താൾ:56E237.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60 അഞ്ചാം തരത്തിന്നു വേണ്ടി.

145. നിങ്ങൾ എന്റെ നാമത്താൽ കള്ളസത്യം
ചെയ്കയും നിന്റെ ദൈവത്തിൻ നാമത്തെ അശു
ദ്ധം ആക്കുകയും അരുതു! ഞാൻ യഹോവയാകുന്നു.
ലേവ്യ ൧൯, ൧൨.

*146. ഞാനോ നിങ്ങളോടു പറയുന്നതു: ഒട്ടും ആ
ണയിടരുതു! സ്വൎഗ്ഗത്താണ അരുതു: ആയതല്ലോ ദൈ
വത്തിന്റെ സിംഹാസനം. ഭൂമിയാണയും അരുതു:
അതു അവന്റെ പാദങ്ങൾക്കു പീഠം അത്രെ. യരു
ശലേം ആണയും അരുതു: അതു മഹാരാജാവിന്റെ
നഗരം അല്ലോ. നിൻ തലയാണയും അരുതു;
ഒരു രോമത്തെയും കറുപ്പിപ്പാനോ വെളുപ്പിപ്പാനോ
നിണക്കു കഴിയുന്നില്ലല്ലൊ. മത്താ. ൫, ൩൪. ൩൬.

147. ആരെങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ
സ്വീകരിച്ചാൽ അവനെ ഞാനും സ്വൎഗ്ഗസ്ഥനായ
എൻ പിതാവിന്റെ മുമ്പിൽ സ്വീകരിക്കും. ആരെ
ങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളി പറ
ഞ്ഞാൽ അവനെ ഞാനും സ്വൎഗ്ഗസ്ഥനായ എൻ
പിതാവിന്റെ മുമ്പിൽ തള്ളി പറയും. മത്തായി
൧൦, ൩൨. ൩൩.

148. നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ നാ
മത്തിൽ ദൈവവും പിതാവും ആയവന്നു എല്ലാ
യ്പോഴും എല്ലാംകൊണ്ടും സ്തോത്രം ചൊല്ലിക്കൊ
ൾവിൻ! എഫേസ്യർ ൫, ൨൦.

149. യഹോവ ഉണ്ടാക്കിയ ദിവസം ഇതത്രെ:
നാം അതിൽ ആനന്ദിച്ചു സന്തോഷിക്ക! സങ്കീൎത്ത
നം ൧൧൮, ൨.൪.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/62&oldid=196807" എന്ന താളിൽനിന്ന് ശേഖരിച്ചത്