താൾ:56E237.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം തരത്തിന്നു വേണ്ടി. 23

19. നമ്മെ സകല അധൎമ്മത്തിൽനിന്നും വീണ്ടെ
ടുത്തു സൽക്രിയകളിൽ എരിവേറിയൊരു സ്വന്ത
ജനത്തെ തനിക്കു തിരിച്ചു ശുദ്ധീകരിക്കേണ്ടതിന്നു
ക്രിസ്തു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തിരി
ക്കുന്നു. തീതൻ ൨, ൧൪.

20. വിശ്വാസം മൂലം നീതീകരിക്കപ്പെട്ടിട്ടു നമ്മു
ടെ കൎത്താവായ യേശുക്രിസ്തനാൽ നമുക്കു ദൈവ
ത്തോടു സമാധാനം ഉണ്ടു. നാം നിലനില്ക്കുന്ന
കരുണയിൽ അടുപ്പിപ്പു അവനാൽ അത്രെ വിശ്വാ
സം മൂലം ലഭിച്ചതു. ദെവതേജസ്സിൻ ആശയിങ്കൽ
നാം പ്രശംസിക്കയും ചെയ്യുന്നു. റോമർ ൫, ൧. ൨.

*21. അവൻ വെളിച്ചത്തിൽ ഇരിക്കും പോലെ
നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ അന്യോന്യം
കൂട്ടായ്മയുണ്ടു: അവന്റെ പുത്രനായ യേശുക്രിസ്ത
ന്റെ രക്തം നമ്മെ സകലപാപത്തിൽനിന്നും ശുദ്ധീ
കരിക്കുന്നു. ൧. യോഹന്നാൻ ൧, ൭.

*22. നല്ല ഇടയൻ ഞാൻ ആകുന്നു. എന്റെ
ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു. ഞാൻ
അവറ്റെ അറികയും അവ എന്നെ അനുഗമിക്കയും
ചെയ്യുന്നു. അവറ്റിന്നു ഞാൻ നിത്യജീവനെ കൊ
ടുക്കുന്നു. അവ എന്നേക്കും നശിച്ചുപോകയില്ല.
ആരും എന്റെ കയ്യിൽനിന്നു അവറ്റെ പറിച്ചുകള
കയുമില്ല, യോഹന്നാൻ ൧൦, ൧൨, ൨൭. ൨൮.

*23. ദൈവമേ, എനിക്കു ശുദ്ധഹൃദയം സൃഷ്ടിക്ക!
ഉറപ്പുള്ള ആത്മാവിനെ എന്റെ ഉള്ളിൽ പുതുക്കുക!
തിരുമുഖത്തിൽനിന്നു എന്നെ തള്ളിക്കുളകയും നി
ന്റെ വിശുദ്ധാത്മാവെ എന്നിൽനിന്നു എടുക്കയും
ചെയ്യരുതു. സങ്കീൎത്തനം ൫൧, ൧൨, ൧൩.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/25&oldid=196720" എന്ന താളിൽനിന്ന് ശേഖരിച്ചത്