Jump to content

താൾ:56E237.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 ഒന്നാം തരത്തിന്നു വേണ്ടി.

35. നന്മചെയ്വാനും കൂറ്റായ്മ കാട്ടുവാനും മറ
ക്കൊല്ല! ഈ വക ബലികളിലല്ലോ ദൈവപ്രസാദം
ഉണ്ടാകുന്നു. എബ്രായർ ൧൩, ൧൬.

*36. നിങ്ങൾ മോഷ്ടിക്കയും കളവു പറകയും അ
ന്യോന്യം വഞ്ചിക്കയും ചെയ്യരുതു! ലേവ്യ. ൧൯, ൧൧.

37. വേല ചെയ്യാൻ മനസ്സില്ലാത്തവൻ ഭക്ഷിക്ക
യും അരുതു. ൨. തെസ്സലോനിക്യർ ൩, ൧൦.

38. മരണപൎയ്യന്തം വിശ്വസ്തനാക! എന്നാൽ
ഞാൻ ജീവകിരീടത്തെ നിണക്കു തരും. വെളിപ്പാടു
൨, ൧൦.

*39. അവനവൻ ശരീരംകൊണ്ടു നല്ലതാകിലും
തിയ്യതാകിലും ചെയ്തതിന്നു അടുത്തതെ പ്രാപിക്കേ
ണ്ടതിന്നു നാം എല്ലാവരും ക്രിസ്തന്റെ ന്യായാസന
ത്തിൻ മുമ്പാകെ പ്രത്യക്ഷമാകേണ്ടതു. ൨. കൊരി.
൫, ൧൦.

*40. എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ട
വരേ, വരുവിൻ! ലോകസ്ഥാപനം മുതൽ നിങ്ങൾ
ക്കായി ഒരുക്കിയ രാജ്യത്തെ അനുഭവിച്ചുകൊൾവിൻ!
മത്തായി ൨൫, ൩൪.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/14&oldid=196693" എന്ന താളിൽനിന്ന് ശേഖരിച്ചത്