താൾ:56E237.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം തരത്തിന്നു വേണ്ടി. 67

*179. ഏവനും തന്റേതല്ല മറേറവന്നു ഉള്ളതിനെ
അന്വേഷിപ്പൂതാക. ൧. കൊരിന്തർ ൧൦, ൨൪.

180. എല്ലാകാവലിലും നിന്റെ ഹൃദയത്തെ സൂ
ഷിക്ക! ജീവന്റെ പുറപ്പാടുകൾ അതിൽ നിന്നല്ലോ
ആകുന്നു. സദൃശം ൪, ൨൩.

*181. ക്രിസ്തന്നുള്ളവർ ജഡത്തെ അതിന്റെ രാഗ
മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. ഗലാ.
൫, ൨൪.

*182. നിന്റെ ദൈവമായ യഹോവയെ നിന്റെ
പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും സൎവ്വശക്തി
യോടും സ്നേഹിക്ക എന്നുള്ളതു വലുതും ഒന്നാമതുമായ
കല്പന തന്നെ. രണ്ടാമതു ഒന്നു അതിനോടു സമമാ
കുന്നു: നിന്റെ കൂട്ടുകാരനെ നിന്നെ പോലെതന്നെ
സ്നേഹിക്ക എന്നുള്ളതത്രെ. ഈ രണ്ടു കല്പനകളിൽ
സകലധൎമ്മവും പ്രവാചകരും അടങ്ങിക്കിടക്കുന്നു.
മത്തായി ൨൨, ൩൭, ൪൦.

*183. എന്നിൽ എന്റെ ജഡത്തിൽ തന്നെ നല്ലതു
വസിക്കുന്നില്ല എന്നു ബോധിച്ചു: നല്ലതിനെ ഇച്ഛി
ക്കുന്നതു എന്റെ പക്കൽ ഉണ്ടു പ്രവൃത്തിക്കുന്നതു മാ
ത്രം കാണുന്നില്ല. ഞാൻ ഇച്ഛിക്കുന്ന നന്മയെ ചെ
യ്യുന്നില്ലല്ലോ ഇച്ഛിക്കാത്ത തിന്മയെ നടത്തുന്നു താ
നും. എന്റെ ബുദ്ധിയുടെ ധൎമ്മത്തോടു പടകൂടുന്ന
വേറൊരു ധൎമ്മത്തെ എന്റെ അവയവങ്ങളിൽ കാ
ണുന്നു. ആയതു എന്റെ അവയറ്വങ്ങളിൽ ഉള്ള
പാപധൎമ്മത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.
റോമർ ൭, ൧൮. ൧൯. ൨൩.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/69&oldid=196822" എന്ന താളിൽനിന്ന് ശേഖരിച്ചത്