താൾ:56E237.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 നാലാം തരത്തിന്നു വേണ്ടി.

(B. സ്നാനത്തെക്കുറിച്ചുള്ള ചോദ്യം 5-11.)

*10. സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാര
വും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നി
ങ്ങൾ പുറപ്പെട്ടു പിതാ പുത്രൻ വിശുദ്ധാത്മാവു
എന്നീ നാമത്തിലേക്കു സ്നാനം ഏല്പിച്ചും ഞാൻ
നിങ്ങളോടു കല്പിച്ചവ ഒക്കയും സൂക്ഷിപ്പാൻ തക്കവ
ണ്ണം ഉപദേശിച്ചും ഇങ്ങിനെ സകലജാതികളെയും
ശിഷ്യരാക്കിക്കൊൾവിൻ! ഞാനോ ഇതാ യുഗസ
മാപ്തിയോളം എല്ലാനാളും നിങ്ങളോടു കൂടെ ഉണ്ടു.
മത്തായി ൨൮, ൧൮ - ൨൦.

*11. നിങ്ങൾ മനം തിരിഞ്ഞു ഓരോരുത്തൻ പാ
പമോചനത്തിന്നായി യേശു ക്രിസ്തന്റെ നാമത്തിൽ
സ്നാനം ഏല്ക്കുക! എന്നാൽ വിശുദ്ധാത്മാവാകുന്ന
ദാനം ലഭിക്കും. അപ്പോ. ൨, ൩൮.

12. ക്രിസ്തങ്കലേക്കു സ്നാനപ്പെട്ട നിങ്ങൾ എപ്പേ
രും ക്രിസ്തനെ ഉടുത്തിരിക്കുന്നു. ഗലാതൃർ ൩, ൨൭.

*18. ആമെൻ ആമെൻ ഞാൻ നിന്നോടു പറയു
ന്നു: വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജനി
ച്ചില്ല എങ്കിൽ ഒരുത്തന്നും ദൈവരാജ്യത്തിൽ കട
പ്പാൻ കഴികയില്ല. യോഹന്നാൻ ൩, ൫.

14. നാം അവന്റെ കരുണയാൽ നീതീകരിക്ക
പ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാ
ശികളായി തീരേണ്ടതിന്നു നാം ചെയ്ത നീതിക്രിയ
കളെ വിചാരിച്ചല്ല തന്റെ കനിവാലത്രെ നമ്മെ
രക്ഷിച്ചിരിക്കുന്നതു നമ്മുടെ രക്ഷിതാവായ യേശു ക്രി

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/36&oldid=196746" എന്ന താളിൽനിന്ന് ശേഖരിച്ചത്