താൾ:56E237.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 രണ്ടാം തരത്തിന്നു വേണ്ടി.

23. ദൈവഭക്തി ഇപ്പോഴും എപ്പോഴുമുള്ള ജീവ
ന്റെ വാഗ്ദത്തം പ്രാപിച്ചിട്ടു സകലത്തിന്നും പ്ര
യോജനമാകുന്നു. ൧.തിമോത്ഥ്യൻ ൪, ൮.

24. നിൻ ധൎമ്മത്തിലെ അതിശയങ്ങളെ കാണേ
ണ്ടതിന്നു എന്റെ കണ്ണൂകളെ തുറക്കേണമേ! സങ്കീ
ൎത്തനം ൧൧൯, ൧൮.

*25. എന്മകനേ, നിന്റെ ഹൃദയത്തെ എനിക്കു
താ: നിൻ കണ്ണുകൾ എന്റെ വഴികളിൽ പ്രസാദിപ്പൂ
താക! സദൃശങ്ങൾ ൨൩, ൨൬.

26. ഞാനും എന്റെ കുഡുംബവും യഹോവയെ
സേവിക്കും. യോശുവ ൨൪. ൧൫.

*27. താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാ
തിരിപ്പാൻ സൂക്ഷിക്ക. ൧. കൊരിന്തർ ൧൦, ൧൨.

28.പിശാചിനോടു മറുത്തുനില്പിൻ എന്നാൽ അ
വൻ നിങ്ങളെ വിട്ടോടി പോകും. ദൈവത്തോടു
അണഞ്ഞു കൊൾവിൻ എന്നാൽ നിങ്ങളോടു അണ
യും. യാക്കോബ് ൪, ൭. ൮.

29. ഭ്രമപ്പേടായ്വിൻ! ഉത്തമഭാവങ്ങളെ കെടുക്കു
ന്നു ദുസ്സംഗങ്ങൾ. ൧. കൊരിന്തർ ൧൫, ൩൩.

30. എല്ലാ പ്രാർത്ഥനയാലും യാചനയാലും ഏതു
നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി
തന്നെ ജാഗരിച്ചുംകൊൾ്വിൻ! എഫെസ്യർ ൬, ൧൮.

*31. എന്മകനേ, നിന്റെ അച്ഛന്റെ ശിക്ഷയെ
കേൾക്ക! അമ്മയുടെ ധൎമ്മോപദേശത്തെ ഒഴിച്ചു
വിടൊല്ല! സദൃശങ്ങൾ ൧, ൮.

32. തോഴൻ എല്ലകാലത്തും സ്നേഹിക്കുന്നു:
ഞെരുക്കത്തിന്നു സഹോദരനായി ജനിക്കും. സദൃ
ശങ്ങൾ ൧൭, ൧൭.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/18&oldid=196703" എന്ന താളിൽനിന്ന് ശേഖരിച്ചത്