താൾ:56E237.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം തരത്തിന്നു വേണ്ടി. 55

*121. നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ
ക്ഷമിച്ചു വിട്ടാൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാ
വു നിങ്ങൾക്കും വിടും. മനുഷ്യൎക്കു പിഴകളെ വിടാ
ഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെ
വിടുകയുമില്ല. മത്തായി ൬, ൧൪. ൧൫.

122. ദൈവത്താൽ തെരിഞ്ഞെടുക്കപ്പെട്ടവരും വി
ശുദ്ധരും പ്രിയരുമായി അലിവുള്ള കരൾ ദയ താഴ്മ
സൗമ്യത ദീൎഘക്ഷാന്തി എന്നിവറ്റെ ധരിച്ചു കൊണ്ടു
അന്യോന്യം പൊറുത്തും ഒരുവനോടു ഒരുവന്നു വഴ
ക്കായാൽ തമ്മിൽ സമ്മാനിച്ചും വിടുവിൻ! ക്രിസ്തൻ
നിങ്ങൾക്കു സമ്മാനിച്ചതുപോലെ തന്നെ നിങ്ങളും
ചെയ്വിൻ! കൊലൊസ്യർ ൩, ൧൨. ൧൩.

*123. നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ! നിങ്ങ
ളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ! നിങ്ങളെ പ
കെക്കുന്നവരിൽ നന്മചെയ്വിൻ! നിങ്ങളെ വലെക്കു
ന്നവൎക്കും ഹിംസിക്കുന്നവൎക്കും വേണ്ടി പ്രാൎത്ഥിക്കയും
ചെയ്വിൻ! സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു
പുത്രരായി വരേണ്ടതിന്നു തന്നെ: ആയവൻ ദുഷ്ടരി
ലും നല്ലവരിലും തന്റെ സൂൎയ്യനെ ഉദിപ്പിക്കയും
നീതിമാന്മാരിലും നീതികെട്ടവരിലും വൎഷിക്കയും
അല്ലോ ചെയ്യുന്നു. മത്തായി ൫, ൪൪. ൪൫.

124. ദൈവം വിശ്വസ്തൻ തന്നെ: അവൻ നിങ്ങ
ൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ പിണവാൻ സമ്മ
തിക്കാതെ സഹിച്ചു കൂടേണ്ടതിന്നു പരീക്ഷയോടൊ
പ്പം പോക്കിനെയും ഉണ്ടാക്കും. ൧. കൊരി. ൧൦, ൧൩.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/57&oldid=196795" എന്ന താളിൽനിന്ന് ശേഖരിച്ചത്