Jump to content

താൾ:56E237.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 രണ്ടാം തരത്തിന്നു വേണ്ടി.

യഹോവേ, നിൻ ദയാപ്രകാരം എന്നെ ഓൎത്തുകൊ
ള്ളേണമേ. സങ്കീൎത്തനം ൨൫, ൭.

44. എൻദേഹിയേ യഹോവയെ അനുഗ്രഹിക്ക:
അവന്റെ സകല ഉപകാരങ്ങളെ മറക്കയുമരുതേ!
സങ്കീൎത്തനം ൧൦൩, ൨.

*45. ഒന്നിന്നായും ചിന്തപ്പെടരുതേ! എല്ലാറ്റിലും
സ്തോത്രം കൂടിയ പ്രാൎത്ഥനായാചനകളാലേ നിങ്ങ
ളുടെ ചോദ്യങ്ങൾ ദൈവത്തോടു അറിയിക്കപ്പെടാവൂ!
ഫിലിപ്പ്യർ ൪, ൬.

46. അല്പംകൊണ്ടാകട്ടെ അധികംകൊണ്ടാകട്ടെ
രക്ഷിപ്പാൻ യഹോവെക്കു തടസ്ഥം ഇല്ല. ൧. ശമു
വേൽ ൧൪, ൬.

47. കൎത്താവെ സേവിച്ചു ആശയാൽ സന്തോ
ഷിച്ചു ക്ലേശത്തിൽ സഹിച്ചുനിന്നു പ്രാൎത്ഥനയിൽ
അഭിനിവേശിച്ചു കൊൾ്വിൻ! റോമർ ൧൨, ൧൧. ൧൨.

48. അവൻ യഹോവയാകുന്നു: തനിക്കു പ്രസാദ
മുള്ളതിനെ ചെയ്യുമാറാക: ൧.ശമുവേൽ ൩, ൧൮.

*49. ദൈവത്തെ സ്നേഹിക്കുന്നവൎക്കു സകലവും
നന്മെക്കായി സഹായിക്കുന്നു എന്നു നാം അറിയുന്നു.
റോമർ ൮, ൨൮.

50. സമാധാനം ഞാൻ നിങ്ങൾക്കു വിട്ടേക്കുന്നു
എന്റെ സമാധാനത്തെ ഞാൻ നിങ്ങൾക്കു തരു
ന്നുണ്ടു. ലോകംതരുംപോലേ അല്ല ഞാൻ നിങ്ങൾ്ക്കു
തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങുകയും അഞ്ചു
കയും അരുതു! യോഹന്നാൻ ൧൪, ൨൮.

51. കൎത്താവെന്നോടു: എൻ കരുണ നിണക്കു
മതി, എന്റെ ശക്തിബലഹീനതയിൽ തികഞ്ഞു വരു
ന്നുവല്ലോ എന്നു പറഞ്ഞു. ൨. കൊരിന്തർ ൧൨, ൯.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/20&oldid=196709" എന്ന താളിൽനിന്ന് ശേഖരിച്ചത്