താൾ:56E237.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം തരത്തിന്നു വേണ്ടി. 43

ക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊ
യ്യും. ഗലാത്യർ ൬, ൮.

*58. പാപത്തിൻ ശമ്പളം മരണം അത്രെ. ദൈ
വത്തിൻ കൃപാവരമോ നമ്മുടെ കൎത്താവായ യേശു
ക്രിസ്തൃനിൽ നിത്യജീവൻ തന്നെ. റോമർ ൬, ൨൩.

59. ദൈവം ഒരുവനല്ലൊ ദൈവത്തിന്നും മനുഷ്യ
ൎക്കും ഏകമദ്ധ്യസ്ഥനുമുള്ളൂ: എല്ലാവൎക്കും വേണ്ടി
വീണ്ടെടുപ്പിൻ വിലയായി തന്നെത്താൻ കൊടുത്ത
മനുഷ്യനായ ക്രിസ്തുയേശു തന്നെ. ൧. തിമോ
ത്ഥ്യൻ ൨, ൫. ൬.

*60. ദൈവം തന്റെ ഏകജാതനായ പുത്രനെ
നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിൽ അ
യച്ചിരിക്കകൊണ്ടു ദൈവസ്നേഹം നമ്മിൽ പ്രസിദ്ധ
മായ്വന്നു. ൧. യോഹന്നാൻ ൪, ൯.

*61. പിതാവിന്നു തന്നിൽ തന്നെ ജീവനുള്ള പ്രകാ
രമേ അവൻ പുത്രന്നും തന്നിൽ തന്നെ ജീവനുള്ളവൻ
ആകുമാറു നല്കിയിരിക്കുന്നു. യോഹ ൫, ൨൬. ൨൭.

62. ക്രിസ്തൻ കാണാത്ത ദൈവത്തിന്റെ പ്രതി
മയും സൃഷ്ടിക്കൊക്കെക്കും ആദ്യജാതനുമാകുന്നു. സൎവ്വ
വും അവനാലും അവങ്കലേക്കും സൃഷ്ടിക്കപ്പെട്ടിരി
ക്കുന്നു. കൊലൊസർ ൧, ൧൫. ൧൬.

*63. വചനം ജഡമായി ചമഞ്ഞു കൃപയും സത്യ
വുംകൊണ്ടു പൂൎണ്ണനായി നമ്മിൽ കുടിപാൎത്തു. അവ
ന്റെ തേജസ്സെ പിതാവിൽനിന്നു ഏകജാതനായവ
ന്റെ തേജസ്സായിട്ടു ഞങ്ങൾ കാണുകയും ചെയ്തു.
യോഹന്നാൻ ൧, ൧൪.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/45&oldid=196766" എന്ന താളിൽനിന്ന് ശേഖരിച്ചത്