താൾ:56E237.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം തരത്തിന്നു വേണ്ടി. 9

*10. പാപം ചെയ്യുന്നവനെല്ലാം അധൎമ്മത്തെയും
ചെയ്യുന്നു: പാപം അധൎമ്മം തന്നെ. യോ. ൩, ൪.

*11. എല്ലാവരാലും കൈകൊള്ളപ്പെടത്തക്ക പ്ര
മാണവചനമാവിതു; ക്രിസ്തുയേശു പാപികളെ രക്ഷി
പ്പാൻ ലോകത്തിൽ വന്നു. ൧. തിമോ. ൧, ൧൫.

*12. ഇതാ ലോകത്തിന്റെ പാപത്തെ ചുമന്നെടു
ക്കുന്ന ദൈവത്തിൻ കുഞ്ഞാടു. യോഹ. ൧, ൨൯.

13. യേശുക്രിസ്തൻ ഇന്നലേയും ഇന്നും എന്നേ
ക്കും താൻ തന്നെ. എബ്രാ. ൧൩, ൮.

*14. പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ
ഉണ്ടു; പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാ
ണുകയില്ല. യോഹ. ൩, ൩൬.

15. പിതാവേ, ഞാൻ സ്വൎഗ്ഗത്തോടും നിന്നോടും
പാപം ചെയ്തു: ഇനി നിന്റെ മകൻ എന്നു വിളിക്ക
പ്പെടുവാൻ യോഗ്യനുമല്ല. ലൂക്ക്. ൧൫, ൨൧.

16. എന്റെ അടുക്കെ വരുന്നവനെ ഞാൻ പുറ
ത്തു തള്ളിക്കളകയില്ല. യോഹ. ൬, ൩൭.

*17. നിന്റെ ദൈവമായ യഹോവയെ കുമ്പിട്ടു
അവനെ മാത്രം ഉപാസിക്ക! മത്താ. ൪, ൧൦.

18. ഞെരുക്കനാളിൽ എന്നെ വിളിക്ക ഞാനും
നിന്നെ ഉദ്ധരിക്കും നീ എന്നെ മഹത്വപ്പെടുത്തുകയും
ചെയ്യും. സങ്കീ. ൫൦, ൧൫.

*19. യാചിപ്പിൻ! എന്നാൽ നിങ്ങൾക്കു തരപ്പെടും;
അന്വേഷിപ്പിൻ! എന്നാൽ കണ്ടെത്തും; മുട്ടുവിൻ!
എന്നാൽ നിങ്ങൾക്കു തുറക്കപ്പെടും. മത്താ. ൭, ൭.

*20. സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നി
ന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. നിന്റെ

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/11&oldid=196686" എന്ന താളിൽനിന്ന് ശേഖരിച്ചത്