താൾ:56E237.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം തരത്തിന്നു വേണ്ടി. 11

*27. അപ്പനെ പരിഹസിച്ചു അമ്മെക്കു അനുസര
ണത്തെ നിരസിക്കുന്ന കണ്ണിനെ താഴ്വരയിലേ കാ
ക്കകൾ കൊത്തിപ്പറിച്ചു കഴുക്കുഞ്ഞങ്ങൾ തിന്നും. സദൃശം ൩൦, ൧൭.

*28. നിങ്ങളെ നടത്തുന്നവരെ അനുസരിച്ചടങ്ങി
യിരിപ്പിൻ! അവർ കണക്കുബോധിപ്പിക്കേണ്ടുന്നവ
രായി നിങ്ങളുടെ ദേഹികൾക്കു വേണ്ടി ജാഗരിച്ചിരി
ക്കുന്നുവല്ലോ. ആയതു അവർ ഞരങ്ങീട്ടല്ല സന്തോ
ഷിച്ചു ചെയ്വാൻ നോക്കുവിൻ! അല്ലാഞ്ഞാൽ നി
ങ്ങൾക്കു നന്നല്ല. എബ്രായർ ൧൩, ൧൭.

*29. കൈസൎക്കുള്ളവ കൈസർക്കും ദൈവത്തിന്നു
ള്ളവ ദൈവത്തിന്നും ഒപ്പിച്ചു കൊടുപ്പിൻ! മത്താ
യി ൨൨, ൨൧.

*30. ഞാൻ സൎവ്വശക്തിയുള്ള ദൈവമാകുന്നു: നീ
എന്റെ മുമ്പാകെ നടന്നുകൊണ്ടു തികവുള്ളവനാ
യിരിക്ക! ഉല്പത്തി ൧൭, ൧.

31. ദോഷം രുചിക്കുന്ന ദേവനല്ല നീ: ദുഷ്ടന്നു
നിങ്കൽ പാൎപ്പില്ല. സങ്കീൎത്തനം ൫, ൫.

32. ഇത്ര വലിലയ ദോഷം പ്രവൃത്തിച്ചു ദൈവ
ത്തിന്റെ നേരെ പാപം ചെയ്വാൻ എനിക്കു എങ്ങി
നെ കഴിയും. ഉല്പത്തി ൩൯, ൯.

*33. മനുഷ്യർ നിങ്ങൾക്കു എന്തെല്ലാം ചെയ്യേ
ണം എന്നു നിങ്ങൾ ഇച്ഛിച്ചാൽ അപ്രകാരം തന്നെ
നിങ്ങളും അവൎക്കു ചെയ്വിൻ. മത്തായി ൭, ൧൨.

*34. നല്ലതു ചെയ്വാൻ അറിഞ്ഞിട്ടും ചെയ്യാത്ത
വന്നു അതു പാപമാകുന്നു. യാക്കോബ് ൪, ൧൭.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/13&oldid=196691" എന്ന താളിൽനിന്ന് ശേഖരിച്ചത്