Jump to content

താൾ:56E237.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 നാലാം തരത്തിന്നു വേണ്ടി.

*52, ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്ത
മോഹത്താൽ ആകൎഷിച്ചു വശീകരിക്കപ്പെടുകയാലാ
കുന്നു. പിന്നെ മോഹം ഗൎഭം ധരിച്ചു പാപത്തെ
പ്രസവിക്കുന്നു. പാപം മുഴുത്തു ചമഞ്ഞു മരണ
ത്തെ ജനിപ്പിക്കുന്നു. യാക്കോബ് ൧, ൧൪. ൧൫.

*53, ദുശ്ചിന്തകൾ കുലകൾ വ്യഭിചാരങ്ങൾ പുല
യാട്ടുകൾ മോഷണങ്ങൾ കള്ളസ്സാക്ഷികൾ ദൂഷണ
ങ്ങൾ എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടു
വരുന്നു. മത്തായി ൧൫, ൧൯.

54. തന്റെ വഴികൾ ഒക്കെയും തനിക്കു നേരെ
ന്നു തോന്നുന്നു. ഹൃദയങ്ങളെ തൂക്കി നോക്കുന്നവൻ
യഹോവയത്രെ. സദൃശങ്ങൾ ൨൧, ൨.

55. ദൈവത്തിൽനിന്നു ജനിച്ചവനെല്ലാം അവ
ന്റെ വിത്തു ഉള്ളിൽ വസിക്കയാൽ പാപം ചെയ്യാതി
രിക്കുന്നു. ദൈവത്തിൽനിന്നു ജനിച്ചതാൽ പാപം
ചെയ്വാൻ കഴികയുമില്ല. ൧. യോഹന്നാൻ ൩, ൪.

56. സത്യത്തിൻ പരിജ്ഞാനം ഗ്രഹിച്ചശേഷം
നാം മനഃപൂൎവ്വമായി പിഴെച്ചാൽ പാപങ്ങൾക്ക് വേ
ണ്ടി ഇനി ബലി ശേഷിക്കാതെ ന്യായവിധിയുടെ എ
ന്തൊരു ഭയങ്കരപ്രതീക്ഷയും എതിരികളെ ഭക്ഷിപ്പാ
നുള്ള അഗ്ന്യൂഷ്മാവും അത്രെ ഉള്ളു. എബ്രായർ
൧൦, ൨൬. ൨൭.

*57. തന്റെ ജഡത്തിന്മേൽ വിതെക്കുന്നവൻ ജഡ
ത്തിൽനിന്നു കേടു കൊയ്യും: ആത്മാവിന്മേൽ വിതെ

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/44&oldid=196764" എന്ന താളിൽനിന്ന് ശേഖരിച്ചത്