താൾ:56E237.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

48 നാലാം തരത്തിന്നു വേണ്ടി.

*85 സുവിശേഷത്തിൽ എനിക്കു ലജ്ജയില്ല: കാര
ണം അതു വിശ്വസിക്കുന്നവന്നു ഒക്കയും രക്ഷക്കായി
ദൈവശക്തിയാകുന്നു. റോമർ ൧, ൧൬.

*86. കല്ലറകളിൽ ഉള്ളവർ എല്ലാം മനുഷ്യപുത്ര
ന്റെ ശബ്ദം കേട്ടു നന്മകൾ ചെയ്തവർ ജീവന്റെ
പുനരുത്ഥാനത്തിന്നായും തിന്മകൾ ചെയ്തവർ ന്യാ
യവിധിയുടെ പുനരുത്ഥാനത്തിന്നായും പുറപ്പെടു
വാനുള്ള നാഴിക വരുന്നു. യോഹന്നാൻ ൫, ൨൮. ൨൯.

*87. ഞാനേ പുനരുത്ഥാനവും ജീവനുമാകുന്നു.
എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
ജീവിച്ചിരുന്നു എങ്കൽ വിശ്വസിക്കുന്നവനെല്ലാം എ
ന്നേക്കും മരിക്കയുമില്ല. യോഹന്നാൻ ൧൧, ൨൫, ൨൬.

88. നല്ല അങ്കം ഞാൻ പൊരുതു ഓട്ടത്തെ തിക
ച്ചു വിശ്വാസത്തെ കാത്തിരിക്കുന്നു. ഇനി നീതിയാ
കുന്ന കിരീടം ഇനിക്കായി വെച്ചുകിടക്കുന്നു. ആയതു
നീതിയുള്ള ന്യായാധിപതിയായ കൎത്താവു ആ ദിവ
സത്തിൽ എനിക്കു നല്കും. ൨, തിമോത്ഥ്യൻ ൪, ൭. ൮.

*89. നമ്മുടെ രാജ്യകാൎയ്യമാകട്ടെ വാനങ്ങളിൽ ആ
കുന്നു: അവിടെനിന്നു നാം കൎത്താവായ യേശുക്രിസ്ത
നെ രക്ഷിതാവായി കാത്തുനില്ക്കുന്നു. ആയവൻ
നമ്മുടെ താഴ്ചയുടെ ശരീരത്തെ തന്റെ തേജസ്സിൻ
ശരീരത്തോടു അനുരൂപം ആകുവാൻ മറുവേഷമാ
ക്കിത്തീൎക്കും. ഫിലിപ്പ്യർ ൩, ൨൦. ൨൧.

90. കുറയകഷ്ടപ്പെട്ടുവെങ്കിൽ നമ്മെ യേശുക്രിസ്ത
നിൽ തന്റെ നിത്യതേജസ്സിലേക്കു വിളിച്ചവനായി
സൎവ്വകൃപാവരമുടയ ദൈവം താൻ നിങ്ങളെ യഥാ
സ്ഥാനത്തിലാക്കി ഉറപ്പിച്ചു ശക്തീകരിച്ചു അടിസ്ഥാ

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/50&oldid=196778" എന്ന താളിൽനിന്ന് ശേഖരിച്ചത്