താൾ:56E237.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70 അഞ്ചാം തരത്തിന്നു വേണ്ടി.

195. ആമെൻ ഞാൻ നിങ്ങളോടു പറയുന്നുതു:
ഇസ്രയേലിൽ കൂടെ ഇത്ര വലിയ വിശ്വാസത്തെ
കണ്ടിട്ടില്ല. മത്തായി ൮, ൧൦.

196. അല്ലവിശ്വാസികളേ, നിങ്ങൾ ഭീരുക്കളാ
വാൻ എന്തു? മത്തായി ൮, ൨൬.

197. കൎത്താവേ, ഞാൻ വിശ്വസിക്കുന്നു: എന്റെ
അവിശ്വാസത്തിന്നു സഹായിക്കേണമേ! മാൎക്ക്
൯, ൨൪.

(H. തിരുവത്താഴത്തെക്കുറിച്ചുള്ള ചോദ്യം 52-73.)

198. എന്റെ മാംസം തിന്നു എന്റെ രക്തം കുടി
ക്കുന്നവന്നു നിത്യജീവനുണ്ടു; ഞാൻ ഒടുക്കത്തെ നാ
ളിൽ അവനെ എഴുനീല്പിക്കയും ചെയ്യും. കാരണം
എന്റെ മാംസം മെയ്യായ ഭക്ഷ്യമാകുന്നു; എന്റെ
രക്തം മെയ്യായ പാനീയവുമാകുന്നു. യോഹന്നാൻ
൬, ൫൪. ൫൫.

*199. ജീവന്റെ അപ്പം ഞാനാകുന്നു. എന്നെ
അടുക്കുന്നവന്നു ഒരു നാളും വിശക്കയുമില്ല എന്നിൽ
വിശ്വസിക്കുന്നവന്നു ദാഹിക്കയുമില്ല. യോഹന്നാൻ
൬, ൩൫.

200. നാം ആശീൎവ്വദിക്കുന്ന അനുഗ്രഹപാത്രം
ക്രിസ്തരക്തത്തിന്റെ കൂട്ടായ്മയല്ലയോ? നാം നുറുക്കു
ന്ന അപ്പം ക്രിസ്തശരീരത്തിന്റെ കൂട്ടായ്മയല്ലയോ?
൧. കൊരി. ൧൦, ൧൬.

201. നിങ്ങൾ ഈ അപ്പം ഭക്ഷിക്കയും പാനപാ
ത്രം കുടിക്കയും ചെയ്യുംതോറും കൎത്താവു വരുവോള

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/72&oldid=196829" എന്ന താളിൽനിന്ന് ശേഖരിച്ചത്