Jump to content

താൾ:56E237.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 മൂന്നാം തരത്തിന്നു വേണ്ടി.


കുന്നു. അവിടെ അല്ലോ യഹോവ അനുഗ്രഹത്തെ
കല്പിച്ചിരിക്കുന്നു: എന്നന്നേക്കുമുള്ള ജീവനെ തന്നെ.
സങ്കീൎത്തനം ൧൩൩, ൧. ൩.

38. കൎത്താവിൽ എപ്പോഴും സന്തോഷിപ്പിൻ! പി
ന്നേയും ഞാൻ പറയുന്നു: സന്തോഷിപ്പിൻ! നിങ്ങളു
ടെ സൌമ്യത എല്ലാ മനുഷ്യൎക്കും അറിയായ്വരിക! ഫിലിപ്പ്യർ ൪, ൪. ൫.

*39. ദോഷത്തിന്നു ദോഷത്തെയും ശകാരത്തിന്നു
ശകാരത്തെയും പകരം ചെയ്യാത്തവർ എന്നു തന്നെ
യല്ല ഇതിന്നായിട്ടു വിളിക്കപ്പെട്ടവരെന്നറിഞ്ഞു അ
നുഗ്രഹിക്കുന്നവരായും ഇരിപ്പിൻ! എന്നാൽ അനു
ഗ്രഹത്തെ അനുഭവിപ്പാറാകും.. ൧. പേത്രൻ ൩, ൯.

*40, നിന്റെ മുഖത്തിലെ വിയൎപ്പോടു കൂടെ നീ
അപ്പം ഭക്ഷിക്കും. കാരണം നീ പൂഴിയാകുന്നു:
പൂഴിയോടു തിരികെ ചേരുകയും ചെയ്യും. ഉല്പത്തി
൩, ൧൯.

*41. വിശപ്പള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊ
ടുക്ക; മണ്ടി ചാടിയ സാധുക്കളെ പുരയിൽ കൊണ്ടു
വരിക; നഗ്നനെ കണ്ടാൽ പുതപ്പിക്ക; നിന്റെ ഉട
പ്പിറപ്പിൽ നിന്നു ഒളിച്ചുകൊള്ളരുതു! യശാ. ൫, ൭.

42. ഉയരമുള്ളവറ്റെ ചിന്തിക്കാതെ താണവ
റ്റിൽ ഉൾപെട്ടും കൊൾക! റോമർ ൧൨, ൧൬.

*43, യഹോവ നേരുള്ളവൎക്കു വസ്തുത്വം നിക്ഷേ
പിക്കുന്നു. തികവിൽ നടക്കുന്നവൎക്കു പലിശയാകും.
സദൃശങ്ങൾ ൨, ൭.

*44: വ്യാജത്തെ ഞാൻ പകെച്ചുവെറുക്കുന്നു:നിൻ
ധൎമ്മത്തെ സ്നേഹിക്കുന്നു. സങ്കീ. ൧൧൯, ൧൬൩.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/28&oldid=196727" എന്ന താളിൽനിന്ന് ശേഖരിച്ചത്