താൾ:56E237.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം തരത്തിന്നു വേണ്ടി. 29

ധൈൎയ്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചിരി
ക്കുന്നു. യോഹന്നാൻ ൧൬, ൩൩.

57. യഹോവ എന്റെ വെളിച്ചവും രക്ഷയും
തന്നെ: ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ
ജീവന്റെ ശരണം: ഞാൻ ആരെ പേടിക്കും? സങ്കീ
ൎത്തനം ൨൭, ൧.

*58. മലകൾ നീങ്ങുകയും കുന്നുകൾ കുലുങ്ങുക
യും ആം. എന്നാൽ നിന്നോടുള്ള എന്റെ ദയ
നീങ്ങുകയില്ല എന്റെ സമാധാനനിയമം കുലുങ്ങു
കയും ഇല്ല എന്നു നിന്നെ കനിഞ്ഞ യഹോവ പറ
യുന്നു. യശായ ൫൪, ൧൦.

59. പിതാവേ, നീ ലോകസ്ഥാപനത്തിന്നുമുമ്പെ
എന്നെ സ്നേഹിച്ചിട്ടു എനിക്കു നല്കിയ എന്റെ തേജ
സ്സിനെ നീ എനിക്കു തന്നിട്ടുള്ളവർ കാണ്മാൻ തക്ക
വണ്ണം ഞാൻ ഇരിക്കുന്ന ഇടത്തു ആയവരും എന്റെ
കൂടെ ഇരിക്കേണമെന്നു ഞാൻ ഇച്ഛിക്കുന്നു. യോഹ
ന്നാൻ ൧൭, ൨൪.

*60. കൎത്താവായ യേശുക്രിസ്തന്റെ കരുണയും
ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ
കൂട്ടായ്മയും നിങ്ങളെല്ലാവരോടും കൂടെ ഇരിപ്പൂതാക ൨. കൊരിന്തർ ൧൩, ൧൪.

*61. സകലജഡവും പുല്ലുപോലെയും അതിൻ
തേജസ്സ് എല്ലാം പുല്ലിൻ പൂ പോലെയും ആകുന്നു.
പുല്ലു വാടി പൂവുതിരുകയും ചെയ്യുന്നു: കൎത്താവിൻ
വചനമോ എന്നേക്കും നിലനില്ക്കുന്നു. ൧. പേത്രൻ
൧, ൨൪. ൨൫.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/31&oldid=196734" എന്ന താളിൽനിന്ന് ശേഖരിച്ചത്