താൾ:56E237.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 അഞ്ചാം തരത്തിന്നു വേണ്ടി.

105. സ്ത്രീ മുലക്കുട്ടിയെ മറന്നു പള്ള പെറ്റമകനെ
കനിയാതെ പോകുമോ? ഇവർ കൂടെ മറന്നാലും
നിന്നെ ഞാൻ മറക്കയില്ല: ഇതാ എൻ ഉള്ളങ്കൈ
കളിൽ ഞാൻ നിന്നെ വരെച്ചിരിക്കുന്നു. യശായ
൪൯, ൧൫.

*106. സത്യത്തിൽ അവരെ വിശുദ്ധീകരിക്ക! നി
ന്റെ വചനം സത്യം തന്നെ. യോഹന്നാൻ
൧൭, ൧൭.

*107. നിങ്ങളുടെ വെളിച്ചം മനുഷ്യൎക്കു മുമ്പിൽ
വിളങ്ങീട്ടു അവർ നിങ്ങളുടെ നല്ലക്രിയകളെ കണ്ടു
സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവെ മഹത്വീകരി
പ്പാൻ സംഗതി വരുത്തുവിൻ! മത്തായി ൫, ൧൬.

108.വിശുദ്ധൎക്കു വെളിച്ചത്തിലുള്ള അവകാശ
പങ്കിനായി നമ്മെ പ്രാപ്തരാക്കിയ പിതാവിന്നു സ
ന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകുവിൻ! ആ
യവനല്ലോ നമ്മെ ഇരുട്ടിന്റെ അധികാരത്തിൽനി
ന്നു ഉദ്ധരിച്ചു തന്റെ സ്നേഹത്തിൻ പുത്രന്റെ രാജ്യ
ത്തിലാക്കിവെച്ചു: ഇവങ്കൽ നമുക്കു പാപമോചനമാ
കുന്ന വീണ്ടെടുപ്പുണ്ടു. കൊലൊ. ൧, ൧൨ - ൧൪.

*109. ദൈവരാജ്യം ഭക്ഷണപാനവും അല്ല നീതി
യും സമാധാനവും വിശുദ്ധാത്മാവിൽ സന്തോഷമ
ത്രെ ആകുന്നു. ഇവറ്റിൽ തന്നെ ക്രിസ്തനെ സേ
വിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും
മനുഷ്യൎക്കു കൊള്ളാകുന്നവനുമാകുന്നു. റോമർ ൧൪,
൧൭. ൧൮.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/54&oldid=196788" എന്ന താളിൽനിന്ന് ശേഖരിച്ചത്