താൾ:56E237.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം തരത്തിന്നു വേണ്ടി. 17

33. സന്തോഷിക്കുന്നവരോടു കൂടി സന്തോഷിക്ക
യും കരയുന്നവരോടു കൂടി കരകയും ചെയ്വിൻ! റോ
മർ ൧൨, ൧൫.

*34. പുരുഷന്റെ കോപം ദൈവനീതിയെ നട
ത്തുന്നില്ല. യാക്കോബ് ൧, ൨൦.

*35. കോപിച്ചാലും പാപം ചെയ്യായ്വിൻ! സൂ
ൎയ്യൻ നിങ്ങളുടെ ചൊടിപ്പിന്മേൽ അസ്തമിക്കരുതു!
എഫെ. ൪, ൨൬.

36. ഓരോരുവൻ തന്റേവ അല്ല അന്യരുടേവ
റ്റെ വിചാരിച്ചുംകൊൾ്ക! ക്രിസ്തയേശുവിൽ ഉള്ള
ഭാവം നിങ്ങളിലും ഉണ്ടാവൂതാക! ഫിലിപ്പ്യർ ൨, ൪.

37. വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതു ഏറെ
ധന്യം. അപ്പോ. ൨൦, ൩൫.

38. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈ
വം സ്നേഹിക്കുന്നു. ൨. കൊരിന്തർ ൯, ൭.

*39. നിങ്ങളുടെ വാക്കു അതേ അതേ എന്നും ഇല്ല
ഇല്ല എന്നും ആയിരിക്ക: ഇവറ്റിനു മീതെയുള്ളതു
ദുഷ്ടനിൽനിന്നാകുന്നു. മത്തായി ൫, ൩൭.

*40. മനത്താഴ്മയെ പുതെച്ചുകൊൾ്വിൻ! ദൈവം
ഡംഭികളോടു എതിൎത്തു നിന്നു താഴമയുള്ളവൎക്കല്ലോ
കരുണ നല്കുന്നു. ൧. പേത്രൻ ൫, ൫.

*41. എൻ ദൈവമേ, നീ ഹൃദയത്തെ ശോധന
ചെയ്യുന്നുവെന്നും പരമാൎത്ഥം നിണക്കു പ്രസാദമുള്ള
തെന്നും ഞാൻ അറിയുന്നു. ൧. നാളാ. ൨൯, ൧൭.

*42.തെറ്റുകളെ ആർ ബോധിക്കുന്നു? മറഞ്ഞു
ള്ളവറ്റിൽനിന്നു എന്നെ നിൎദ്ദൊഷീകരിക്കേണമേ.
സങ്കീൎത്തനം ൧൯, ൧൩.

*43. ചെറുപ്പത്തിലെ പാപങ്ങളെയും എൻ ദ്രോ
ഹങ്ങളെയും ഓൎക്കാതെ നിന്റെ നന്മനിമിത്തം

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/19&oldid=196706" എന്ന താളിൽനിന്ന് ശേഖരിച്ചത്