താൾ:56E237.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശിശുതരത്തിന്നു വേണ്ടി. 7

*20. ഭ്രമപ്പെടായ്വിൻ! ദൈവത്തൊടു ഇളിച്ചു പോ
യി കൂടാ. കാരണം മനുഷ്യൻ എന്തു വിതെച്ചാലും
അതിനെ തന്നെ കൊയ്യും. ഗലാ. ൬, ൭.

21. അനുസരണം ബലിയേക്കാളും നല്ലതു. ൧.ശ
മുവേൽ ൧൫, ൨൨..

*22. മക്കളേ, നിങ്ങളുടെ പിതാക്കളെ കൎത്താവിൽ
അനുസരിപ്പിൻ! ഇതു ന്യായമല്ലോ ആകുന്നു. എ
ഫെ. ൬, ൧.

*23. എന്മകനേ, പാപികൾ നിന്നെ വശീകരി
ച്ചാൽ മനം ചെല്ലായ്ക! സദൃ. ൧, ൧൦.

24. ലോകവും അതിൻ മോഹവും കഴിഞ്ഞു പോ
കുന്നു; ദൈവേഷ്ടത്തെ ചെയ്യുന്നവനോ എന്നേക്കും
വസിക്കുന്നു. ൧. യോഹ. ൨, ൧൭.

*25. അത്യുന്നതങ്ങളിൽ ദൈവത്തിനു തേജസ്സും
ഭൂമിയിൽ സമാധാനവും മനുഷ്യരിൽ പ്രസാദവും
ഉണ്ടു. ലൂക്ക്. ൨, ൧൪.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/9&oldid=196681" എന്ന താളിൽനിന്ന് ശേഖരിച്ചത്