താൾ:56E237.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം തരത്തിന്നു വേണ്ടി 51

ച്ചാലും! കൎത്താവേ, ചെവിക്കൊണ്ടു ചെയ്താലും!
നിൻ നിമിത്തം, എൻ ദൈവമേ, വൈകരുതെ!
ദാനിയേൽ ൯, ൧൮. ൧൯.

100. നിങ്ങൾ പുത്രർ ആകകൊണ്ടു, അബ്ബാ പി
താവേ, എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവി
നെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചിരിക്കുന്നു.
ഗലാത്യർ ൪, ൬.

*101. എപ്പോഴും സന്തോഷിപ്പിൻ! ഇടവിടാതെ
പ്രാൎത്ഥിപ്പിൻ! എല്ലാറ്റിലും സ്തോത്രം ചെയ്വിൻ! എ
ന്നതു ക്രിസ്തുയേശുവിൽ നിങ്ങളോടു ദൈവേഷ്ടമല്ലോ
ആകുന്നതു. ൧. തെസ്സലോനിക്യർ ൫, ൧൬ - ൧൮.

102. യഹോവയെ വാഴ്ത്തുന്നതും, അത്യുന്നത, തിരു
നാമത്തെ കീൎത്തിക്കുന്നതും നല്ലതു: കാലത്തു നിന്റെ
ദയയും രാത്രികളിൽ നിന്റെ വിശ്വസ്തതയും കഥി
ക്കുന്നതു തന്നെ. സങ്കീൎത്തനം ൯൨, ൨. ൩.

*103. നീ പ്രാൎത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ
കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ
പിതാവിനോടു പ്രാൎത്ഥിക്ക! രഹസ്യത്തിൽ കാണു
ന്ന നിന്റെ പിതാവു പരസ്യത്തിൽ നിണക്കു പകരം
തരും. മത്തായി ൬, ൬.

*104. ഞാൻ സ്വൎഗ്ഗങ്ങളിലും ഭൂമിയിലുമുള്ള ഏതു
കുഡുംബത്തിന്നും പേർ വരുവാൻ ഹേതുവും നമ്മു
ടെ കൎത്താവായ യേശുക്രിസ്തന്റെ പിതാവും ആയ
വങ്കലേക്കു എന്റെ മുഴങ്കാലുകളെ കുത്തുന്നു. എ
ഫേസ്യർ ൩, ൧൪. ൧൫.


5*

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/53&oldid=196785" എന്ന താളിൽനിന്ന് ശേഖരിച്ചത്