താൾ:56E237.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം തരത്തിന്നു വേണ്ടി. 13

III. മൂന്നാം ഖണ്ഡം.

(രണ്ടാം തരത്തിന്നു വേണ്ടി.)

1. നമ്മുടെ കൎത്താവു വലിയവനും ഊക്കേറിയ
വനും അവധിയില്ലാത്ത വിവേകമുള്ളവനും തന്നെ.
സങ്കീർത്തനം ൧൪൭, ൫.

2. യഹോവേ, നിന്റെ ക്രിയകൾ എത്ര പെരുകു
ന്നു! എല്ലാറ്റെയും നീ ജ്ഞാനത്തിൽ തീൎത്തു ഭൂമി
നിന്റെ സമ്പത്തിനാൽ സമ്പൂൎണ്ണം. സങ്കീൎത്തനം
൧൦൪, ൨൪.

*3. സൈന്യങ്ങളുടെ യഹോവ വിശുദ്ധൻ വിശു
ദ്ധൻ വിശുദ്ധൻ! സൎവ്വഭൂമിയുടെ നിറവു അവന്റെ
തേജസ്സു തന്നെ. യശായ ൬, ൩.

* 4. യഹോവയായ ഞാൻ നിന്റെ ദൈവമാകു
ന്നു: ഞാനല്ലാതെ അന്യദേവകൾ നിണക്കുണ്ടാക
രുതു. നിണക്കു യാതൊരു വിഗ്രഹത്തെയും പ്രതിമ
യെയും ഉണ്ടാക്കരുതു: അവറ്റെ കുമ്പിടുകയും സേ
വിക്കയും അരുതു. നിന്റെ ദൈവമായ യഹോവയു
ടെ നാമാ വൃഥാ എടുക്കരുതു. സ്വസ്ഥനാളിനെ
ശുദ്ധീകരിപ്പാൻ ഓൎക്ക. നിന്റെ മാതാപിതാക്കന്മാ
രെ ബഹുമാനിക്ക. നീ കുലചെയ്യരുതു. നീ വ്യഭി
ചരിക്കരുതു. നീ മോഷ്ടിക്കരുതു. കൂട്ടുകാരന്റെ നേരെ
കള്ളസാക്ഷി പറയരുതു. കൂട്ടുകാരന്റെ ഭവനത്തെ
മോഹിക്കരുതു: കൂട്ടുകാരന്റെ ഭാൎയ്യയെയും ദാസീ
ദാസന്മാരെയും കാളകഴുതകളെയും കൂട്ടുകാരന്നുള്ള
യാതൊന്നിനെയും മോഹിക്കരുതു. പുറപ്പാടു ൨൦,
൨ — ൧൭.

2

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/15&oldid=196696" എന്ന താളിൽനിന്ന് ശേഖരിച്ചത്