Jump to content

താൾ:56E237.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം തരത്തിന്നു വേണ്ടി. 31


പോകുന്നു സത്യം. ഞാൻ ഇരിക്കുന്നതിൽ നിങ്ങളും
ഇരിക്കേണ്ടതിന്നു പിന്നേയും വന്നു നിങ്ങളെ എന്നോടു
ചേത്തുകൊള്ളും. യോഹന്നാൻ ൧൪, ൨. ൩.

69. സമാധാനത്തിന്റെ ദൈവമായവൻ തന്നെ
നിങ്ങളെ അശേഷം ശുദ്ധീകരിക്ക: നിങ്ങളുടെ ആത്മാ
വും ദേഹവും ദേഹിയും സമസ്തം നമ്മുടെ കൎത്താ
വായ യേശുക്രിസ്തന്റെ പ്രത്യക്ഷതയിൽ അനിന്ദ്യ
മായി കാക്കപ്പെടാക! തെസ്സ. ൫, ൨൩.

*70. നിന്റെ കിരീടത്തെ ആരും എടുക്കായ്വാൻ
നിണക്കുള്ളതിനെ പിടിച്ചുകൊൾ്ക! വെളിപ്പാടു
൩, ൧൧.

71. കൎത്താവു സകലദുഷ്കൎയ്യത്തിൽനിന്നും എ
ന്നെ ഉദ്ധരിച്ചു തന്റെ സ്വർഗ്ഗീയരാജ്യത്തിൽ ആക്കി
രക്ഷിക്കും. അവന്നു യുഗയുഗാന്തരങ്ങളോളം തേജ
സ്സുണ്ടാവൂതാക! ൨. തിമോത്ഥ്യൻ ൪, ൧൮.

72. നല്ലവനും വിശ്വസ്തുനും ആയ ദാസനേ, നീ
അല്പത്തിങ്കൽ വിശ്വസ്തനായിരുന്നു നിന്നെ പലതി
ന്മേലും ആക്കിവെക്കും; നിന്റെ കൎത്താവിൻ സന്തോ
ഷത്തിൽ അകമ്പൂകുക! മത്തായി ൨൫, ൨൧.

*73. ദൈവം തന്നെ സ്നേഹിക്കുന്നവൎക്കു ഒരുക്കി
യവ കൺ കാണാത്തതും , ചെവി കേൾ്ക്കാത്തതും
മനുഷ്യന്റെ ഹൃദയത്തിൽ ഏറാത്തതുമായവയത്രെ.
ദൈവം തന്റെ ആത്മമൂലം നമുക്കു വെളിപ്പെടുത്തി
യിരിക്കുന്നു. ൧. കൊരിന്തർ ൨,൯.൧൦.

74.ദൈവം അവരുടെകണ്ണുകളിൽനിന്നു അശ്രു
ക്കളെല്ലാം തുടച്ചു കളയും വെളിപാടു ൨൧, ൪.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/33&oldid=196739" എന്ന താളിൽനിന്ന് ശേഖരിച്ചത്