താൾ:56E237.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 അഞ്ചാം തരത്തിന്നു വേണ്ടി.

നിത്യജീവൻ ഉണ്ടാകയും ഞാൻ അവനെ ഒടുക്കത്തേ
നാളിൽ വീണ്ടും എഴുനീല്പിക്കയും വേണമെന്നത്രെ.
യോഹന്നാൻ ൬, ൪൦.

115. ദൈവത്തിൻ ഇഷ്ടമാകുന്നതു നിങ്ങളുടെ വി
ശുദ്ധീകരണം തന്നെ. ൧. തെസ്സലൊനിക്യർ ൪, ൩.

*116. ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ
ഇച്ഛിച്ചാൽ തന്നെത്താൻ തള്ളിട്ടു തന്റെ ക്രൂശിനെ
എടുത്തുംകൊണ്ടു എന്നെ അനുഗമിപ്പൂതാക. മത്താ
യി ൧൬, ൨൪.

*117. നാം ഏതു തിന്നും ഏതു കുടിക്കും ഏതു ഉടു
ക്കും എന്നു ചിന്തപ്പെടൊല്ല! ഈ വക ഒക്കെയും ജാതി
കൾ അന്വേഷിച്ചു നടക്കുന്നു. സ്വൎഗ്ഗസ്ഥനായ
നിങ്ങളുടെ പിതാവു ഇവ എല്ലാം നിങ്ങൾക്കു ആവ
ശ്യം എന്നറിയുന്നുണ്ടല്ലോ. മത്താ. ൬, ൩൧. ൩൪.

118. നാളെക്കായി ചിന്തപ്പെടേണ്ട! നാളേത്ത
ദിവസം തനിക്കായി ചിന്തിക്കുമല്ലോ. അതതു ദിവ
സത്തിന്നു തന്റെ ദോഷം മതി. മത്തായി ൬, ൩൪.

119. ഇതാ യഹോവയുടെ കണ്ണു തന്നെ ഭയപ്പെ
ടുന്നവരായി തന്റെ ദയയിൽ ആശവെക്കുന്നവവരി
ലേക്കു ആകുന്നതു അവരുടെ പ്രാണനെ മരണത്തിൽ
നിന്നു ഉദ്ധരിപ്പാനും അവരെ ക്ഷാമത്തിൽ ഉയിൎപ്പി
പ്പാനും തന്നെ. സങ്കീ. ൩൩, ൧൮. ൧൯.

*120. ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എ
ന്നോടു കൃപചെയ്തു നിൻ കനിവുകളിൻ പെരുമപ്രകാ
രം എന്റെ ദ്രോഹങ്ങളെ മാച്ചുകളക! സങ്കീ. ൫൧, ൩.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/56&oldid=196792" എന്ന താളിൽനിന്ന് ശേഖരിച്ചത്