താൾ:56E237.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം തരത്തിന്നു വേണ്ടി. 61

150. ക്രിസ്തന്റെ വചനം ഐശ്വൎയ്യമായി നിങ്ങ
ളിൽ വസിക്കയും നിങ്ങൾ എല്ലാജ്ഞാനത്തിലും
അന്യോന്യം പഠിപ്പിച്ചും സങ്കീൎത്തനങ്ങളാലും സ്തുതി
കളാലും ആത്മികപാട്ടുകളാലും ബുദ്ധി ഉപദേശിച്ചും
കരുണയാലെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തി
ന്നു പാടിക്കൊൾകയും ചെയ്വിൻ! കൊലൊ. ൩, ൧൬,

151. പിതാവായ ദൈവത്തിൻ മുമ്പാകെ ശുദ്ധ
വും നിൎമ്മലവുമായുള്ള ആരാധനയോ അനാഥരെ
യും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു
കാണുന്നതും തന്നെത്താൻ ലോകത്തിൽനിന്നു കളങ്ക
മില്ലാത്തവനായി കാത്തിരിക്കുന്നതും തന്നെ. യാ
ക്കോബ് ൧, ൨൭.

152. ദൈവജനത്തിന്നു ഒരു ശബ്ബത്തനുഭവം
ശേഷിച്ചിരിക്കുന്നു. അവന്റെ സ്വസ്ഥതയിൽ പ്ര
വേശിച്ചവനോ ദൈവം സ്വക്രിയകളിൽനിന്നു എന്ന
പോലെ താനും തന്റെ ക്രിയകളിൽനിന്നു സ്വസ്ഥ
നായി തീൎന്നു സത്യം. ആകയാൽ ആ സ്വസ്ഥത
യിൽ പ്രവേശിപ്പാൻ നാം ശ്രമിപ്പൂതാക! എബ്രാ
യർ ൪, ൯-൧൧.

*153. നിന്റെ അച്ഛനെയും അമ്മയെയും ബഹു
മാനിക്ക എന്നതു വാഗ്ദത്തം കൂടിയ ആദ്യകല്പനയാ
കുന്നു: നിണക്കു നല്ലതു ഭവിപ്പാനും നീ ഭൂമിയിൽ
ദീൎഘായുസ്സാവാനും എന്നു തന്നെ. എഫേസ്യർ ൬,
൨. ൩.

154. നിങ്ങളിൽ അദ്ധ്വാനിച്ചും കൎത്താവിൽ നി
ങ്ങളുടെ മേൽ മുമ്പുണ്ടായി നിങ്ങളെ വഴിക്കാക്കുന്നവ


6

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/63&oldid=196809" എന്ന താളിൽനിന്ന് ശേഖരിച്ചത്