താൾ:56E237.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 ശിശുതരത്തിനു വേണ്ടി.

*10. ശുഭഫലം തരാത്ത മരം ഒക്കയും വെട്ടപ്പെട്ടു
തിയ്യിൽ ഇടപ്പെടും. മത്താ. ൭. ൧൯.

*11. പാപത്തിൻ ശമ്പളം മരണമത്രെ. റോമ.
൬, ൨൩..
*12. നഷ്ടമായതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ
മനുഷ്യപുത്രൻ വന്നതു. ലൂക്ക്.. ൧൯, ൧൦.

13. ആയവൻ സ്വജനത്തെ അവരുടെ പാപങ്ങ
ളിൽനിന്നു രക്ഷിപ്പതാകകൊണ്ടു അവന്നു യേശുവെ
ന്നു പേർ വിളിക്ക. മത്താ. ൧, ൨൧.

*14. അവന്റെ പുത്രനായ യേശുക്രിസ്തന്റെ
രക്തം നമ്മെ സകലപാപത്തിൽനിന്നും ശുദ്ധീകരി
ക്കുന്നു. ൧. യോഹ. ൧, ൭.

*15. കൎത്താവായ യേശുവിൽ വിശ്വസിക്ക! എ
ന്നാൽ നീയും നിന്റെ ഗൃഹവും രക്ഷപെടും. അ
പ്പോ. ൧൬, ൩൧.

*16. ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടു
വിൻ അവരെ തടുക്കരുതു! ദൈവരാജ്യം ഇപ്രകാരമു
ള്ളവൎക്കാകുന്നു സത്യം. മാൎക്ക്. ൧൦, ൧൪.

*17. അല്ലയോ! അദ്ധ്വാനിച്ചും ഭാരം ചുമന്നും
നടക്കുന്നൊരേ, ഒക്കയും എന്റെ അടുക്കൽ വരു
വിൻ! ഞാൻ നിങ്ങളെ തണുപ്പിക്കും. മത്തായി
൧൧, ൨൮.

*18. വാനവും ഭൂമിയും ഒഴിഞ്ഞു പോകും: എന്റെ
വചനങ്ങൾ ഒഴിഞ്ഞുപൊകയില്ല താനും. മത്താ.
൨൪, ൩൫.

*19. ദൈവത്തിന്റെ വചനം കേട്ടും കാത്തും
കൊള്ളുന്നവൻ ധന്യർ. ലൂക്ക്. ൧൧, ൨൮.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/8&oldid=196679" എന്ന താളിൽനിന്ന് ശേഖരിച്ചത്