താൾ:56E237.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം തരത്തിന്നു വേണ്ടി. 53

*110. ആത്മാവിൽ ദരിദ്രരായവർ ധന്യർ: സ്വൎഗ്ഗ
രാജ്യം അവൎക്കുള്ളതു സത്യം. ഖേദിക്കുന്നവർ ധന്യർ:
അവരല്ലോ ആശ്വസിക്കപ്പെടും. സൗമ്യതയുള്ളവർ
ധന്യർ: അവരല്ലൊ ഭൂമിയെ അടക്കും. നീതിക്കായി
വിശന്നു ദാഹിക്കുന്നവർ ധന്യർ: അവർ തൃപ്തരാകും.
കനിവുള്ളവർ ധന്യർ: അവൎക്കു കനിവു ലഭിക്കും.
ഹൃദയശുദ്ധിയുള്ളവർ ധന്യർ: അവർ ദൈവത്തെ കാ
ണും. സമാധാനം ഉണ്ടാക്കുന്നവർ ധന്യർ: അവർ
ദൈവപുത്രരെന്നു വിളിക്കപ്പെടും. മത്താ. ൫. ൩ - ൯.

*111. കൊയ്ത്തു വളരെ ഉണ്ടു സത്യം പ്രവൃത്തിക്കാ
രോ ചുരുക്കം. ആകയാൽ കൊയ്ത്തിന്റെ യജമാന
നോടു തന്റെ കൊയ്ത്തിന്നായി പ്രവൃത്തിക്കാരെ അ
യച്ചു വിടേണ്ടതിന്നു യാചിപ്പിൻ! മത്തായി ൯,
൩൭. ൩൮.

112. നിന്റെ വഴികളെ ഉപദേശിച്ചു കാട്ടുക!
യഹോവേ, നിൻമാൎഗ്ഗങ്ങളെ എന്നെ പഠിപ്പിക്ക!
എൻ രക്ഷയുടെ ദൈവം നീ തന്നെ ആകകൊണ്ടു
നിന്റെ സത്യത്തിൽ എന്നെ വഴിനടത്തുക! നാൾ
തോറും ഞാൻ നിന്നെ കാത്തിരിക്കുന്നു. സങ്കീൎത്ത
നം ൨൫, ൪. ൫.

*113. എല്ലാ മനുഷ്യൎക്കും രക്ഷാകരമായ ദൈവകൃപ
ഉദിച്ചു: നാം ഭക്തികേടും പ്രപഞ്ചമോഹങ്ങളും
വൎജ്ജിച്ചിട്ടു ഈ യുഗത്തിൽ ഭക്തി നീതി സുബുദ്ധി
കളോടു കൂടെ ജീവിച്ചു പോരേണ്ടതിന്നു നമ്മെ ശി
ക്ഷിച്ചു വളൎത്തുന്നു. തീതൻ ൨, ൧൧. ൧൨.

114. എന്നെ അയച്ചവന്റെ ഇഷ്ടമാവിതു: പുത്ര
നെ നോക്കിക്കൊണ്ടു വിശ്വസിക്കുന്നവന്നു എല്ലാം

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/55&oldid=196790" എന്ന താളിൽനിന്ന് ശേഖരിച്ചത്