താൾ:56E237.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം തരത്തിന്നു വേണ്ടി. 15

*14. ദൈവം ലോകത്തിന്നു അവരുടെ പിഴകളെ
കണക്കിടാതെ നിരപ്പിൻ വചനത്തെ ഞങ്ങളിൽ
സമൎപ്പിച്ചുംകൊണ്ടു ലോകത്തെ ക്രിസ്തനിൽതന്നോടു
നിരപ്പിച്ചതു. ൨. കൊരിന്തർ ൫, ൧൯.

*15. വിശേഷിച്ചു മറ്റൊരുത്തനിലും രക്ഷയില്ല:
നാം രക്ഷപ്പെടുവാൻ മനുഷ്യരിൽ കൊടുക്കപ്പെട്ട വേ
റൊരു നാമവും വാനത്തിൻ കീഴിൽ ഇല്ല. അപ്പോ.
൪, ൧൨.

16. യഹോവേ, നീ അകൃത്യങ്ങളെ കുറിക്കൊ
ണ്ടാൽ, കൎത്താവേ, ആർ നില്പു. നിന്നെ ഭയപ്പെടേ
ണ്ടതിന്നു വിമോചനം നിന്നോടുണ്ടല്ലോ. സങ്കീ
ൎത്തനം ൧൩൦, ൩, ൪.

*17. ഞാൻ തന്നെ വഴിയും സത്യവും ജീവനുമാ
കുന്നു: എന്നിലൂടേ അല്ലാതെ ആരും പിതാവിനോടു
ചേരുന്നില്ല. യോഹന്നാൻ ൧൪, ൬.

*18. ഞാൻ വന്നതു അവൎക്കു ജീവൻ ഉണ്ടാവാനും
വഴിച്ചലുണ്ടാവാനും തന്നെ. യോഹന്നാൻ ൧൦, ൧൦

*19. വിശുദ്ധാത്മാവു കല്പിക്കുന്നതു പോലെ ഇന്നു
നിങ്ങൾ അവന്റെ ശബ്ദത്തെ കേട്ടാൽ ഹൃദയത്തെ
കഠിനമാക്കരുതു. എബ്രായർ ൩, ൭. ൮.

*20. ദൈവാത്മാവിനാൽ നടത്തപ്പെടുന്നവർ അ
ത്രയും ദൈവപുത്രന്മാരാകുന്നു. രോമർ ൮, ൧൪.

*21. മുമ്പെ ദൈവത്തിന്റെ രാജ്യത്തെയും അവ
ന്റെ നീതിയെയും അന്വേഷിപ്പിൻ! എന്നാൽ ഇവ
എല്ലാം നിങ്ങൾ്ക്കു കൂടേ കിട്ടും. മത്തായി ൬, ൩൩.


*22. ജ്ഞാനത്തിന്റെ ആരംഭമോ യഹോവാഭയം
തന്നെ. സദൃശങ്ങൾ ൧, ൭.

2*

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/17&oldid=196700" എന്ന താളിൽനിന്ന് ശേഖരിച്ചത്