62. അഞ്ചാം തരത്തിന്നു വേണ്ടി.
രെ നിങ്ങൾ അറിഞ്ഞും അവരുടെ വേലനിമിത്തം
സ്നേഹത്തിൽ അത്യന്തം വിചാരിച്ചുംകൊൾവാൻ
നിങ്ങളോടു ചോദിക്കുന്നു. ൧. തെസ്സ. ൫, ൧൨. ൧൩.
*155. ദാസരേ, ജഡപ്രകാരം ഉടയവരെ എല്ലാം
കൊണ്ടും അനുസരിപ്പിൻ! മനുഷ്യരെ രസിപ്പിക്കുന്ന
ദൃഷ്ടിസേവകളാലല്ല കൎത്താവെ ഭയപ്പെട്ടു ഹൃദയ
ത്തിൻ ഏകാഗ്രതയിൽ അത്രെ! നിങ്ങൾ ചെയ്യുന്ന
തൊക്കയും പരമാവകാശം എന്ന പ്രതിഫലം കൎത്താ
വോടു ലഭിക്കും എന്നറിഞ്ഞു മനുഷ്യൎക്കു എന്നല്ല ക
ൎത്താവിന്നു എന്നു തന്നെ പ്രവൃത്തിപ്പിൻ! കൎത്താവായ
ക്രിസ്തനെ അത്രെ സേവിപ്പിൻ! യജമാനന്മാരേ, നി
ങ്ങൾക്കും വാനങ്ങളിൽ യജമാനനുണ്ടെന്നറിഞ്ഞു
ദാസൎക്കു ന്യായവും സാമ്യവും ആയതിനെ കാട്ടുവിൻ!
കൊലൊസ്യർ ൩, ൨൨-൨൪. ൪, ൧.
*156. ഏതു ദേഹിയും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ
ടങ്ങുക! കാരണം ദൈവത്തിൽ നിന്നല്ലാതെ അധി
കാരം ഒന്നും ഇല്ല. അധികാരങ്ങളോ ദൈവത്താൽ
നിയമിക്കപ്പെട്ടവ. ആകയാൽ അധികാരത്തോടു
മറുക്കുന്നവൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു. മറു
ക്കുന്നവരോ തങ്ങൾക്കു തന്നെ ന്യായവിധിയെ പ്രാപി
ക്കുന്നു. റോമർ ൧൩, ൧. ൨.
*157. ആരെങ്കിലും മനുഷ്യന്റെ ചോര ചൊരി
ഞ്ഞാൽ അവന്റെ ചോര മനുഷ്യനാൽ ചൊരിയ
പ്പെടും. കാരണം ദൈവസാദൃശ്യത്തിൽ മനുഷ്യനെ
സൃഷ്ടിച്ചിരിക്കുന്നു. ഉല്പത്തി ൯, ൬.