താൾ:56E237.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം തരത്തിന്നു വേണ്ടി. 21

*8. അപ്പന്നു മക്കളിൽ കനിവുള്ളതു പോലെ യ
ഹോവെക്കു തന്നെ ഭയപ്പെടുന്നവരിൽ കനിവുണ്ടു.
സങ്കീൎത്തനം ൧൦൩, ൧൩.

*9. എല്ലാവരുടെ കണ്ണുകളും നിന്നെ പാൎത്തിരിക്കു
ന്നു: നീയും തത്സമയത്തു താന്താന്റെ തീൻ അവ
ൎക്കു നൽകുന്നു. തൃക്കൈ നീ തുറന്നു എല്ലാജീവിക്കും
പ്രസാദതൃപ്തി വരുത്തുന്നു. സങ്കീൎത്തനം ൧൪൫, ൧൫, ൧൬.

10. ജീവനും ദയയും നീ എന്നോടു പ്രവൃത്തിച്ചു
നിന്റെ സന്ദൎശനം എൻ ആത്മാവിനെ കാത്തു.
യോബ് ൧൫, ൧൨.

*11. യഹോവ ഭവനത്തെ തീൎക്കാതെ ഇരുന്നാൽ
അതിനെ തീൎക്കുന്നവർ വെറുതെ അദ്ധ്വാനിക്കുന്നു.
യഹോവ പട്ടണത്തെ കാക്കാതെ ഇരുന്നാൽ കാ
വല്ക്കാരൻ വെറുതെ ഉണൎന്നിരിക്കുന്നു. സങ്കീൎത്തനം
൧൨൭, ൧.

*12. പ്രകാശത്തെ നിൎമ്മിച്ചും അന്ധകാരം സൃഷ്ടി
ച്ചും സമാധാനം ഉണ്ടാക്കി തിന്മവരുത്തിക്കൊണ്ടും
ഇരിക്കുന്ന യഹോവയായ ഞാൻ ഇവയൊക്കയും
ചെയ്യുന്നു. യശായ ൪൫, ൭.

*13. അവന്റെ ഏകപുത്രനായി നമ്മുടെ കൎത്താ
വായ യേശുക്രിസ്തുവിങ്കലും ഞാൻ വിശ്വസിക്കുന്നു.
. ആയവൻ പരിശുദ്ധാത്മാവിനാൽ മറിയ എന്ന
കന്യകയിൽ ഉല്പാദിതനായി ജനിച്ചു പൊന്ത്യപി
ലാത്തന്റെ താഴെ കഷ്ട മനുഭവിച്ച ക്രശിക്കപ്പെട്ടു
മരിച്ചു അടക്കപ്പെട്ടു പാതാളത്തിലിറങ്ങി മൂന്നാം ദി
വസം ഉയൎത്തെഴുനീറ്റു സ്വൎഗ്ഗാരോഹണമായി സൎവ്വ
ശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത്തു

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/23&oldid=196716" എന്ന താളിൽനിന്ന് ശേഖരിച്ചത്