താൾ:56E237.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം തരത്തിന്നു വേണ്ടി. 49

നപ്പെടുത്തുകയും ചെയ്യും. അവന്നു തേജസ്സും ബ
ലവും യുഗാദിയുഗങ്ങളിലും ഉണ്ടാവൂതാക. ൧. പേ
ത്രൻ ൫, ൧൦. ൧൧.

91. അവ്വണ്ണം തന്നെ ആത്മാവും നമ്മുടെ ബല
ഹീനതെക്കു തുണനില്ക്കുന്നു. എങ്ങിനെയെന്നാൽ
വേണ്ടുംപോലെ നാം പ്രാൎത്ഥിക്കേണ്ടതു ഇന്നതു എ
ന്നറിയാ: ആത്മാവു തന്നെ ഉച്ചരിയാത്ത ഞരക്കങ്ങ
ളെക്കൊണ്ടു നമ്മുടെ പക്ഷമെടുക്കുന്നു താനും, റോ
മർ ൮, ൨൬.

92. കരുണയാൽ നിങ്ങൾ വിശ്വാസം മൂലം രക്ഷി
ക്കപ്പെട്ടവരാകുന്നു. അതും നിങ്ങളിൽനിന്നല്ല ഈ
ദാനം ദൈവത്തിന്റേതത്രെ. ആരും പ്രശംസിച്ചു
പോകായ്വാൻ ക്രിയകളിൽനിന്നല്ല: ആയവന്റെ പ
ണി അല്ലോ ക്രിസ്തുയേശുവിങ്കൽ സൽക്രിയകൾക്കാ
യി സൃഷ്ടിക്കപ്പെട്ട നാം ആകുന്നു. നാം അവറ്റിൽ
നടക്കേണ്ടതിന്നു ദൈവം അവറ്റെ മുമ്പിൽ ഒരുക്കി
യതു. എഫേസ്യർ ൨, ൮. ൧൦.

*93. എല്ലാതടച്ചലെയും മുറുകേപറ്റുന്ന പാപ
ത്തേയും വെച്ചേച്ചു നമുക്കു മുൻകിടക്കുന്ന പോർ
പാച്ചലെ ക്ഷാന്തിയോടെ കഴിച്ചോടുക! വിശേ
ഷാൽ വിശ്വാസത്തിന്റെ നായകനും തികവു വരു
ത്തുന്നവനുമായ യേശുവെ നോക്കിക്കൊൾക! എബ്രാ
യർ ൧൨, ൧. ൨.

*94. ഭയത്തോടും വിറയലോടും നിങ്ങളുടെ രക്ഷ
യെ അനുഷ്ഠിപ്പിൻ! ഇച്ഛിക്കുന്നതിനെയും സാധിപ്പി
ക്കുന്നതിനെയും നിങ്ങളിൽ ദൈവം അല്ലോ പ്രസാദം
ഹേതുവായിട്ടു സാധിപ്പിക്കുന്നതു. ഫിലി.൨.൧൨.൧൩.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/51&oldid=196781" എന്ന താളിൽനിന്ന് ശേഖരിച്ചത്