താൾ:56E237.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8 ഒന്നാം തരത്തിന്നു വേണ്ടി.

II. രണ്ടാം ഖണ്ഡം.
(ഒന്നാം തരത്തിന്നു വേണ്ടി.)

*1. ആദിയിൽ ദൈവം ആകാശത്തെയും ഭൂമിയെ
യും സൃഷ്ടിച്ചു. ഉൽ‌പത്തി ൧, ൧.

2. ദൈവം താൻ ഉണ്ടാക്കിയതെല്ലാം നോക്കിയ
പ്പോൾ ഇതാ ഏറ്റവും നല്ലതായിരുന്നു. ഉൽ‌പത്തി
൧,൩൧.

*3. നമ്മുടെ ദൈവമായ യഹോവ ഏകകൎത്താ
വാകുന്നു. മാൎക്ക്. ൧൨, ൨൯.

*4. അസത്തുക്കളിൽ പ്രശംസിക്കുന്ന വിഗ്രഹസേ
വികൾ ഒക്കെയും നാണിക്കും. സങ്കീ. ൯൭, ൭.

*5. സൈന്യങ്ങളുടയ യഹോവ പറയുന്നതു: ഞാൻ
ആദ്യനും ഞാൻ അന്ത്യനും ആകുന്നു; ഞാൻ എന്നി
ദൈവമില്ല. യശായ ൪൪, ൬.

6. കണ്ടാലും യഹോവ നല്ലവൻ എന്നു രുചി
നോക്കുവിൻ! അവങ്കൽ ആശ്രയിക്കുന്ന പുരുഷൻ
ധന്യൻ. സങ്കീ. ൩൪, ൯.

*7. യഹോവ എല്ലാവർക്കും നല്ലവൻ. അവന്റെ
കരൾക്കനിവു അവന്റെ സകലക്രിയകളുടെ മേലും
ഇരിക്കുന്നു. സങ്കീ. ൧൪൫, ൯.

*8. നിന്റെ ദൈവമായ യഹോവയെ നിന്റെ
പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും സൎവ്വശക്തി
യോടും കൂടെ സ്നേഹിക്ക! മത്താ. ൨൨. ൩൭.

*9. വ്യത്യാസം ഒട്ടും ഇല്ല: കാരണം എല്ലാവരും
പാപം ചെയ്തു ദൈവതേജസ്സില്ലാതെ ചമഞ്ഞു.
റോമർ ൩, ൨൩.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/10&oldid=196684" എന്ന താളിൽനിന്ന് ശേഖരിച്ചത്