താൾ:56E237.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 മൂന്നാം തരത്തിന്നു വേണ്ടി,


*24. നിന്റെ യൌവനദിവസങ്ങളിൽ നിന്റെ
സ്രഷ്ടാവിനെ ഓൎത്താലും: തിന്മനാളുകൾ വരുന്നതി
ന്നും ഇതിൽ എനിക്കു ഇഷ്ടം ഒട്ടും ഇല്ല എന്നു നീ പ
റയുന്ന ആണ്ടുകൾ അണയുന്നതിന്നും മുമ്പെ തന്നെ!
സഭാപ്രസംഗി ൧,൨, ൧.

25. എന്റെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹി
ക്കും. എന്നെ തേടുന്നവർ എന്നെ കണ്ടെത്തുകയും
ചെയ്യും. സദൃശങ്ങൾ ൮, ൧൭,

26. പരിശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടായ്മ
യാകുന്ന ശുദ്ധസാധാരണസഭയിലും പാപമോചന
ത്തിലും ശരീരത്തോടെ ജീവിച്ചെഴുനീല്ക്കുന്നതിലും നി
ത്യജീവങ്കലും ഞാൻ വിശ്വസിക്കുന്നു. (വിശ്വാസപ്ര.)

27. യഹോവയെ ഭയപ്പെടുന്നവരെ ചെറിയവരും
വലിയവരുമായി അവൻ അനുഗ്രഹിക്കും. സങ്കീ
ൎത്തനം ൧൧൫, ൧മ്പ.

*28. ഹേ മനുഷ്യ, നല്ല തിന്നതെന്നും യഹോവ നി
ന്നോടു അന്വേഷിക്കുന്നതിന്നതെന്നും നിന്നോടു അ
റിയിച്ചിട്ടുണ്ടല്ലോ: ന്യായം ചെയ്കയും ദയയെ സ്നേ
ഹിക്കയും നിൻ ദൈവത്തോടു വിനയമായി നടക്ക
യും വേണ്ടുന്നതേയുള്ളൂ. മീഖ ൬, ൮.

29. വീണ്ടെടുപ്പിൻ നാളിലേക്കു നിങ്ങൾക്കു മുദ്ര
യായി വന്നുള്ള വിശുദ്ധദൈവാത്മാവിനെ ദുഃഖിപ്പി
ക്കൊല്ല! എഫെസ്യർ ൪, ൩൦.

30. അവന്റെ കല്പനകളെ സൂക്ഷിക്കുന്നതല്ലോ
ദൈവസ്നേഹമാകുന്നു. അവന്റെ കല്പനകൾ ഭാര
മുള്ളതുമല്ല. ൧. യോഹന്നാൻ ൫, ൩..

*3. തന്റെ യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും
ഒരുമ്പെടാതെയും ആ ഇഷ്ടപ്രകാരം ചെയ്യാതെയും

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/26&oldid=196722" എന്ന താളിൽനിന്ന് ശേഖരിച്ചത്