താൾ:56E237.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 നാലാം തരത്തിന്നു വേണ്ടി.

സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവറ്റെ പുല
ൎത്തുന്നു. അവറ്റിൽ നിങ്ങൾ ഏറ്റം വിശേഷമ
ല്ലോ. മത്തായി ൬, ൨൬.

41. നിങ്ങളുടെ നിനവുകൾ എൻ നിനവുകൾ
അല്ലല്ലോ എൻ വഴികൾ നിങ്ങളുടെ വഴികളും അല്ല
ല്ലോ എന്നു യഹോവയുടെ അരുളപ്പാടു. ഭൂമിയി
ലും വാനങ്ങൾ ഉയരുംപ്രകാരം തന്നെ അങ്ങേ വഴി
കളിൽ എൻ വഴികളും അങ്ങേ നിനവുകളിൽ എൻ
നിനവുകളും ഉയരുന്നു സത്യം. യശാ. ൫൫, ൮. ൯.

42. വാനത്തിലാകട്ടെ ഭൂമിയിൽ ആകട്ടെ ദേവ
കൾ എന്നു ചൊല്ലിയവർ ഉണ്ടെങ്കിലും പിതാവാകു
ന്ന ഏകദൈവമേ നമുക്കുള്ളൂ. ആയവനിൽ നിന്നു
സകലവും അവനിലേക്കു നാമും ആകുന്നു. ൧. കൊ
രിന്തർ ൮, ൫. ൬.

48. കൃപാവരങ്ങൾക്കു വകുപ്പുകളുണ്ടു ഏകാത്മാവു
താനും; ശുശ്രൂഷകൾക്കും വകുപ്പുകളുണ്ടു കൎത്താവോ
ഒരുവൻ; വ്യാപാരങ്ങൾക്കും വകുപ്പുകളുണ്ടു എല്ലാ
വരിലും എല്ലാം വ്യാപരിക്കുന്ന ദൈവം ഒരുവൻ
തന്നെ. ൧. കൊരിന്തർ ൧൨, ൪, ൬.

44, ആരാനും എന്നെ സ്നേഹിച്ചാൽ അവൻ എ
ന്റെ വചനം കാത്തുകൊള്ളും എൻ പിതാവു അവ
നെ സ്റ്റേഹിക്കും. ഞങ്ങളും അവന്നടുക്കേ വന്നു അ
വനോടു വാസം ചെയ്യും. യോഹന്നാൻ ൧൪, ൨൩.

*45. ദൃശ്യത്തിൽ നിന്നല്ല ഈ കാണുന്നവ ഉണ്ടാ
വാനായി ദൈവത്തിൻ വചനത്താൽ ഉലകങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/42&oldid=196760" എന്ന താളിൽനിന്ന് ശേഖരിച്ചത്