താൾ:56E237.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 നാലാം തരത്തിന്നു വേണ്ടി.

64. ക്രിസ്തയേശുവിലുള്ള ഭാവം നിങ്ങളിലും ഉണ്ടാ
വൂതാക. ആയവൻ ദൈവരൂപത്തിൽ വസിക്കു
മ്പോൾ ദൈവത്തോടു ഒത്തതായി ചമയുന്നതു പി
ടിച്ചു പറിപ്പാൻ തോന്നാതെ ദാസരൂപം എടുത്തു
മനുഷ്യസാദൃശ്യത്തിലായി തീൎന്നു വേഷത്തിലും മനു
ഷ്യനെന്നു കാണായിവന്നു. അവൻ തന്നെത്താൻ
ഒഴിച്ചു മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ
തന്നെത്താൻ താഴ്ത്തി അധീനനായ്വന്നു. ഫിലിപ്പ്യർ
൨, ൫ - ൮.

*65. പിതൃപാരമ്പൎയ്യത്താലെ നിസ്സാരമായ നട
പ്പിൽ നിന്നു നിങ്ങളെ മേടിച്ചു വിടുവിച്ചതു പൊൻ
വെള്ളി മുതലായ അനിത്യവസ്തുക്കളെ കൊണ്ടല്ല
നിൎദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്നൊത്ത
ക്രിസ്തന്റെ വിലയേറിയ രക്തം കൊണ്ടത്രെ എന്നു
അറിയുന്നുവല്ലോ. ൧. പേത്രൻ ൧, ൧൮. ൧൯.

66. അതുകൊണ്ടത്രെ ദൈവം അവനെ ഏറെ
ഉയൎത്തി സകലനാമത്തിന്നും മീതേയുള്ള നാമവും
സമ്മാനിച്ചു: സ്വൎഗ്ഗസ്ഥൎക്കും ഭൂമിസ്ഥൎക്കും അധോ
ലോകൎക്കും ഉള്ള മുഴങ്കാൽ ഒക്കെയും യേശുനാമ
ത്തിൽ മടങ്ങുകയും എല്ലാനാവും യേശുക്രിസ്തൻ
കൎത്താവു എന്നു പിതാവായ ദൈവത്തിൻ തേജസ്സി
ന്നായി ഏറ്റുപറകയും ചെയ്യേണ്ടതിന്നത്രെ. ഫിലി
പ്പ്യർ ൨, ൯-൧൧.

*67. ക്രിസ്തുയേശു നമുക്കു ദൈവത്തിൽനിന്നു ജ്ഞാ
നവും നീതിയും വിശുദ്ധിയും വീണ്ടെടുപ്പും ആയി
ഭവിച്ചിരിക്കുന്നു. ൧. കൊരിന്തർ ൧, ൩൦.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/46&oldid=196769" എന്ന താളിൽനിന്ന് ശേഖരിച്ചത്