ കൎത്താവായ യേശുക്രിസ്തന്റെ പിതാവും ആയ
വങ്കലേക്കു എന്റെ മുഴങ്കാലുകളെ കുത്തുന്നു. എ
ഫേസ്യർ ൩, ൧൪. ൧൫. [ 54 ] 105. സ്ത്രീ മുലക്കുട്ടിയെ മറന്നു പള്ള പെറ്റമകനെ
കനിയാതെ പോകുമോ? ഇവർ കൂടെ മറന്നാലും
നിന്നെ ഞാൻ മറക്കയില്ല: ഇതാ എൻ ഉള്ളങ്കൈ
കളിൽ ഞാൻ നിന്നെ വരെച്ചിരിക്കുന്നു. യശായ
൪൯, ൧൫.

*106. സത്യത്തിൽ അവരെ വിശുദ്ധീകരിക്ക! നി
ന്റെ വചനം സത്യം തന്നെ. യോഹന്നാൻ
൧൭, ൧൭.

*107. നിങ്ങളുടെ വെളിച്ചം മനുഷ്യൎക്കു മുമ്പിൽ
വിളങ്ങീട്ടു അവർ നിങ്ങളുടെ നല്ലക്രിയകളെ കണ്ടു
സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവെ മഹത്വീകരി
പ്പാൻ സംഗതി വരുത്തുവിൻ! മത്തായി ൫, ൧൬.

108.വിശുദ്ധൎക്കു വെളിച്ചത്തിലുള്ള അവകാശ
പങ്കിനായി നമ്മെ പ്രാപ്തരാക്കിയ പിതാവിന്നു സ
ന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകുവിൻ! ആ
യവനല്ലോ നമ്മെ ഇരുട്ടിന്റെ അധികാരത്തിൽനി
ന്നു ഉദ്ധരിച്ചു തന്റെ സ്നേഹത്തിൻ പുത്രന്റെ രാജ്യ
ത്തിലാക്കിവെച്ചു: ഇവങ്കൽ നമുക്കു പാപമോചനമാ
കുന്ന വീണ്ടെടുപ്പുണ്ടു. കൊലൊ. ൧, ൧൨ - ൧൪.

*109. ദൈവരാജ്യം ഭക്ഷണപാനവും അല്ല നീതി
യും സമാധാനവും വിശുദ്ധാത്മാവിൽ സന്തോഷമ
ത്രെ ആകുന്നു. ഇവറ്റിൽ തന്നെ ക്രിസ്തനെ സേ
വിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും
മനുഷ്യൎക്കു കൊള്ളാകുന്നവനുമാകുന്നു. റോമർ ൧൪,
൧൭. ൧൮. [ 55 ] *110. ആത്മാവിൽ ദരിദ്രരായവർ ധന്യർ: സ്വൎഗ്ഗ
രാജ്യം അവൎക്കുള്ളതു സത്യം. ഖേദിക്കുന്നവർ ധന്യർ:
അവരല്ലോ ആശ്വസിക്കപ്പെടും. സൗമ്യതയുള്ളവർ
ധന്യർ: അവരല്ലൊ ഭൂമിയെ അടക്കും. നീതിക്കായി
വിശന്നു ദാഹിക്കുന്നവർ ധന്യർ: അവർ തൃപ്തരാകും.
കനിവുള്ളവർ ധന്യർ: അവൎക്കു കനിവു ലഭിക്കും.
ഹൃദയശുദ്ധിയുള്ളവർ ധന്യർ: അവർ ദൈവത്തെ കാ
ണും. സമാധാനം ഉണ്ടാക്കുന്നവർ ധന്യർ: അവർ
ദൈവപുത്രരെന്നു വിളിക്കപ്പെടും. മത്താ. ൫. ൩ - ൯.

*111. കൊയ്ത്തു വളരെ ഉണ്ടു സത്യം പ്രവൃത്തിക്കാ
രോ ചുരുക്കം. ആകയാൽ കൊയ്ത്തിന്റെ യജമാന
നോടു തന്റെ കൊയ്ത്തിന്നായി പ്രവൃത്തിക്കാരെ അ
യച്ചു വിടേണ്ടതിന്നു യാചിപ്പിൻ! മത്തായി ൯,
൩൭. ൩൮.

112. നിന്റെ വഴികളെ ഉപദേശിച്ചു കാട്ടുക!
യഹോവേ, നിൻമാൎഗ്ഗങ്ങളെ എന്നെ പഠിപ്പിക്ക!
എൻ രക്ഷയുടെ ദൈവം നീ തന്നെ ആകകൊണ്ടു
നിന്റെ സത്യത്തിൽ എന്നെ വഴിനടത്തുക! നാൾ
തോറും ഞാൻ നിന്നെ കാത്തിരിക്കുന്നു. സങ്കീൎത്ത
നം ൨൫, ൪. ൫.

*113. എല്ലാ മനുഷ്യൎക്കും രക്ഷാകരമായ ദൈവകൃപ
ഉദിച്ചു: നാം ഭക്തികേടും പ്രപഞ്ചമോഹങ്ങളും
വൎജ്ജിച്ചിട്ടു ഈ യുഗത്തിൽ ഭക്തി നീതി സുബുദ്ധി
കളോടു കൂടെ ജീവിച്ചു പോരേണ്ടതിന്നു നമ്മെ ശി
ക്ഷിച്ചു വളൎത്തുന്നു. തീതൻ ൨, ൧൧. ൧൨.

114. എന്നെ അയച്ചവന്റെ ഇഷ്ടമാവിതു: പുത്ര
നെ നോക്കിക്കൊണ്ടു വിശ്വസിക്കുന്നവന്നു എല്ലാം [ 56 ] നിത്യജീവൻ ഉണ്ടാകയും ഞാൻ അവനെ ഒടുക്കത്തേ
നാളിൽ വീണ്ടും എഴുനീല്പിക്കയും വേണമെന്നത്രെ.
യോഹന്നാൻ ൬, ൪൦.

115. ദൈവത്തിൻ ഇഷ്ടമാകുന്നതു നിങ്ങളുടെ വി
ശുദ്ധീകരണം തന്നെ. ൧. തെസ്സലൊനിക്യർ ൪, ൩.

*116. ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ
ഇച്ഛിച്ചാൽ തന്നെത്താൻ തള്ളിട്ടു തന്റെ ക്രൂശിനെ
എടുത്തുംകൊണ്ടു എന്നെ അനുഗമിപ്പൂതാക. മത്താ
യി ൧൬, ൨൪.

*117. നാം ഏതു തിന്നും ഏതു കുടിക്കും ഏതു ഉടു
ക്കും എന്നു ചിന്തപ്പെടൊല്ല! ഈ വക ഒക്കെയും ജാതി
കൾ അന്വേഷിച്ചു നടക്കുന്നു. സ്വൎഗ്ഗസ്ഥനായ
നിങ്ങളുടെ പിതാവു ഇവ എല്ലാം നിങ്ങൾക്കു ആവ
ശ്യം എന്നറിയുന്നുണ്ടല്ലോ. മത്താ. ൬, ൩൧. ൩൪.

118. നാളെക്കായി ചിന്തപ്പെടേണ്ട! നാളേത്ത
ദിവസം തനിക്കായി ചിന്തിക്കുമല്ലോ. അതതു ദിവ
സത്തിന്നു തന്റെ ദോഷം മതി. മത്തായി ൬, ൩൪.

119. ഇതാ യഹോവയുടെ കണ്ണു തന്നെ ഭയപ്പെ
ടുന്നവരായി തന്റെ ദയയിൽ ആശവെക്കുന്നവവരി
ലേക്കു ആകുന്നതു അവരുടെ പ്രാണനെ മരണത്തിൽ
നിന്നു ഉദ്ധരിപ്പാനും അവരെ ക്ഷാമത്തിൽ ഉയിൎപ്പി
പ്പാനും തന്നെ. സങ്കീ. ൩൩, ൧൮. ൧൯.

*120. ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എ
ന്നോടു കൃപചെയ്തു നിൻ കനിവുകളിൻ പെരുമപ്രകാ
രം എന്റെ ദ്രോഹങ്ങളെ മാച്ചുകളക! സങ്കീ. ൫൧, ൩. [ 57 ] *121. നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ
ക്ഷമിച്ചു വിട്ടാൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാ
വു നിങ്ങൾക്കും വിടും. മനുഷ്യൎക്കു പിഴകളെ വിടാ
ഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെ
വിടുകയുമില്ല. മത്തായി ൬, ൧൪. ൧൫.

122. ദൈവത്താൽ തെരിഞ്ഞെടുക്കപ്പെട്ടവരും വി
ശുദ്ധരും പ്രിയരുമായി അലിവുള്ള കരൾ ദയ താഴ്മ
സൗമ്യത ദീൎഘക്ഷാന്തി എന്നിവറ്റെ ധരിച്ചു കൊണ്ടു
അന്യോന്യം പൊറുത്തും ഒരുവനോടു ഒരുവന്നു വഴ
ക്കായാൽ തമ്മിൽ സമ്മാനിച്ചും വിടുവിൻ! ക്രിസ്തൻ
നിങ്ങൾക്കു സമ്മാനിച്ചതുപോലെ തന്നെ നിങ്ങളും
ചെയ്വിൻ! കൊലൊസ്യർ ൩, ൧൨. ൧൩.

*123. നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ! നിങ്ങ
ളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ! നിങ്ങളെ പ
കെക്കുന്നവരിൽ നന്മചെയ്വിൻ! നിങ്ങളെ വലെക്കു
ന്നവൎക്കും ഹിംസിക്കുന്നവൎക്കും വേണ്ടി പ്രാൎത്ഥിക്കയും
ചെയ്വിൻ! സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു
പുത്രരായി വരേണ്ടതിന്നു തന്നെ: ആയവൻ ദുഷ്ടരി
ലും നല്ലവരിലും തന്റെ സൂൎയ്യനെ ഉദിപ്പിക്കയും
നീതിമാന്മാരിലും നീതികെട്ടവരിലും വൎഷിക്കയും
അല്ലോ ചെയ്യുന്നു. മത്തായി ൫, ൪൪. ൪൫.

124. ദൈവം വിശ്വസ്തൻ തന്നെ: അവൻ നിങ്ങ
ൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ പിണവാൻ സമ്മ
തിക്കാതെ സഹിച്ചു കൂടേണ്ടതിന്നു പരീക്ഷയോടൊ
പ്പം പോക്കിനെയും ഉണ്ടാക്കും. ൧. കൊരി. ൧൦, ൧൩. [ 58 ] *125. ജഡം ആത്മാവിന്നും ആത്മാവു ജഡത്തി
ന്നും വിരോധമായി മോഹിക്കുന്നു. നിങ്ങൾ ഇച്ഛി
ക്കുന്നവറ്റെ ചെയ്യാതവണ്ണം ഇവ തമ്മിൽ പ്രതി
കൂലമായി കിടക്കുന്നു. ഗലാത്യർ ൫, ൧൭.

126. പരീക്ഷയിൽ അകപ്പെടായ്വാൻ ഉണൎന്നും
പ്രാൎത്ഥിച്ചും കൊൾവിൻ! ആത്മാവു മനഃപൂൎവ്വമു
ള്ളതു സത്യം ജഡമോ ബലഹീനമത്രെ. മത്തായി
൨൬, ൪൧.

*127. എൻ പുത്ര, കൎത്താവിന്റെ ശിക്ഷയെ
ലഘുവാക്കുകയും അവൻ ശാസിക്കുമ്പോൾ മടുത്തു
പോകയുമരുതു! കൎത്താവു സ്നേഹിക്കുന്നവനെ അ
ല്ലോ ശിക്ഷിക്കുന്നതു താൻ കൈക്കുള്ളുന്ന ഏതു
മകനെയും തല്ലുന്നു. എബ്രായർ ൧൨, ൫. ൬.

*128. ഏതു ശിക്ഷയും തൽക്കാലത്തേക്കു സന്തോഷ
മല്ല ദുഃഖമത്രെ എന്നു കാണുന്നു. പിന്നേ മാ
ത്രം അതിനാൽ അഭ്യാസം തികഞ്ഞവൎക്കു നീതി
യാകുന്ന സമാധാനഫലത്തെ എത്തിക്കുന്നു. എ
ബ്രായർ ൧൨, ൧൧.

129. എൻ ദേഹിയേ, നീ ചാഞ്ഞും എന്റെ
മേൽ അലെച്ചും പോകുന്നതെന്തു? ദൈവത്തെ പാ
ൎത്തുനില്ക്ക! അവനെ അല്ലോ എന്റെ മുഖത്തിൻ
രക്ഷയും എൻ ദൈവവും എന്നു ഞാൻ ഇനി വാഴ്ത്തും
നിശ്ചയം. സങ്കീൎത്തനം ൪൨, ൧൨.

*130. ദൈവം തനിക്കു തെരിഞ്ഞെടുത്തവർ രാപ്പ
കൽ തന്നോടു നിലവിളിക്കയിൽ അവരുടെ മേൽ
ദീൎഘക്ഷാന്തിയുള്ളവനെങ്കിലും അവൎക്കായി പ്രതി [ 59 ] ക്രിയ ചെയ്കയില്ലയോ? വേഗത്തിൽ അവൎക്കായി പ്ര
തിക്രിയ ചെയ്യും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ലൂക്ക് ൧൮, ൭. ൮.

*131. നിണക്കു, യഹോവേ, മഹത്വവും വല്ലഭവും
പ്രഭയും യശസ്സും തേജസ്സും ഉള്ളതാകുന്നു. കാരണം
സ്വൎഭൂമികളിൽ ഉള്ളതെല്ലാം, യഹോവേ, നിന്റേതാ
കുന്നു: രാജത്വവും എല്ലാറ്റിന്നും തലയായിരിപ്പാൻ
ഉള്ള ഉയൎച്ചയും തന്നെ. ൧. നാളാ. വൻ, ൧൧. ൧൨.

132. നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും
അത്യന്തം പരമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കു
ന്ന ശക്തിപ്രകാരം കഴിയുന്നവന്നു സഭയകത്തു യു
ഗാദികാലത്തിലേ സകലതലമുറകളോളവും ക്രിസ്തു
യേശുവിങ്കൽ തേജസ്സുണ്ടാക! എഫെ. ൩, ൧൦. ൨൧.

133. ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ആ
കിലും ദൈവത്തിനു തേജസ്സാകുമാറു അവനിൽ
ഉവ്വ എന്നും ആമേൻ എന്നും ആകുന്നു. ൨. കൊരി.
൧, ൨൦.

(E. ദൈവകല്പനകളെ കുറിച്ചുള്ള ചോദ്യം 47 - 56).
*134. നിങ്ങളുടെ സ്വൎഗ്ഗീയപിതാവു തികവുള്ളവ
നാകുമ്പോലേ തികവുള്ളവരായിരിപ്പിൻ. മത്തായി
൫, ൪൮.

135. ഞാൻ ധൎമ്മത്തെ എങ്കിലും പ്രവാചകരെ
എങ്കിലും നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കേ
ണ്ട: നീക്കും അല്ല പൂൎത്തിവരുത്തുവാനത്രെ ഞാൻ
വന്നതു. മത്തായി ൫, ൧൭. [ 60 ] 136. നിൻ നിയോഗങ്ങളാൽ ഞാൻ തിരിച്ചറിയു
ന്നവനാകയാൽ എല്ലാ വ്യാജമാൎഗ്ഗത്തെയും ഞാൻ
പകെക്കുന്നു. നിന്റെ വചനം എൻ കാലിന്നു വി
ളക്കും എൻ പാതയിൽ വെളിച്ചവും ആകുന്നു. സങ്കീ
ൎത്തനം ൧൧൯, ൧൦൪. ൧൦൫.

*137. സകലഭൂമിയും യഹോവയെ ഭയപ്പെടുക!
ഊഴിവാസികളെല്ലാം അവന്റെ മുമ്പാകെ അഞ്ചുക!
അവനല്ലോ പറഞ്ഞുടൻ ഉണ്ടായി കല്പിച്ചുടൻ
നിലനില്ക്കയും ചെയ്തു. സങ്കീൎത്തനം ൩൩, ൮. ൯

*138. ലോകത്തെയും ലോകത്തിലുള്ളവറ്റെയും
സ്നേഹിക്കൊല്ല! ഒരുവൻ ലോകത്തെ സ്നേഹിച്ചാൽ
അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോ
ഹം കൺമോഹം സംസാരത്തിൽ വമ്പു ഇങ്ങിനെ
ലോകത്തിലുള്ളതെല്ലാം പിതാവിൽനിന്നല്ല ലോക
ത്തിൽനിന്നാകുന്നു. ലോകവും അതിൻ മോഹവും
കഴിഞ്ഞു പോകുന്നു. ദൈവേഷ്ടത്തെ ചെയ്യുന്നവ
നോ എന്നേക്കും വസിക്കുന്നു. ൧.യോഹ. ൨, ൧൫. ൧൭.

*139. യഹോവയിൽ പൂൎണ്ണഹൃദയത്തോടെ തേറു
ക! നിന്റെ ബുദ്ധിയിൽ ഊന്നിക്കൊള്ളരുതെ! നി
ന്റെ എല്ലാ വഴികളിലും അവനെ അറിഞ്ഞുകൊ
ൾക! എന്നാൽ അവൻ നിന്റെ ഞെറികളെ നിര
ത്തും. സദൃശം ൩, ൫. ൬.

*140. ദേഹത്തെ കൊല്ലുന്നവരെങ്കിലും ദേഹിയെ
കൊല്ലുവാൻ കഴിയാത്തവരെ ഭയപ്പെടേണ്ട! ദേഹി
യെയും ദേഹത്തെയും അഗ്നിനരകത്തിൽ നശിപ്പി
പ്പാൻ കഴിയുന്നവനെ ഭയപ്പെടുവിൻ! മത്ത. ൧൦, ൨൮. [ 61 ] *141. സ്നേഹത്തിൽ ഭയമില്ല. ഭയത്തിനു ദണ്ഡ
നം ഉണ്ടാകയാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറ
ത്താക്കിക്കളയുന്നു. ഭയപ്പെടുന്നവൻ സ്നേഹത്തിൽ
തികവുവന്നവനല്ല. ൧. യോഹന്നാൻ ൪, ൧൮.

142. എന്നിട്ടും നിത്യം ഞാൻ നിന്നോടത്രെ: എ
ന്റെ വലങ്കൈ നീ പിടിച്ചുവല്ലോ. നിൻ ആലോച
നയാൽ എന്നെ നടത്തും; പിന്നെ തേജസ്സിൽ എ
ന്നെ ചേൎത്തുകൊള്ളും. സ്വൎഗ്ഗങ്ങളിൽ എനിക്കു ആ
രുള്ളൂ? ഭൂമിയിൽ നിന്നെ ഒഴികെ ഞാൻ ആഗ്രഹിക്കു
ന്നവനുമില്ല. എൻ ദേഹവും ദേഹിയും മാഴ്കിപ്പോ
യാലും ദൈവം എന്നും എന്റെ ഹൃദയപാറയും എൻ
ഓഹരിയും തന്നെ. സങ്കീൎത്തനം ൭൩, ൨൩-൨൬.

*143. ദൈവത്തെ അറിഞ്ഞിട്ടും ദൈവം എന്നു
മഹത്വീകരിച്ചു കൃതജ്ഞരാകയും ചെയ്യാതെ തങ്ങളു
ടെ നിരൂപണങ്ങളിൽ വ്യൎത്ഥരായി തീൎന്നു ബോധമി
ല്ലാത്ത അവരുടെ ഹൃദയം ഇരുണ്ടു പോകയും ചെയ്തൂ.
ജ്ഞാനികൾ എന്നു ചൊല്ലിക്കൊണ്ടു അവർ മൂഢരാ
യിപ്പോയി. കെടാത്ത ദൈവത്തിൻ തേജസ്സിനെ
കേടുള്ള മനുഷ്യൻ പക്ഷി പശു ഇഴജാതി ഇവറ്റിൻ
രൂപസാദൃശ്യത്തോടു പകൎന്നുകളകയും ചെയ്തു. റോ
മർ ൧, ൨൧-൨൩..

*144. നാം ദൈവവംശം എന്നു വരികയാൽ
പൊൻ വെള്ളി കല്ലു ഇവകൊണ്ടു മനുഷ്യന്റെ വിദ്യ
യും സങ്കല്പവും കൊത്തി തീൎക്കുന്നതിന്നു ദേവത്വം
സാദൃശ്യമാകുന്നു എന്നു നിരൂപിച്ചു പോകേണ്ടതല്ല.
അപ്പോ. ൧൭, ൨൯. [ 62 ] 145. നിങ്ങൾ എന്റെ നാമത്താൽ കള്ളസത്യം
ചെയ്കയും നിന്റെ ദൈവത്തിൻ നാമത്തെ അശു
ദ്ധം ആക്കുകയും അരുതു! ഞാൻ യഹോവയാകുന്നു.
ലേവ്യ ൧൯, ൧൨.

*146. ഞാനോ നിങ്ങളോടു പറയുന്നതു: ഒട്ടും ആ
ണയിടരുതു! സ്വൎഗ്ഗത്താണ അരുതു: ആയതല്ലോ ദൈ
വത്തിന്റെ സിംഹാസനം. ഭൂമിയാണയും അരുതു:
അതു അവന്റെ പാദങ്ങൾക്കു പീഠം അത്രെ. യരു
ശലേം ആണയും അരുതു: അതു മഹാരാജാവിന്റെ
നഗരം അല്ലോ. നിൻ തലയാണയും അരുതു;
ഒരു രോമത്തെയും കറുപ്പിപ്പാനോ വെളുപ്പിപ്പാനോ
നിണക്കു കഴിയുന്നില്ലല്ലൊ. മത്താ. ൫, ൩൪. ൩൬.

147. ആരെങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ
സ്വീകരിച്ചാൽ അവനെ ഞാനും സ്വൎഗ്ഗസ്ഥനായ
എൻ പിതാവിന്റെ മുമ്പിൽ സ്വീകരിക്കും. ആരെ
ങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളി പറ
ഞ്ഞാൽ അവനെ ഞാനും സ്വൎഗ്ഗസ്ഥനായ എൻ
പിതാവിന്റെ മുമ്പിൽ തള്ളി പറയും. മത്തായി
൧൦, ൩൨. ൩൩.

148. നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ നാ
മത്തിൽ ദൈവവും പിതാവും ആയവന്നു എല്ലാ
യ്പോഴും എല്ലാംകൊണ്ടും സ്തോത്രം ചൊല്ലിക്കൊ
ൾവിൻ! എഫേസ്യർ ൫, ൨൦.

149. യഹോവ ഉണ്ടാക്കിയ ദിവസം ഇതത്രെ:
നാം അതിൽ ആനന്ദിച്ചു സന്തോഷിക്ക! സങ്കീൎത്ത
നം ൧൧൮, ൨.൪. [ 63 ] 150. ക്രിസ്തന്റെ വചനം ഐശ്വൎയ്യമായി നിങ്ങ
ളിൽ വസിക്കയും നിങ്ങൾ എല്ലാജ്ഞാനത്തിലും
അന്യോന്യം പഠിപ്പിച്ചും സങ്കീൎത്തനങ്ങളാലും സ്തുതി
കളാലും ആത്മികപാട്ടുകളാലും ബുദ്ധി ഉപദേശിച്ചും
കരുണയാലെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തി
ന്നു പാടിക്കൊൾകയും ചെയ്വിൻ! കൊലൊ. ൩, ൧൬,

151. പിതാവായ ദൈവത്തിൻ മുമ്പാകെ ശുദ്ധ
വും നിൎമ്മലവുമായുള്ള ആരാധനയോ അനാഥരെ
യും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു
കാണുന്നതും തന്നെത്താൻ ലോകത്തിൽനിന്നു കളങ്ക
മില്ലാത്തവനായി കാത്തിരിക്കുന്നതും തന്നെ. യാ
ക്കോബ് ൧, ൨൭.

152. ദൈവജനത്തിന്നു ഒരു ശബ്ബത്തനുഭവം
ശേഷിച്ചിരിക്കുന്നു. അവന്റെ സ്വസ്ഥതയിൽ പ്ര
വേശിച്ചവനോ ദൈവം സ്വക്രിയകളിൽനിന്നു എന്ന
പോലെ താനും തന്റെ ക്രിയകളിൽനിന്നു സ്വസ്ഥ
നായി തീൎന്നു സത്യം. ആകയാൽ ആ സ്വസ്ഥത
യിൽ പ്രവേശിപ്പാൻ നാം ശ്രമിപ്പൂതാക! എബ്രാ
യർ ൪, ൯-൧൧.

*153. നിന്റെ അച്ഛനെയും അമ്മയെയും ബഹു
മാനിക്ക എന്നതു വാഗ്ദത്തം കൂടിയ ആദ്യകല്പനയാ
കുന്നു: നിണക്കു നല്ലതു ഭവിപ്പാനും നീ ഭൂമിയിൽ
ദീൎഘായുസ്സാവാനും എന്നു തന്നെ. എഫേസ്യർ ൬,
൨. ൩.

154. നിങ്ങളിൽ അദ്ധ്വാനിച്ചും കൎത്താവിൽ നി
ങ്ങളുടെ മേൽ മുമ്പുണ്ടായി നിങ്ങളെ വഴിക്കാക്കുന്നവ [ 64 ] രെ നിങ്ങൾ അറിഞ്ഞും അവരുടെ വേലനിമിത്തം
സ്നേഹത്തിൽ അത്യന്തം വിചാരിച്ചുംകൊൾവാൻ
നിങ്ങളോടു ചോദിക്കുന്നു. ൧. തെസ്സ. ൫, ൧൨. ൧൩.

*155. ദാസരേ, ജഡപ്രകാരം ഉടയവരെ എല്ലാം
കൊണ്ടും അനുസരിപ്പിൻ! മനുഷ്യരെ രസിപ്പിക്കുന്ന
ദൃഷ്ടിസേവകളാലല്ല കൎത്താവെ ഭയപ്പെട്ടു ഹൃദയ
ത്തിൻ ഏകാഗ്രതയിൽ അത്രെ! നിങ്ങൾ ചെയ്യുന്ന
തൊക്കയും പരമാവകാശം എന്ന പ്രതിഫലം കൎത്താ
വോടു ലഭിക്കും എന്നറിഞ്ഞു മനുഷ്യൎക്കു എന്നല്ല ക
ൎത്താവിന്നു എന്നു തന്നെ പ്രവൃത്തിപ്പിൻ! കൎത്താവായ
ക്രിസ്തനെ അത്രെ സേവിപ്പിൻ! യജമാനന്മാരേ, നി
ങ്ങൾക്കും വാനങ്ങളിൽ യജമാനനുണ്ടെന്നറിഞ്ഞു
ദാസൎക്കു ന്യായവും സാമ്യവും ആയതിനെ കാട്ടുവിൻ!
കൊലൊസ്യർ ൩, ൨൨-൨൪. ൪, ൧.

*156. ഏതു ദേഹിയും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ
ടങ്ങുക! കാരണം ദൈവത്തിൽ നിന്നല്ലാതെ അധി
കാരം ഒന്നും ഇല്ല. അധികാരങ്ങളോ ദൈവത്താൽ
നിയമിക്കപ്പെട്ടവ. ആകയാൽ അധികാരത്തോടു
മറുക്കുന്നവൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു. മറു
ക്കുന്നവരോ തങ്ങൾക്കു തന്നെ ന്യായവിധിയെ പ്രാപി
ക്കുന്നു. റോമർ ൧൩, ൧. ൨.

*157. ആരെങ്കിലും മനുഷ്യന്റെ ചോര ചൊരി
ഞ്ഞാൽ അവന്റെ ചോര മനുഷ്യനാൽ ചൊരിയ
പ്പെടും. കാരണം ദൈവസാദൃശ്യത്തിൽ മനുഷ്യനെ
സൃഷ്ടിച്ചിരിക്കുന്നു. ഉല്പത്തി ൯, ൬. [ 65 ] *158. സകല കൈപ്പൂം കോപവും ക്രോധവും കൂറ്റാ
രവും ദൂഷണങ്ങളും എല്ലാവേണ്ടാതനവുമായി നിങ്ങ
ളോടു വേറായിപ്പോക! എഫേസ്യർ ൪, ൩൧.

*159. തങ്ങൾ തന്നെ പകവീട്ടാതെ ദൈവകോപ
ത്തിന്നു ഇടം കൊടുപ്പിൻ! കാരണം പ്രതിക്രിയ എനി
ക്കുള്ളതു ഞാൻ പകരം ചെയ്യം എന്നു കൎത്താവു പറ
യുന്നു. റോമർ ൧൨, ൧൯.

*160. ഒരുവൻ ഞാൻ ദൈവത്തെ സ്നേഹിക്കുന്നു
എന്നു ചൊല്ലി തന്റെ സഹോദരനെ പകെച്ചാൽ
അവൻ കള്ളനാകുന്നു. താൻ കണ്ട സഹോദരനെ
സ്നേഹിക്കാത്തവൻ കാണാത്ത ദൈവത്തെ എങ്ങി
നെ സ്നേഹിച്ചു കൂടും. ൧. യോഹന്നാൻ ൪, ൨൦.

161. ഈ ലോകത്തിലെ ജീവനം ഉള്ളവൻ ആരും
തൻ സഹോദരന്നു മുട്ടുള്ള പ്രകാരം കണ്ടു അവനിൽ
നിന്നു തന്റെ ഉൾക്കരളെ അടെച്ചു വെച്ചാൽ ദൈ
വസ്നേഹം അവനിൽ എങ്ങിനെ വസിക്കും. എൻ
പൈതങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല
ക്രിയയിലും സത്യത്തിലും സ്നേഹിക്കാക! ൧. യോ
ഹന്നാൻ ൩, ൧൭. ൧൮.

*162. ദൈവത്തിൽ നിന്നു കിട്ടി നിങ്ങളിൽ ഇരിക്കു
ന്ന വിശുദ്ധാത്മാവിന്നു നിങ്ങളുടെ ശരീരം മന്ദിരമാ
കുന്നു എന്നും നിങ്ങൾ തനിക്കു താൻ ഉടയവർ അല്ല
എന്നും അറിയുന്നില്ലയോ? ൧. കൊരിന്തർ ൬, ൧൯.

163. പുലയാട്ടും എല്ലാ അശുദ്ധിയും ലോഭവും
ഇവ വിശുദ്ധൎക്കു ഉചിതമാംവണ്ണം നിങ്ങളിൽ നാമം [ 66 ] പോലും ഇരിക്കരുതു! ചീത്തത്തരം പൊട്ടച്ചൊൽ ക
ളിവാക്കു ഇങ്ങിനെ പറ്റാത്തതു യാതൊന്നും അരുതു:
സ്തോത്രമേയാവൂ! പുലയാടി അശുദ്ധൻ വിഗ്രഹാ
രാധിയാകുന്ന ലോഭി ഇവർ ആൎക്കും ക്രിസ്ത
ന്റെയും
ദൈവത്തിന്റെയും രാജ്യത്തിൽ അവകാശം ഇല്ലെന്നു
നിങ്ങൾക്കറിഞ്ഞു ബോധിച്ചുവല്ലോ. എഫേസ്യർ
൫, ൩-൫.

*164. കേൾക്കുന്നവൎക്കു ഉപകരിക്കുമാറു അവസ്ഥെക്കു
തക്ക വീട്ടുവൎദ്ധനചെയ്വാൻ നല്ല വാക്കായിട്ടല്ലാതെ
ആകാത്തതൊന്നും നിങ്ങളുടെ വായിൽനിന്നു പുറ
പ്പെടായ്ക. എഫേസ്യർ ൪, ൨൯.

165. ശേഷം സഹോദരന്മാരേ, സത്യമായതൊ
ക്കയും ഘനമായതൊക്കയും ന്യായമായതൊക്കയും
നിൎമ്മലമായതൊക്കയും പ്രേമമായതൊക്കയും സത്കീ
ൎത്തിയായതൊക്കയും സദ്ഗുണമോ പുകഴ്ചയോ എ
ന്താകിലും അവ നണ്ണുവിൻ! എങ്കൽ കൂടെ പഠിച്ചും
പരിഗ്രഹിച്ചും കേട്ടം കണ്ടും കൊണ്ടവ തന്നെ പ്രവൃ
ത്തിപ്പിൻ ! എന്നാൽ സമാധാനത്തിന്റെ ദൈവം
നിങ്ങളോടു കൂടെ ഇരിക്കും. ഫിലിപ്പ്യർ ൪, ൮. ൯.

*166. കള്ളൻ ഇനി കക്കാതെ വിശേഷാൽ മുട്ടുള്ള
വന്നു വിഭാഗിച്ചു കൊടുപ്പാൻ ഉണ്ടാകേണ്ടതിന്നു കൈ
കളെക്കൊണ്ടു നല്ലതിനെ പ്രവൃത്തിച്ചദ്ധ്വാനിക്കുക!
എഫേസ്യർ ൪, ൨൮.

167. ആരും പ്രവൃത്തിയിൽ അതിക്രമിക്കാതെയും
തന്റെ സഹോദരനെ തോല്പിക്കാതെയും ഇരിക്ക!
൧. തെസ്സലോനിക്യർ ൪, ൬. [ 67 ] 168. ധൂൎത്തൻ കടംവാങ്ങുന്നു വീട്ടുവാറാകയുമില്ല.
നീതിമാനോ കരുണ കാട്ടി സമ്മാനിക്കുന്നു. സങ്കീ
ൎത്തനം ൩൭, ൨൧.

169. അന്യോന്യം സ്നേഹിക്കുന്നതൊഴികെ
ആരോടും ഒന്നും കടംപെടരുതു. റോമർ ൧൩, ൮.

*170. ഒരു മനുഷ്യൻ സൎവ്വലോകം നേടിയാലും
തന്റെ ദേഹി ചേതം വന്നാൽ അവന്നു എന്തു പ്ര
യോജനം ഉള്ളു? അല്ല തന്റെ ദേഹിയെ വീണ്ടു
കൊൾവാൻ മനുഷ്യൻ എന്തൊരു മറുവില കൊടു
ക്കും? മത്തായി ൧൬, ൧൬.

*171. അലംഭാവത്തോടു കൂടിയ ഭക്തി വലുതായ
അഹോവൃത്തിയാകുന്നു. ഇഹലോകത്തിലേക്കു നാം
ഒന്നും കൊണ്ടു വന്നിട്ടില്ല ഒന്നും കൊണ്ടു പോവാൻ
കഴികയുമില്ല സ്പഷ്ടം. ഉണ്മാനും ഉടുപ്പാനും സാധി
ച്ചാൽ മതി എന്നു നാം വിചാരിപ്പൂതാക. ൧, തിമോ
ത്ഥ്യൻ ൬, ൬-൮.

172. ഏറ്റം ചെറിയതിൽ വിശ്വസ്തനായവൻ
അധികത്തിലും വിശ്വസ്തനാകുന്നു. ഏറ്റം ചെറി
യതിൽ നീതികേടുള്ളവൻ അധികത്തിലും നീതികെ
ട്ടവൻ തന്നെ. ലൂക്ക് ൧൬, ൧൦.

173. ഓരോരുത്തൻ വരംപ്രാപിച്ച പ്രകാരമേ നാ
നാവിധമുള്ള ദൈവകൃപയുടെ നല്ല വീട്ടുവിചാരക
രായിട്ടു അതിനെ തങ്ങളിൽ ശുശ്രൂഷിച്ചു നടത്തു
വിൻ! ൧. പേത്രൻ ൪, ൧൦. [ 68 ] *174. കള്ളസ്സാക്ഷി നിൎദ്ദോഷൻ എന്നു വരികയില്ല.
കപടങ്ങൾ ഊതുന്നവൻ കെടും. സദൃശം ൧൯, ൯.

*175. കള്ളത്തെ കളഞ്ഞു നാം തങ്ങളിൽ അവയ
വങ്ങൾ ആകകൊണ്ടു താന്താന്റെ അടുത്തവനോടു
സത്യം ചൊല്ലുവിൻ! എഫേസ്യർ ൪, ൨൫.

176. നിങ്ങൾക്കു ന്യായവിധി വരാതിരിപ്പാൻ വി
ധിക്കാതിരിപ്പിൻ! കാരണം നിങ്ങൾ വിധിക്കുന്ന വിധി
തന്നെ നിങ്ങൾക്കും വിധിക്കപ്പെടും. നിങ്ങൾ അള
ക്കുന്ന അളവിനാലും നിങ്ങൾക്കു അളക്കപ്പെടും.
പിന്നെ നിന്റെ സഹോദരന്റെ കണ്ണിൽ ഉള്ള കരടു
കാണുന്നതും നിന്റെ കണ്ണിലെ കോലിനെ കരുതാ
ത്തതും എന്തു? അല്ല നിന്റെ കണ്ണിൽ ഇതാ കോൽ ഇ
രിക്കവേ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ
നിന്നു കരടിനെ എടുത്തുകളയട്ടെ എന്നു പറവതെ
ങ്ങിനെ? വേഷധാരിയായുള്ളോവേ, മുമ്പെ നിന്റെ
കണ്ണിൽനിന്നു കോലെ എടുത്തുകളക! അപ്പോൾ
സഹോദരന്റെ കണ്ണിൽനിന്നു കരടിനെ കളവാൻ
നോക്കാമല്ലോ. മത്തായി ൭, ൧-൫

177. ഒരുത്തനും തിന്മെക്കു പകരം തിന്മ കൊടു
ക്കാതെ എല്ലാ മനുഷ്യരുടെ മുമ്പാകേയും നല്ല വറ്റെ
മുൻകരുതി കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം
എല്ലാ മനുഷ്യരോടും സമാധാനം കോലുക! റോ
മർ ൧൨, ൧൭. ൧൮.

178. സകലത്തെയും ശോധന ചെയ്വിൻ! നല്ല
തിനെ പിടിപ്പിൻ! ദോഷതരങ്ങളെല്ലാം വിട്ടൊഴി
വിൻ! ൧. തെസ്സലോനിക്യർ ൫, ൨൧. ൨൨. [ 69 ] *179. ഏവനും തന്റേതല്ല മറേറവന്നു ഉള്ളതിനെ
അന്വേഷിപ്പൂതാക. ൧. കൊരിന്തർ ൧൦, ൨൪.

180. എല്ലാകാവലിലും നിന്റെ ഹൃദയത്തെ സൂ
ഷിക്ക! ജീവന്റെ പുറപ്പാടുകൾ അതിൽ നിന്നല്ലോ
ആകുന്നു. സദൃശം ൪, ൨൩.

*181. ക്രിസ്തന്നുള്ളവർ ജഡത്തെ അതിന്റെ രാഗ
മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. ഗലാ.
൫, ൨൪.

*182. നിന്റെ ദൈവമായ യഹോവയെ നിന്റെ
പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും സൎവ്വശക്തി
യോടും സ്നേഹിക്ക എന്നുള്ളതു വലുതും ഒന്നാമതുമായ
കല്പന തന്നെ. രണ്ടാമതു ഒന്നു അതിനോടു സമമാ
കുന്നു: നിന്റെ കൂട്ടുകാരനെ നിന്നെ പോലെതന്നെ
സ്നേഹിക്ക എന്നുള്ളതത്രെ. ഈ രണ്ടു കല്പനകളിൽ
സകലധൎമ്മവും പ്രവാചകരും അടങ്ങിക്കിടക്കുന്നു.
മത്തായി ൨൨, ൩൭, ൪൦.

*183. എന്നിൽ എന്റെ ജഡത്തിൽ തന്നെ നല്ലതു
വസിക്കുന്നില്ല എന്നു ബോധിച്ചു: നല്ലതിനെ ഇച്ഛി
ക്കുന്നതു എന്റെ പക്കൽ ഉണ്ടു പ്രവൃത്തിക്കുന്നതു മാ
ത്രം കാണുന്നില്ല. ഞാൻ ഇച്ഛിക്കുന്ന നന്മയെ ചെ
യ്യുന്നില്ലല്ലോ ഇച്ഛിക്കാത്ത തിന്മയെ നടത്തുന്നു താ
നും. എന്റെ ബുദ്ധിയുടെ ധൎമ്മത്തോടു പടകൂടുന്ന
വേറൊരു ധൎമ്മത്തെ എന്റെ അവയവങ്ങളിൽ കാ
ണുന്നു. ആയതു എന്റെ അവയറ്വങ്ങളിൽ ഉള്ള
പാപധൎമ്മത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.
റോമർ ൭, ൧൮. ൧൯. ൨൩. [ 70 ] 184. നാം എല്ലാവരും പലതിലും തെറ്റുന്നുവ
ല്ലോ: ഒരുത്തൻ വാക്കിൽ തെറ്റാതെ ഇരുന്നാൽ തിക
ഞ്ഞ പുരുഷൻ തന്നെ. യാക്കോബ് ൩, ൨.

*185. ദൈവമേ, എന്നെ ആരാഞ്ഞു എൻ ഹൃദയ
ത്തെ അറിഞ്ഞുകൊൾക! എന്നെ ശോധന ചെയ്തു
എൻ ചഞ്ചലഭാവങ്ങളെ അറിയേണമേ! എന്നിൽ
വ്യസനത്തിന്നുള്ള വഴിയോ എന്നു നോക്കി നിത്യ
മാൎഗ്ഗത്തിൽ എന്നെ നടത്തേണമേ! സങ്കീൎത്തനം
൧൩൯, ൨൩. ൨൪.

186. ഞാൻ എൻ ദ്രോഹങ്ങളെ അറിയുന്നു
എൻ പാപം നിത്യം എന്റെ മുമ്പിൽ ആകുന്നു.
നിന്നോടു മാത്രം ഞാൻ പിഴെച്ചു തൃക്കണ്ണുകളിൽ
തിന്മയായതു ചെയ്തു. അതോ നീ ചൊല്ലുന്നതിൽ
നീതിമാനും നീ ന്യായം വിധിക്കുന്നതിൽ നിൎമ്മലനും
ആകേണ്ടതിന്നു തന്നെ. സങ്കീത്തനം ൫൧, ൫. ൬.

*187. ഞാൻ മനം തിരിവാൻ എന്നെ തിരിക്കേ
ണമേ! എനിക്കു സൌഖ്യം വരുവാൻ, യഹോവേ
എന്നെ പൊറുപ്പിക്കേണമേ! രക്ഷ വരുവാൻ എന്നെ
രക്ഷിക്കേണമേ! യറമിയ ൩൧, ൧൮. ൧൪.

188. നിങ്ങളുടെ പാപങ്ങൾ ധൂമ്രംപോലെ ഇരു
ന്നാലും ഹിമംപോലെ വെളുക്കും അരക്കുപോലെ
ചുവന്നാലും പഞ്ഞിപോലെ ആകും. യശായ
൧, ൧൮.

189. ആത്മാവിൻ ഫലമോ സ്നേഹം സന്തോഷം
സമാധാനം ദീൎഘക്ഷാന്തി സാധുത്വം സദ്ഗുണം വി [ 71 ] ശ്വസ്തത സൌമ്യത ഇന്ദ്രിയജയം. ഈ വകെക്കു ധൎമ്മം
ഒട്ടും വിരോധമല്ല. ഗലാ. ൫, ൨൨.

*190. നിന്റെ ദൈവമായ യഹോവയോടു ദ്രോ
ഹിച്ചിരിക്കുന്ന നിന്റെ കുറ്റം മാത്രം അറിഞ്ഞു
കൊൾക! യറമിയ ൩, ൧൩.

*191. നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞാൽ അ
വൻ പാപങ്ങളെ നമുക്കു ക്ഷമിച്ചുവിട്ടു സകല അ
നീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കുംവണ്ണം വിശ്വ
സ്തനും നീതിമാനും ആകുന്നു. ൧ യോഹന്നാൻ
൧, ൯.

192. തന്റെ ദ്രോഹങ്ങളെ മൂടുന്നവന്നു സിദ്ധി
യില്ല! ഏറ്റുപറഞ്ഞു വിടുന്നവനോ കനിവു ലഭിക്കും.
സദൃശം ൨൮, ൧൩.

193. നിങ്ങൾക്കു രോഗശാന്തിവരേണ്ടതിന്നു പിഴ
കളെ തമ്മിൽ തമ്മിൽ ഏറ്റു പറഞ്ഞു ഒരുവൻ മറ്റ
വന്നു വേണ്ടി പ്രാൎത്ഥിപ്പിൻ! നീതിമാന്റെ ചൈത
ന്യമുള്ള പ്രാൎത്ഥന വളരെ ഫലിക്കുന്നു. യാക്കോബ്
൫, ൧൬.

194. മുമ്പേത്ത നടപ്പിനെ സംബന്ധിച്ചു ചതി
മോഹങ്ങളാൽ കെട്ടുപോകുന്ന പഴയമനുഷ്യനെ വെ
ച്ചുകളകയും നിങ്ങളുടെ മനസ്സിൻ ആത്മാവിൽ പു
തുക്കപ്പെട്ടു സത്യത്തിന്റെ നീതിയിലും പവിത്രതയി
ലും ദൈവത്തിന്നൊത്തവണ്ണം സൃഷ്ടിക്കപ്പെട്ട പുതു
മനുഷ്യനെ ധരിച്ചുകൊൾകയും വേണ്ടതു. എഫെ.
൪, ൨൨-൨൪. [ 72 ] 195. ആമെൻ ഞാൻ നിങ്ങളോടു പറയുന്നുതു:
ഇസ്രയേലിൽ കൂടെ ഇത്ര വലിയ വിശ്വാസത്തെ
കണ്ടിട്ടില്ല. മത്തായി ൮, ൧൦.

196. അല്ലവിശ്വാസികളേ, നിങ്ങൾ ഭീരുക്കളാ
വാൻ എന്തു? മത്തായി ൮, ൨൬.

197. കൎത്താവേ, ഞാൻ വിശ്വസിക്കുന്നു: എന്റെ
അവിശ്വാസത്തിന്നു സഹായിക്കേണമേ! മാൎക്ക്
൯, ൨൪.

(H. തിരുവത്താഴത്തെക്കുറിച്ചുള്ള ചോദ്യം 52-73.)

198. എന്റെ മാംസം തിന്നു എന്റെ രക്തം കുടി
ക്കുന്നവന്നു നിത്യജീവനുണ്ടു; ഞാൻ ഒടുക്കത്തെ നാ
ളിൽ അവനെ എഴുനീല്പിക്കയും ചെയ്യും. കാരണം
എന്റെ മാംസം മെയ്യായ ഭക്ഷ്യമാകുന്നു; എന്റെ
രക്തം മെയ്യായ പാനീയവുമാകുന്നു. യോഹന്നാൻ
൬, ൫൪. ൫൫.

*199. ജീവന്റെ അപ്പം ഞാനാകുന്നു. എന്നെ
അടുക്കുന്നവന്നു ഒരു നാളും വിശക്കയുമില്ല എന്നിൽ
വിശ്വസിക്കുന്നവന്നു ദാഹിക്കയുമില്ല. യോഹന്നാൻ
൬, ൩൫.

200. നാം ആശീൎവ്വദിക്കുന്ന അനുഗ്രഹപാത്രം
ക്രിസ്തരക്തത്തിന്റെ കൂട്ടായ്മയല്ലയോ? നാം നുറുക്കു
ന്ന അപ്പം ക്രിസ്തശരീരത്തിന്റെ കൂട്ടായ്മയല്ലയോ?
൧. കൊരി. ൧൦, ൧൬.

201. നിങ്ങൾ ഈ അപ്പം ഭക്ഷിക്കയും പാനപാ
ത്രം കുടിക്കയും ചെയ്യുംതോറും കൎത്താവു വരുവോള [ 73 ] ത്തിന്നു അവന്റെ മരണത്തെ പ്രാസ്താവിക്കുന്നു.
അതുകൊണ്ടു ആരാനും അപാത്രമായി ഈ അപ്പം
ഭക്ഷിക്കതാൻ കൎത്താവിൻ പാനപാത്രം കുടിക്കതാൻ
ചെയ്താൽ കൎത്താവിൻ ശരീരത്തിന്നും രക്തത്തിന്നും
കുറ്റം ഉള്ളവൻ ആകും. എന്നാൽ മനുഷ്യൻ തന്നെ
ത്താൻ ശോധനചെയ്തിട്ടുവേണം ഈ അപ്പത്തിൽ
ഭക്ഷിച്ചും പാനപാത്രത്തിൽ കുടിച്ചും കൊൾവാൻ.
൧.കൊരിന്തർ ൧൧, ൨൬. ൨൮.

*202. ഇതാ ഞാൻ വാതുക്കൽ നിന്നു മുട്ടുന്നു: ആരാ
നും എന്റെ ശബ്ദം കേട്ടു വാതിലെ തുറന്നാൽ അവ
ന്റെ അടുക്കെ ഞാൻ പുക്കു അവനോടു അവൻ
എന്നോടും കൂടെ അത്താഴം കഴിക്കും. വെളി. ൩, ൨൦.

*203. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പു
കളുമാകുന്നു. ഞാൻ കൂടാതെ നിങ്ങൾക്കു ഒന്നും ചെ
യ്വാൻ കഴിയായ്കയാൽ രുത്തൻ എന്നിലും ഞാൻ
അവനിലും വസിക്കുന്നുവെങ്കിൽ അവൻ വളരെ
ഫലം തരും. യോഹന്നാൻ ൧൫, ൫.

*204. ഞങ്ങൾ ക്രിസ്തന്നുവേണ്ടി മന്ത്രികൾ ആ
കുന്നു. ദൈവം ഞങ്ങൾമുഖേന പ്രബോധിപ്പിക്കും
പോലെ ദൈവത്തോടു നിരന്നുവരുവിൻ എന്നു
ഞങ്ങൾ ക്രിസ്തന്നു പകരം യാചിക്കുന്നു. ൨. കൊ
രിന്തർ ൫, ൨൦.

205. സ്വൎഗ്ഗരാജ്യത്തിന്റെ താക്കോലുകളെ ഞാൻ
നിണക്കു തരും. നീ ഭൂമിമേൽ വിലക്കി കെട്ടുന്നതൊ
ക്കയും സ്വൎഗ്ഗങ്ങളിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിമേൽ
[ 74 ] സമ്മതിച്ചഴിക്കുന്നതൊക്കയും സ്വൎഗ്ഗങ്ങളിൽ അഴി
ഞ്ഞിരിക്കയും ചെയ്യും. മത്തായി ൧൬, ൧൯.

206. നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ നാ
മത്തിൽ ഞങ്ങൾ ആജ്ഞാപിക്കുന്നിതു: ഞങ്ങളിൽ
നിന്നു പരിഗ്രഹിച്ച സംപ്രദായത്തെ വിട്ടു ക്രമം കെട്ടു
നടക്കുന്ന എല്ലാ സഹോദരനോടു അകന്നു കൊ
ള്ളേണം എന്നത്രെ. ൨. തെസ്സ. ൩, ൬.

207. ഞാൻ ക്രിസ്തനോടു കൂടെ ക്രൂശിക്കപ്പെട്ടിരി
ക്കുന്നു. ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തനത്രെ
എന്നിൽ ജീവിക്കുന്നു. ഇന്നും ഞാൻ ജഡത്തിൽ
ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി
തന്നെത്താൻ ഏല്പിച്ചു തന്ന ദൈവപുത്രങ്കലെ വി
ശ്വാസത്തിൽ ജീവിക്കുന്നു. ഗലാത്യർ ൨, ൨൦.

സൂചകം.- ഇനി സഭാശാലകളുടെ ആറാം
തരത്തിൽ ലുഥരിന്റെ ചോദ്യോത്തരപുസ്തകവും
ഏഴാം തരത്തിൽ സ്ഥിരീകരണപുസ്തകവും പഠിക്കേ
ണ്ടതാകുന്നു.

സമാപ്തം.

"https://ml.wikisource.org/w/index.php?title=വേദോക്തപുസ്തകം&oldid=210348" എന്ന താളിൽനിന്ന് ശേഖരിച്ചത്