താൾ:56E237.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 അഞ്ചാം തരത്തിന്നു വേണ്ടി.

(2) അഞ്ചാം തരത്തിന്നു വേണ്ടി.

(D. പ്രാൎത്ഥനയെകുറിച്ചുള്ള ചോദ്യം 43–46.)

*95. തന്നോടു വിളിക്കുന്നവൎക്കെല്ലാം യഹോവ സ
മീപസ്ഥൻ: ഉണ്മയിൽ തന്നോടു വിളിക്കുന്നവൎക്കെ
ല്ലാം തന്നെ. അവനെ ഭയപ്പെടുന്നവൎക്കു പ്രസാദം
ആയതിനെ അവൻ ചെയ്തു അവരുടെ കൂറ്റു കേട്ടു
അവരെ രക്ഷിക്കും. സങ്കീ. ൧൪൫, ൧൮. ൧൯.

96. എന്റെ വായിലെ ചൊല്ലുകളും നിന്റെ
മുമ്പിലെ എൻഹൃദയജ്ഞാനവും നിണക്കു തെളിയു
മാറാക! എൻ പാറയും വീണ്ടെടുപ്പവനും ആകുന്ന
യഹോവേ! സങ്കീൎത്തനം ൧൯, ൧൫.

97. എല്ലാസമയത്തും, ജനമേ, അവനെ തേറു
വിൻ: അവൻമുമ്പിൽ ഹൃദയം പകരുവിൻ! ദൈവം
നമുക്കു ആശ്രയം. സങ്കീൎത്തനം ൬൨, ൯.

98. ഇനി ഞാൻ സകലത്തിന്നും മുമ്പെ പ്രബോ
ധിപ്പിക്കുന്നതു: എല്ലാ മനുഷ്യൎക്കായിക്കൊണ്ടും യാച
നകൾ പ്രാൎത്ഥനകൾ പക്ഷവാദങ്ങൾ സ്തോത്രങ്ങളും
ചെയ്യേണ്ടു! നാം സൎവ്വഭക്തിയോടും ഘനത്തോടും
സാവധാനവും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേ
ണ്ടതിന്നു വിശേഷാൽ രാജാക്കന്മാൎക്കും സകല അധി
കാരസ്ഥന്മാൎക്കും വേണ്ടി ചെയ്യേണ്ടു! ൧. തിമോ
ത്ഥ്യൻ ൨, ൧. ൨.

99. ഞങ്ങളുടെ നീതികളെ വിചാരിച്ചല്ല നി
ന്റെ ഏറിയ കരൾക്കനിവുകളെ വിചാരിച്ചത്രെ
നിന്റെ മുമ്പിൽ ഞങ്ങൾ യാചനകളെ വെച്ചേക്കു
ന്നതു. കൎത്താവേ, കേട്ടാലും! കത്താവേ, നീ മോചി

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/52&oldid=196783" എന്ന താളിൽനിന്ന് ശേഖരിച്ചത്