താൾ:56E237.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66 അഞ്ചാം തരത്തിന്നു വേണ്ടി.

*174. കള്ളസ്സാക്ഷി നിൎദ്ദോഷൻ എന്നു വരികയില്ല.
കപടങ്ങൾ ഊതുന്നവൻ കെടും. സദൃശം ൧൯, ൯.

*175. കള്ളത്തെ കളഞ്ഞു നാം തങ്ങളിൽ അവയ
വങ്ങൾ ആകകൊണ്ടു താന്താന്റെ അടുത്തവനോടു
സത്യം ചൊല്ലുവിൻ! എഫേസ്യർ ൪, ൨൫.

176. നിങ്ങൾക്കു ന്യായവിധി വരാതിരിപ്പാൻ വി
ധിക്കാതിരിപ്പിൻ! കാരണം നിങ്ങൾ വിധിക്കുന്ന വിധി
തന്നെ നിങ്ങൾക്കും വിധിക്കപ്പെടും. നിങ്ങൾ അള
ക്കുന്ന അളവിനാലും നിങ്ങൾക്കു അളക്കപ്പെടും.
പിന്നെ നിന്റെ സഹോദരന്റെ കണ്ണിൽ ഉള്ള കരടു
കാണുന്നതും നിന്റെ കണ്ണിലെ കോലിനെ കരുതാ
ത്തതും എന്തു? അല്ല നിന്റെ കണ്ണിൽ ഇതാ കോൽ ഇ
രിക്കവേ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ
നിന്നു കരടിനെ എടുത്തുകളയട്ടെ എന്നു പറവതെ
ങ്ങിനെ? വേഷധാരിയായുള്ളോവേ, മുമ്പെ നിന്റെ
കണ്ണിൽനിന്നു കോലെ എടുത്തുകളക! അപ്പോൾ
സഹോദരന്റെ കണ്ണിൽനിന്നു കരടിനെ കളവാൻ
നോക്കാമല്ലോ. മത്തായി ൭, ൧-൫

177. ഒരുത്തനും തിന്മെക്കു പകരം തിന്മ കൊടു
ക്കാതെ എല്ലാ മനുഷ്യരുടെ മുമ്പാകേയും നല്ല വറ്റെ
മുൻകരുതി കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം
എല്ലാ മനുഷ്യരോടും സമാധാനം കോലുക! റോ
മർ ൧൨, ൧൭. ൧൮.

178. സകലത്തെയും ശോധന ചെയ്വിൻ! നല്ല
തിനെ പിടിപ്പിൻ! ദോഷതരങ്ങളെല്ലാം വിട്ടൊഴി
വിൻ! ൧. തെസ്സലോനിക്യർ ൫, ൨൧. ൨൨.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/68&oldid=196820" എന്ന താളിൽനിന്ന് ശേഖരിച്ചത്